Get Updates
Get notified of breaking news, exclusive insights, and must-see stories!

കോൺഗ്രസിന് ചിരി;ചിദംബരത്തിന്റെ പണി ഏറ്റു.. ബിജെപിയിലേക്ക് പോയ എംഎൽഎമാർ മടങ്ങുന്നു

പനാജി; അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഏറെ പ്രതീക്ഷ പുലർത്തുന്ന സംസ്ഥാനമാണ് ഗോവ. 2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട അധികാരം ഇക്കുറി എന്ത് വിലകൊടുത്തും തിരിച്ച് പിടിക്കാനാകുമെന്നാണ് പാർട്ടി പ്രതീക്ഷ. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്ക് നേരത്തേ തന്നെ പാർട്ടി കടക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ കോൺഗ്രസിന്റെ സംസ്ഥാനത്തെ പ്രതീക്ഷകൾ ഉയർത്തുന്ന രാഷ്ട്രീയ നീക്കങ്ങളാണ് നടക്കുന്നത്. 2017 ൽ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയിലേക്ക് ചേക്കേറിയ എംഎൽഎമാർ തിരിച്ചുവരവിന് ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. വിശദമായി വായിക്കാം

2017 ൽ ഗോവയിൽ നടന്നത്

2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ആകെയുള്ള 40 അംഗ നിയമസഭയിൽ കോൺഗ്രസ് ആയിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. 17 സീറ്റുകളായിരുന്നു പാർട്ടിക്ക് ലഭിച്ചത്. പ്രാദേശിക കക്ഷികളുമായി സഖ്യമുണ്ടാക്കി കോൺഗ്രസ് അധികാരത്തിലേറുമെന്ന് ഉറപ്പായ നേരത്തായിരുന്നു തന്ത്രപരമായ നീക്കങ്ങളിലൂടെ ബിജെപി അധികാരത്തിലേറുന്നത്.

10 എംഎൽഎമാർ മറുകണ്ടം ചാടി

പാർട്ടിക്ക് വെറും 13 സീറ്റായിരുന്നു ലഭിച്ചിരുന്നത്. പ്രാദേശിക കക്ഷികളായ മഹാരാഷ്ട്രവാദി ഗോമന്ദ് പാർട്ടിയുമായും ഗോവ ഫോർവേഡ് പാർട്ടിയുമായും സഖ്യത്തിലെത്തിയായിരുന്നു ബി ജെ പിയുടെ നീക്കം. അധികാരം പിടിച്ചതിന് തൊട്ട് പിന്നാലെ കോൺഗ്രസിലെ 10 എംഎൽഎമാരെ ബിജെപി മറുകണ്ടം ചാടിച്ച് അധികാരം സുരക്ഷിതമാക്കി. കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചെത്തിയവർക്ക് മന്ത്രിസ്ഥാനങ്ങളും ബി ജെ പി നൽകിയിരുന്നു.

ഘർവാപസിക്ക് തയ്യാറെടുത്ത് നേതാക്കൾ

എന്നാൽ മറ്റൊരു തിരഞ്ഞെടുപ്പിലേക്ക് സംസ്ഥാനം കടക്കുമ്പോൾ 'ഘർവാപസിക്ക്' ഒരുങ്ങുകയാണ് കോൺഗ്രസ് വിട്ട് പോയ എം എൽ എമാർ ന്ന് എകണോമിക് ടൈംസ് റിപ്പോർട്ടിൽ പറയുന്നു. തിരിച്ചെടുക്കണമെന്നും അടുത്ത തവണ മത്സരിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി എം എൽ എ കോൺഗ്രസ് നേതൃത്വത്തെ സമീപിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

അഞ്ച് എംഎൽഎമാർ സമീപിച്ചിട്ടുണ്ടെന്ന്

നാലഞ്ച് പേർ ഞങ്ങളെ സമീപിച്ചിട്ടുണ്ട്. ബി.ജെ.പി ടിക്കറ്റിൽ വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്നോ ബി.ജെ.പി ടിക്കറ്റ് ലഭിക്കുമെന്നോ ഉറപ്പില്ലാത്തവരാണവർ. അവർ തങ്ങളുടെ ഭാര്യമാർക്കും മറ്റ് ബന്ധുക്കൾക്കും വേണ്ടി ടിക്കറ്റ് ചോദിക്കുന്നുണ്ട്, ഗോവയിൽ നിന്നുള്ള ഒരു കോൺഗ്രസ് നേതാവ് പറഞ്ഞു. പരമ്പരാഗതമായി കോൺഗ്രസിന്റെ കോട്ടയായ ദക്ഷിണ ഗോവയിൽ നിന്നുള്ളവരാണ് തിരിച്ച് വരവിന് തയ്യാറെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശക്തമായ നിലപാട് സ്വീകരിക്കണമെന്ന്

