കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദുത്വ മോഡിലേക്ക് കോണ്‍ഗ്രസ്, രാഹുലിന്റെ പട്ടികയ്ക്ക് ആര്‍എസ്എസ് മുഖം, പടോലെയുടെ ഗെയിം

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ കോട്ടകള്‍ പലതും തിരിച്ചുപിടിക്കാന്‍ ഹിന്ദുത്വ മോഡിലേക്ക് മാറുകയാണ് കോണ്‍ഗ്രസ്. മഹാവികാസ് അഗാഡിയിലെ ദുര്‍ബല കക്ഷിയായി തുടരാന്‍ കോണ്‍ഗ്രസിന് ആഗ്രഹമില്ല. അതുകൊണ്ട് അടിമുടി മാറ്റമാണ് കോണ്‍ഗ്രസ് നടത്തിയിരിക്കുന്നത്. ആര്‍എസ്എസ് പശ്ചാത്തലമുള്ള നേതാക്കളാണ് പൂര്‍ണമായും പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്.

രാജ്യസഭാ സീറ്റില്ലെങ്കില്‍ അധ്യക്ഷ സ്ഥാനം, ഗുലാം നബി കശ്മീരിനെ നയിക്കും, കോണ്‍ഗ്രസില്‍ 15 മാറ്റംരാജ്യസഭാ സീറ്റില്ലെങ്കില്‍ അധ്യക്ഷ സ്ഥാനം, ഗുലാം നബി കശ്മീരിനെ നയിക്കും, കോണ്‍ഗ്രസില്‍ 15 മാറ്റം

നാനാ പടോലെ കോണ്‍ഗ്രസിന്റെ മുഖം മാറ്റാനുള്ള നീക്കത്തിലാണ്. എന്‍സിപി കോണ്‍ഗ്രസ് കോട്ടകളിലേക്ക് കടന്നുവരുന്ന സാഹചര്യത്തില്‍ തീവ്ര ആശയത്തിലേക്കാണ് കോണ്‍ഗ്രസ് മാറുന്നത്. ചവാന്‍ യുഗം ഇതോടെ കോണ്‍ഗ്രസില്‍ അവസാനിച്ചിരിക്കുകയാണ്. കേരള മോഡലിലാണ് മഹാരാഷ്ട്രയിലെ മാറ്റം രാഹുല്‍ ഗാന്ധി നടപ്പാക്കുന്നത്.

അഫ്ഗാനിലെത്തി മസൂദ് അസ്ഹര്‍, താലിബാനുമായി ചേര്‍ന്നു, ഇന്ത്യയില്‍ ഖിലാഫത്ത് സ്ഥാപിക്കാന്‍ ഭീകരര്‍അഫ്ഗാനിലെത്തി മസൂദ് അസ്ഹര്‍, താലിബാനുമായി ചേര്‍ന്നു, ഇന്ത്യയില്‍ ഖിലാഫത്ത് സ്ഥാപിക്കാന്‍ ഭീകരര്‍

1

കോണ്‍ഗ്രസിന്റെ മാറ്റത്തിന്റെ ചുക്കാന്‍ നാനാ പടോലെയുടെ കൈയ്യിലാണ്. അതിന് കാരണവുമുണ്ട്. മുന്‍ ആര്‍എസ്എസ് നേതാവാണ് അദ്ദേഹം. ശിവസേനയും എന്‍സിപിയും മൃദു സമീപനത്തിലേക്ക് മാറിയതോടെ കോണ്‍ഗ്രസും അതേ ശൈലി പിന്തുടര്‍ന്നാല്‍ പിടിച്ച് നില്‍ക്കാനാവില്ലെന്ന് ഉറപ്പാണ്. അശോക് ചവാനും പൃഥ്വിരാജ് ചവാനും അത്തരം രീതികളിലൂടെയാണ് കോണ്‍ഗ്രസ് വളര്‍ത്തിയത്. എന്നാല്‍ മൃദു സമീപനം കാരണം മുസ്ലീങ്ങള്‍ ഒഴിച്ചുള്ള എല്ലാ വിഭാഗവും കോണ്‍ഗ്രസില്‍ നിന്ന് അകന്നുവെന്നാണ് വിലയിരുത്തല്‍. ദളിതുകളെയും ഒബിസികളെയും മറാത്തകളെയും തിരികെ കൊണ്ടുവരികയാണ് പടോലെയുടെ ആദ്യ പ്ലാന്‍.

