Get Updates
Get notified of breaking news, exclusive insights, and must-see stories!

കോൺഗ്രസ് നേതാവ് മനീഷ് തിവാരിയും ബിജെപിയിലേക്ക്? എംപിയുടെ ഓഫീസ് നൽകിയ മറുപടി ഇങ്ങനെ

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ മനീഷ് തിവാരി ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്ക് ഇടയിൽ അത് നിഷേധിച്ച് അദ്ദേഹത്തിന്റെ ഓഫീസ് രംഗത്ത്. വാർത്തകൾ അടിസ്ഥാനരഹിതവും, കഴമ്പില്ലാത്തതുമാണെന്ന് അദ്ദേഹത്തിൻ്റെ ഓഫീസ് അറിയിച്ചു. നേരത്തെ കോൺഗ്രസ് എംപി ബിജെപിയുമായി സഹകരിക്കുമെന്നും പഞ്ചാബിലെ ലുധിയാന ലോക്‌സഭാ സീറ്റിൽ ബിജെപി ചിഹ്നത്തിൽ മത്സരിക്കാൻ പദ്ധതിയിടുന്നുണ്ടെന്നും അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.

ഇതിന് പിന്നാലെയാണ് വാർത്തകൾ നിഷേധിച്ചുകൊണ്ട് എംപിയുടെ ഓഫീസ് തന്നെ രംഗത്ത് വന്നത്. "അദ്ദേഹം ബിജെപിയിൽ ചേരുമെന്ന ഊഹാപോഹങ്ങൾ അടിസ്ഥാനരഹിതമാണ്. മനീഷ് തിവാരി തന്റെ മണ്ഡലത്തിലാണ് ഉള്ളത്, അവിടുത്തെ വികസന പ്രവർത്തനങ്ങൾ എല്ലാം പരിശോധിച്ച് വരികയാണ്. ഇന്നലെ രാത്രിയും അദ്ദേഹം ഒരു കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിലാണ് താമസിച്ചത്" എംപിയുടെ ഓഫീസ് അറിയിച്ചു.

maneshtewarimp

നേരത്തെ, തിവാരി ബിജെപിയുമായി ബന്ധപ്പെട്ടിരുന്നതായി ചില അടുത്ത വൃത്തങ്ങൾ അറിയിച്ചിരുന്നു. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ലുധിയാന പാർലമെന്റ് മണ്ഡലത്തിൽ നിന്ന് ബിജെപിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ താമരയുമായി മത്സരിക്കാൻ കോൺഗ്രസ് എംപിക്ക് താൽപ്പര്യമുണ്ടെന്നും റിപ്പോർട്ടുകൾ കൂട്ടിച്ചേർത്തിരുന്നു.

അതേസമയം, രാജ്യസഭാംഗത്വം ലഭിക്കാത്തതിൽ അതൃപ്‌തി പ്രകടിപ്പിക്കുന്ന മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥ് ബിജെപിയുമായി ചർച്ചകൾ ആരംഭിച്ചതായി ചില അടുത്ത വൃത്തങ്ങൾ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു മനീഷ് തിവാരിയും പാർട്ടി വിടുകയാണെന്നുള്ള അഭ്യൂഹങ്ങൾ പുറത്തുവന്നത്. കമൽനാഥിന്റെ കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും തന്നെ ഇതുവരെ വന്നിട്ടില്ല.

"കമൽനാഥ് ബിജെപിയിലേക്ക് മാറാൻ സാധ്യതയുണ്ട്, കോൺഗ്രസ് നേതൃത്വം അദ്ദേഹവുമായി ബന്ധപ്പെടാൻ ഇതുവരെ ഒരു ശ്രമവും നടത്തിയിട്ടില്ല. കമൽനാഥ് രാജ്യസഭാ ടിക്കറ്റിനായി പലവിധ പ്രവർത്തനങ്ങൾ നടത്തിയതോടെയാണ് കാര്യങ്ങൾ കൈവിട്ടുപോയത്" കോൺഗ്രസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്‌തു.

കമൽനാഥും മകൻ നകുൽ നാഥും പാർട്ടി മാറുന്നതിനായി ബിജെപിയിലെ ചില ഉന്നതരുമായി ബന്ധപ്പെട്ടതായാണ് റിപ്പോർട്ട്. ശനിയാഴ്‌ച കമൽനാഥ് ഡൽഹിയിൽ എത്തിയതോടെയാണ് ഊഹാപോഹങ്ങൾ ശക്തമായത്. എന്നാൽ രാജ്യതലസ്ഥാനത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, അത്തരത്തിലുള്ള എന്തെങ്കിലും നീക്കം ഉണ്ടായാൽ ആദ്യം മാധ്യമങ്ങളെ അറിയിക്കുമെന്നായിരുന്നു കമൽനാഥ് പറഞ്ഞത്.

അതേസമയം, കഴിഞ്ഞ വർഷം നടന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിലെ പാർട്ടിയുടെ മോശം പ്രകടനത്തെത്തുടർന്ന് കമൽനാഥിനെ അടുത്തിടെ കോൺഗ്രസിന്റെ മധ്യപ്രദേശ് ഘടകത്തിന്റെ തലപ്പത്ത് നിന്ന് നീക്കിയിരുന്നു, അദ്ദേഹത്തിന് പകരം ജിത്തു പട്വാരിയെ തൽസ്ഥാനത്തേക്ക് നിയമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കമൽനാഥിന്റെ പടയൊരുക്കം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+