നേതാക്കൾ പാർട്ടി നേതൃത്വത്തെ സമീപിച്ചതായി കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഗിരീഷ് ചോടങ്കറും വ്യക്തമാക്കി. അവർ എന്നെയല്ലെ പാർട്ടി നേതൃത്വത്തെയാണ് സമീപിച്ചത്. അവരുടെ തിരിച്ചുവരവിനെ താൻ പൂർണമായി എതിർക്കുന്നുവെന്നും ചോടങ്കർ പറഞ്ഞു. വിഷയത്തിൽ ശക്തമായൊരു നിലപാട് എടുക്കണമെന്നാണ് തന്റെ അഭിപ്രായം. ഇത്തരത്തിൽ അധികാരത്തിന് വേണ്ടി മറുകണ്ടം ചാടുന്നവരെ ഒരു പാഠം പഠിപ്പിച്ചേ മതിയാകൂവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം അനുകൂല നിലപാട് തേടി പല മുതിർന്ന നേതാക്കളേയും ഇവർ ബന്ധപ്പെട്ടിട്ടുണ്ടെന്നും ചോടങ്കർ പറഞ്ഞു.

ഗോവയിലെ ജനങ്ങൾ മറുപടി നൽകുമെന്ന്

ജനവികാരം തങ്ങൾക്കെതിരാണെന്നും ബിജെപി ടിക്കറ്റിൽ മത്സരിച്ചാൽ ഇവർക്കെതിരെ ഗോവയിലെ ജനങ്ങൾ ശക്തമായ മറുപടി നൽകുമെന്നും ഇക്കൂട്ടർ തിരിച്ചറിഞ്ഞിട്ടുണ്ട്.നേതാക്കളുടെ കൂറുമാറ്റങ്ങൾ മൂലം പാർട്ടിക്ക് ഒരു നഷ്ടവും ഉണ്ടായിട്ടില്ല.എല്ലാ സീറ്റിലും യോഗ്യരായ രണ്ടും മൂന്നും പേർ മത്സരിക്കാൻ ഉണ്ട്. നല്ല സ്ഥാനാർത്ഥികൾക്ക് ഒരു കുറവുമില്ല,ചോടങ്കർ വ്യക്തമാക്കി.

തള്ളി ബി ജെ പി

അതേസമയം എംഎൽഎമാർ കൂടുമാറ്റത്തിന് ഒരുങ്ങുന്ന വാർത്തകൾ വെറും അഭ്യൂഹങ്ങൾ മാത്രമാണെന്നായിരുന്നു ബി ജെ പി സംസ്ഥാന അധ്യക്ഷൻ സദാനന്ദ് ഷെത്ത് തനവാദേ പ്രതികരിച്ചത്. ബി ജെ പിയിൽ ചേർന്ന എല്ലാ കോൺഗ്രസ് എം എൽ എമാർക്കും ടിക്കറ്റ് നൽകുമോ എന്ന ചോദ്യത്തിന്, ചോദ്യം വളരെ നേരത്തേ ആയി പോയെന്നും ഇക്കാര്യത്തിൽ താനല്ല പ്രതികരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾക്ക് ഒരു നടപടിക്രമമുണ്ട്, ഈ വിഷയങ്ങൾ ചർച്ച ചെയ്യുന്ന തിരഞ്ഞെടുപ്പ് കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും പാർലമെന്ററി ബോർഡും ഉണ്ട്, തനവാദേ പറഞ്ഞു.

'ഇത് തലൈവി ഡാ'..വെറുതേയാണോ ഭാവനയെ ആളുകൾക്ക് ഇത്ര ഇഷ്ടം.. ' ആ നോട്ടം ഒരു രക്ഷേം ഇല്ല'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+