2

പാര്‍ട്ടിയില്‍ പടോലെയുടെ പട്ടിക കണ്ട് നെറ്റി ചുളിക്കുന്നവരാണ് കൂടുതല്‍. ആര്‍എസ്എസിനെ എല്ലാ തരത്തിലും എതിര്‍ക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എന്നാല്‍ പട്ടികയില്‍ അവരുമായി അടുപ്പമുള്ളവരാണ് കൂടുതല്‍. അടുത്തിടെ ആര്‍എസ്എസ്-ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസില്‍ എത്തിയവരാണ് നിര്‍ണായക സ്ഥാനത്തിരിക്കുന്നത്. എന്നാല്‍ പടോലെ പറയാത്ത തീവ്ര വിഭാഗക്കാരായ നേതാക്കള്‍ക്കും പട്ടികയില്‍ ഇടം നല്‍കിയിട്ടുണ്ട്. ഇതില്‍ അതൃപ്തനാണ് പടോലെ. പട്ടിക വന്നതിന് പിന്നാലെ ദില്ലിയിലെത്തിയിരിക്കുകയാണ് അദ്ദേഹം. പാര്‍ട്ടി എക്കാലവും എതിര്‍ക്കുന്നവരെയാണ് തന്റെ നിര്‍ദേശങ്ങളെ തള്ളി ഉള്‍പ്പെടുത്തിയതെന്നാണ് പടോലെയുടെ വാദം.

3

പടോലെ പറയുന്നതില്‍ കാര്യമുണ്ട്. അഭയ് പാട്ടീലാണ് പുതിയ പദവിയില്‍ എത്തിയ നേതാവ്. കടുത്ത ആര്‍എസ്എസ് വിധേയത്വമുള്ള നേതാവാണ് പാട്ടീല്‍. മോഹന്‍ ഭാഗതുമായി പല തവണ വേദി പങ്കിട്ടിട്ടുണ്ട് അഭയ് പാട്ടീല്‍. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാട്ടീല്‍ കോണ്‍ഗ്രസിന് വേണ്ടി മത്സരിക്കേണ്ടതായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഇയാളുടെ പശ്ചാത്തലം മനസ്സിലാക്കി പട്ടികയില്‍ നിന്ന് മാറ്റുകയായിരുന്നു. എന്നാല്‍ പുതിയ നിയമനം പാര്‍ട്ടിയില്‍ അഭയ് പാട്ടീലിന്റെ വളര്‍ച്ച വേഗത്തിലാക്കും. ആര്‍എസ്എസുമായി താന്‍ പിണങ്ങിയെന്നാണ് പാട്ടീലിന്റെ നിലപാട്. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് മുന്നോക്ക വിഭാഗം വോട്ടിനായി ഇനി അധികം കഷ്ടപ്പെടേണ്ടി വരില്ലെന്ന് ഉറപ്പാണ്.

4

ഗുജറാത്തില്‍ മുമ്പ് നടത്തിയ മൃദു ഹിന്ദുത്വ സമീപനമാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കി കൊടുത്തത്. അതേ പരീക്ഷണമാണ് രാഹുല്‍ മഹാരാഷ്ട്രയിലും നടത്തുന്നത്. പടോലെയുടെ പൂര്‍ണ പിന്തുണ ഇക്കാര്യത്തില്‍ ആവശ്യമാണ്. ദളിത്-ഒബിസിയില്‍ ഫോക്കസ് ചെയ്യാനാണ് പടോലെയ്ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം. അതേസമയം ആര്‍എസ്എസ് തീവ്രമായി ചിന്തിക്കാന്‍ തുടങ്ങിയ ശേഷം അവരുമായി തനിക്ക് ബന്ധമില്ലെന്ന് അഭയ് പാട്ടീല്‍ പറഞ്ഞു. അവരുടെ പ്രത്യയശാസ്ത്രത്തിനൊപ്പമാണ് ഞാന്‍ വളര്‍ന്നത്. എന്നാല്‍ സംഘടനയ്ക്കുള്ളില്‍ ജാതീയത കൊടി കുത്തി വാഴുകയാണെന്നും പാട്ടീല്‍ ആരോപിച്ചു. വിഎച്ച്പിയുടെ മുന്‍ റീജ്യണല്‍ പ്രസിഡന്റായിരുന്നു പാട്ടീലിന്റെ പിതാവ്.

5

ആര്‍എസ്എസിന്റെ നേതൃത്വത്തിലുള്ളവര്‍ മൊത്തം മുന്നോക്ക ജാതിക്കാരാണ്. ബാക്കിയുള്ളവരാണ് മറ്റ് ജോലികള്‍ ചെയ്തിരുന്നത്. ഇത് രാജ്യത്തിന് നല്ലതല്ലെന്ന് എനിക്ക് തോന്നി. അതുകൊണ്ട് ഞാന്‍ ഒരു മതേതര പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. സമൂഹ താല്‍പര്യങ്ങള്‍ക്ക് അതാണ് ശരിയെന്ന് തോന്നിയെന്നും അഭയ് പാട്ടീല്‍ വ്യക്തമാക്കി. അതേസമയം ആര്‍എസ്എസ് വേരുകളുള്ള അജിത് ആപ്‌തെയെയും രാഹുല്‍ ജനറല്‍ സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്. ബിജെപിയുടെ കോര്‍പ്പറേറ്ററും പൂനെ മേയറുമായ മുക്ത തിലകുമായി വളരെ അടുത്ത ബന്ധം ആപ്‌തെയ്ക്കുണ്ട്. ഇത് അടുത്ത വിവാദത്തിന് തിരികൊളുത്തുമെന്ന് ഉറപ്പാണ്.

