Get Updates
Get notified of breaking news, exclusive insights, and must-see stories!

ജി23ക്ക് റോളുമായി രാഹുല്‍ ഗാന്ധി, തരൂര്‍ പ്രൊഫഷണല്‍ കോണ്‍ഗ്രസില്‍, ചെന്നിത്തലയ്ക്ക് ഗുജറാത്ത്?

ദില്ലി: ജി23യെ കൂടെ നിര്‍ത്താന്‍ പുതിയ നയങ്ങളുമായി രാഹുല്‍ ഗാന്ധി. പാര്‍ട്ടിയിലെ വെട്ടിനിരത്തല്‍ ഇനിയുണ്ടാവില്ല. ശശി തരൂര്‍ അടക്കമുള്ളവര്‍ക്ക് ഇപ്പോഴുള്ള റോള്‍ തുടരും. അതേസമയം അധീര്‍ രഞ്ജന്‍ ചൗധരിയെ മാറ്റാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഉടനെയുണ്ടാവില്ല. പകരം ശൈലി മാറ്റാന്‍ ആവശ്യപ്പെടും. മമത ബാനര്‍ജിയുമായി സഖ്യത്തിനുള്ള സാധ്യത തേടണമെന്ന നിര്‍ദേശം ഹൈക്കമാന്‍ഡില്‍ നിന്നുണ്ട്. ചൗധരിക്ക് ജയിക്കണമെങ്കിലും ഇനി തൃണമൂല്‍ വോട്ടുകള്‍ ആവശ്യമാണ്.

1

ജി23 നേതാക്കളുമായി രാഹുല്‍ ഗാന്ധിയും ടീം രാഹുലും സംസാരിച്ച് കഴിഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ജി23യെ മികച്ച പദവികളില്‍ എത്തിക്കുകയോ അതല്ലെങ്കില്‍ ഇപ്പോഴും പദവികളില്‍ നിന്ന് മാറ്റാതിരിക്കുകയോ ആണ് രാഹുല്‍ ഉറപ്പ് നല്‍കിയിരിക്കുന്നത്. എഐസിസിയില്‍ നിന്ന് ഇക്കാര്യത്തില്‍ ഉറപ്പ് ലഭിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള നേതാക്കളെ അടക്കം പുതുമുഖങ്ങള്‍ അടങ്ങിയ ഒരു ടീമിനെ ദേശീയ തലത്തിലേക്ക് കൊണ്ടുവരാനും രാഹുലിന് പ്ലാനുണ്ട്.

2

ആദ്യം ജി23 നേതാക്കളോട് തുടരാന്‍ താല്‍പര്യം ഉണ്ടോ എന്ന് ചോദിച്ചിരുന്നു. എല്ലാവരും ഇപ്പോഴുള്ള പദവിയില്‍ തന്നെ തുടരും. മുതിര്‍ന്ന നേതാവും ലോക്‌സഭാ എംപിയുമായ ശശി തരൂര്‍ എഐസിസി പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ ചെയര്‍മാനായി തുടരും. തരൂരിന് പാര്‍ലമെന്റില്‍ ഒരു പദവി കൂടി നല്‍കുന്ന കാര്യം രാഹുലിന്റെ പരിഗണനയിലുണ്ട്. നേരത്തെ കേരളത്തിലെ കാര്യങ്ങള്‍ തരൂര്‍ മികച്ച രീതിയില്‍ ഇടപെട്ടിരുന്നു. പ്രകടനപത്രിക തയ്യാറാക്കുന്നതിലും അദ്ദേഹത്തിന് റോളുണ്ടായിരുന്നു.

3

എഐസിസിയുടെ ലീഗല്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് വിഭാഗം ചെയര്‍മാന്‍ വിവേക് തന്‍ക തുടരാന്‍ സാധ്യതയില്ല. അതേസമയം വിദേശകാര്യ വകുപ്പിന്റെ ചെയര്‍മാനായി ആനന്ദ് ശര്‍മ തുടരും. അതേസമയം ഈ പദവിയുടെ കാര്യത്തില്‍ ആനന്ദ് ശര്‍മയെ സമീപിച്ചതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. കാരണം ശര്‍മ വര്‍ക്കിംഗ് കമ്മിറ്റി അംഗം കൂടിയാണ്. അതുകൊണ്ട് ഈ തീരുമാനം അദ്ദേഹത്തിന്റെ അറിവോടെ തന്നെയാവും. ഔദ്യോഗികമായി പിന്നീടായിരിക്കും പറയുക.

