Get Updates
Get notified of breaking news, exclusive insights, and must-see stories!

സുര്‍ജേവാലയെയും സെല്‍ജയെയും ഒതുക്കാന്‍ കച്ച മുറുക്കി ഭൂപീന്ദര്‍ ഹൂഡ, രാഹുലിനെ കാണും

ചണ്ഡീഗഡ്: ഹരിയാനയില്‍ കോണ്‍ഗ്രസിന് വന്‍ പ്രതിസന്ധി. നേതൃത്വത്തില്‍ ഭൂപീന്ദര്‍ ഹൂഡ കരുത്തനായി മാറിയിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനെ ഒതുക്കാനുള്ള നീക്കത്തിലാണ് ഹൂഡ. ദില്ലിയിലേക്ക് ഭൂരിഭാഗം എംഎല്‍എമാരും പോകാന്‍ ഒരുങ്ങുകയാണ്. പഞ്ചാബിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചത് പോലെ രാഹുല്‍ ഹരിയാനയിലും ഇടപെടണമെന്നാണ് ആവശ്യം. ഇരുപതോളം എംഎല്‍എമാര്‍ നേരത്തെ തന്നെ ഹൂഡയ്ക്ക് പരസ്യ പിന്തുണയുമായി വന്നിരുന്നു. രണ്‍ദീപ് സിംഗ് സുര്‍ജേവാലയാണ് ഇപ്പോള്‍ ഹരിയാനയില്‍ ഹൂഡയ്ക്ക് വെല്ലുവിളിയാവുന്നത്.

1

സുര്‍ജേവാലയില്‍ നിന്ന് നേതൃത്വത്തിന്റെ കടിഞ്ഞാണ്‍ മാറ്റണമെന്നാണ് ഹൂഡയുടെയും എംഎല്‍എമാരുടെയും ആവശ്യം. ഒപ്പം കുമാരി സെല്‍ജയെയും മാറ്റാന്‍ ആവശ്യമുണ്ട്. കുമാരി സെല്‍ജിയുടേതും ഹൈക്കമാന്‍ഡ് നിയമനമാണ്. സുര്‍ജേവാലയുടെ പിന്തുണ സെല്‍ജയ്ക്കുണ്ട്. ഇരുവരെയും മാറ്റണമെന്ന ഹൂഡയുടെ ആവശ്യം ഹൈക്കമാന്‍ഡിനെ ഞെട്ടിച്ചിരിക്കുകയാണ്. ജാട്ടുകളുടെ വലിയ പിന്തുണ ഹൂഡയ്ക്കുണ്ട്. ഹൂഡ വിചാരിച്ചാല്‍ കോണ്‍ഗ്രസിനെ പിളര്‍ത്താന്‍ സാധിക്കും.

ആറ് വര്‍ഷത്തോളമായി കോണ്‍ഗ്രസിന്റെ സംഘടനാ തലത്തില്‍ മാറ്റങ്ങളൊന്നും വന്നിട്ടില്ലെന്ന് ഹരിയാനയില്‍ നിന്നുള്ള നേതാക്കള്‍ പറയുന്നു. 19 എംഎല്‍എമാര്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെ കണ്ടിരിക്കുകയാണ്. ഹരിയാനയില്‍ കോണ്‍ഗ്രസിന് ആകെ 31 എംഎല്‍എമാരാണ് ഉള്ളത്. ഇതിലെ ബഹുഭൂരിപക്ഷവും ഹൂഡയ്‌ക്കൊപ്പമാണ്. ഇവര്‍ നേരത്തെ ഭൂപീന്ദറിന്റെ മകന്‍ ദീപേന്ദര്‍ സിംഗ് ഹൂഡയുടെ വീട്ടില്‍ രഹസ്യ യോഗം ചേര്‍ന്നിരുന്നു. ശക്തമായ നേതൃത്വമാണ് സംസ്ഥാനത്ത് ആവശ്യമെന്ന് ഇവര്‍ പറഞ്ഞു.

Recommended Video

cmsvideo
    രണ്ട് ഡോസ് എടുത്തവരില്‍ പോലും ആന്റിബോഡിയുണ്ടായില്ല | Oneindia Malayalam

    കഴിഞ്ഞ എട്ട് വര്‍ഷത്തോളം ജില്ലാ അധ്യക്ഷന്‍മാര്‍ കോണ്‍ഗ്രസിനില്ലെന്നും, ഇത് സംഘടനാ പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്നും ഹൂഡ പക്ഷം പറയുന്നു. അശോക് തന്‍വറിന് പകരമാണ് ദളിത് മുഖമായ കുമാരി സെല്‍ജ നേരത്തെ അധ്യക്ഷയായത്. എന്നാല്‍ പുനസംഘടനയുണ്ടായിട്ടും ഹരിയാന കോണ്‍ഗ്രസിന് മാറ്റമുണ്ടായില്ല. ഹൂഡയുടെ കരുത്ത് കൊണ്ടാണ് 31 സീറ്റ് കോണ്‍ഗ്രസിന് ലഭിച്ചത്. അതേസമയം അധികാരം പിടിക്കാനുള്ള സാഹചര്യം കോണ്‍ഗ്രസിന് ഹരിയാനയിലുണ്ടായിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+