6

ബന്ധുനിയമനങ്ങളുടെ ഘോഷയാത്രയും പട്ടികയിലുണ്ട്. മന്ത്രിമാരുടെ ബന്ധുക്കളും സുഹൃത്തുക്കളുമാണ് പട്ടികയില്‍ കൂടുതലും. കെസി വേണുഗോപാലുമായുള്ള അടുപ്പമാണ് പലര്‍ക്കും ഗുണം ചെയ്തിട്ടുള്ളത്. ജോജോ ജെയിംസ് എന്നയാളെ ജനറല്‍ സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്. വേണുഗോപാലുമായി അടുപ്പം മാത്രമാണ് ജോജോയ്ക്ക് ആകെയുള്ള യോഗ്യത. പല മന്ത്രിമാരുടെയും പിഎമാരും ബന്ധുക്കളും രാഹുല്‍ പ്രഖ്യാപിച്ച പട്ടികയിലുണ്ട്. അതേസമയം ഇതിലിനി മാറ്റമുണ്ടാകാന്‍ സാധ്യത കുറവാണ്. അതേസമയം ഹിന്ദുത്വ മുഖമുള്ള നേതാക്കള്‍ വരുന്നത് കോണ്‍ഗ്രസിന് നഷ്ടമായ ഹിന്ദു-മുന്നോക്ക വിഭാഗത്തിന്റെ വോട്ടുകളെ തിരിച്ചുകൊണ്ടുവരാന്‍ സഹായിക്കുമെന്ന് നാനാ പടോലെ പ്രതീക്ഷിക്കുന്നുണ്ട്.

7

അതേസമയം ബിഎംസി തിരഞ്ഞെടുപ്പില്‍ താരങ്ങളെ വെച്ചുള്ള കളിയില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. റിതേഷ് ദേശ്മുഖ്, സോനു സൂദ്, മിലിന്ദ് സോമന്‍ എന്നിവരെ മേയര്‍ സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു കോണ്‍ഗ്രസിന്റെ പ്ലാനെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭായ് ജഗതപ് ഇങ്ങനൊരു നീക്കമേ ഇല്ലെന്ന് വ്യക്തമാക്കി. ഈ പേരുകള്‍ കമ്മിറ്റിയില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ആ തീരുമാനത്തിന് അംഗീകാരം ലഭിച്ചില്ല. ബിഎംസിയിലെ 227 സീറ്റിലും മത്സരിക്കുമെന്നും ജഗതപ് പറഞ്ഞു. മേയര്‍ ഇത്തവണ കോണ്‍ഗ്രസില്‍ നിന്നായിരിക്കുമെന്നും ജഗതപ് വ്യക്തമാക്കി കൊവിഡ് കാലത്തെ കോണ്‍ഗ്രസിന്റെ സേവനങ്ങള്‍ മാത്രം മതി വിജയിക്കുവാനെന്നും ജഗതപ് വ്യക്തമാക്കി.

8

ഇത്രയൊക്കെയാണെങ്കിലും ശിവസേനയും കോണ്‍ഗ്രസും തിരഞ്ഞെടുപ്പിന് ശേഷം ബിഎംസിയില്‍ സഖ്യമുണ്ടാക്കുമെന്ന് ഉറപ്പാണ്. ആര്‍ക്കും ഭൂരിപക്ഷം കിട്ടാത്ത സാഹചര്യമുണ്ടാകുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ഉദ്ധവ് താക്കറെ ശക്തമായി രാഹുല്‍ ഗാന്ധിയെ പിന്തുണയ്ക്കുന്നുണ്ട്. പതിവില്‍ നിന്ന് വ്യത്യസ്തമായി സീതാറാം യെച്ചൂരി അടക്കമുള്ള നേതാക്കളുടെ പിന്തുണ ഉദ്ധവിന് ലഭിക്കുന്നുണ്ട്. മുമ്പ് ബാല്‍ താക്കറെയ്ക്ക് പോലും കിട്ടാതിരുന്നതാണ് ഈ പിന്തുണ. ഉദ്ധവ് യുപിഎയില്‍ നിര്‍ണായക റോളിലുണ്ടാവുമെന്നാണ് സൂചന. നാരായണ്‍ റാണെയുടെ അറസ്‌റ്റോടെ ബിജെപിയും ശിവസേനയും ഇനി ഒരിക്കലും ഒന്നിക്കില്ലെന്ന് ഉറപ്പാണ്. കോണ്‍ഗ്രസിനൊപ്പം കൂടുതല്‍ സംസ്ഥാനങ്ങളില്‍ ഒന്നാകാനാണ് ശിവസേനയുടെ പ്ലാന്‍.

ഇതെന്തൊരു ലുക്ക്? കണ്ണെടുക്കാനുകുന്നില്ലെന്ന് ആരാധകർ; ലക്ഷ്മി റായിയുടെ ഏറ്റവും പുതിയ ഫോട്ടോകൾ വൈറൽ

Recommended Video

cmsvideo
India May Be Entering Endemic Stage Of Covid: WHO Chief Scientist | Oneindia Malayalam

English summary
congress new list of office bearers in maharashtra raises eyebrows, more leaders have rss connection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X