4

അതേസമയം രാഹുലിന്റെ നീക്കത്തോടെ സംഘടനയിലെ മാറ്റം ഉറപ്പായിരിക്കുകയാണ്. എസ്‌സി-എസ്ടി, ഒബിസി വകുപ്പുകളില്‍ ഇനിയും ഒഴിവുകളുണ്ട്. ബംഗാളിനും ഗുജറാത്തിനും പുതിയ ജനറല്‍ സെക്രട്ടറിമാരെ വേണം. ഇതൊക്കെ രാഹുല്‍ നിയമിക്കും. പഞ്ചാബിന്റെ ചുമതലയില്‍ നിന്ന് ഹരീഷ് റാവത്തും മടങ്ങും. റാവത്തായിരിക്കും ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. പകരം മനീഷ് തിവാരിയായിരിക്കും വരാന്‍ പോകുന്നത്. ഹരിയാനയിലും മാറ്റമുണ്ടാവും. ഭൂപീന്ദര്‍ ഹൂഡയ്ക്കായി നേതാക്കള്‍ സമ്മര്‍ദത്തിലാണ്.

5

ജി23യെ നിര്‍ണായക സ്ഥാനങ്ങളില്‍ എത്തിക്കുന്നതോടെ രാഹുലിന് അധ്യക്ഷ സ്ഥാനത്തേക്ക് എളുപ്പത്തില്‍ തിരിച്ചുവരാം. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ ആരും അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാതിരിക്കാനും ഇത് രാഹുലിനെ സഹായിക്കും. പാര്‍ട്ടി ഒറ്റക്കെട്ടാണെന്ന് കാണിക്കാന്‍ കൂടി ഇത് സഹായിക്കും. അതേസമയം കേരളത്തില്‍ നിന്ന് രമേശ് ചെന്നിത്തലയ്ക്ക് നിര്‍ണായക റോള്‍ ദേശീയ തലത്തിലുണ്ടാവുമെന്നാണ് സൂചന. ഗുജറാത്തിലായിരിക്കും ചെന്നിത്തലയ്ക്ക് ചുമതല നല്‍കുക. ഒപ്പം വേറെയും നേതാക്കളുണ്ടാവും. അശോക് ഗെലോട്ടിനും ഇവിടെ റോളുണ്ടാവും.

6

മോദിക്കെതിരെ ക്രെഡിബിളായ പ്രതിപക്ഷത്തെ കൊണ്ടുവരാനാണ് ജി23യെ രാഹുല്‍ ഉപയോഗിക്കുന്നത്. അധീര്‍ ചൗധരിയെ മാറ്റണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. ഇത് രാഹുല്‍ അംഗീകരിക്കാനാണ് സാധ്യത. പ്രതിപക്ഷ സഖ്യത്തിന് ചൗധരി വലിയ ഭീഷണിയാണ്. മമതയ്ക്ക് എതിരെ കടുത്ത നിലപാട് എടുക്കുന്നത് കൊണ്ടാണിത്. ഗാന്ധി കുടുംബവുമായുള്ള ജി23 നേതാക്കളുടെ ബന്ധം വഷളാക്കിയത് അധീര്‍ ചൗധരിയാണ്. അതാണ് മറ്റൊരു പ്രശ്‌നം. ലോക്‌സഭയിലെ കക്ഷി നേതാവായി ശശി തരൂരോ മനീഷ് തിവാരിയോ വരുമെന്നായിരുന്നു സൂചന. എന്നാല്‍ ചൗധരിയെ മാറ്റാന്‍ കോണ്‍ഗ്രസ് തയ്യാറല്ല.

7

ഓരോ സംസ്ഥാനങ്ങളിലായി രാഹുല്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ച് വരികയാണ്. മമതയ്‌ക്കെതിരെ ആക്രമണം വേണ്ടെന്ന തീരുമാനത്തിലാണ് രാഹുല്‍. കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ ടിഎംസിയും തയ്യാറാണ്. രാജസ്ഥാനിലെ പ്രശ്‌നങ്ങളാണ് അടുത്തത്. സച്ചിന്‍ പൈലറ്റിനും ടീമിന് മന്ത്രിസ്ഥാനം അടക്കം നല്‍കാന്‍ രാഹുല്‍ തയ്യാറാണ്. എന്നാല്‍ പഞ്ചാബിലെ പ്രശ്‌നത്തില്‍ രാഹുല്‍ അസന്തുഷ്ടനാണ്. സിദ്ദുവിന്റെ വിമര്‍ശനം കൈവിട്ട് പോയി എന്നാണ് രാഹുലിന്റെ നിലപാട്.

Recommended Video

cmsvideo
    കോൺഗ്രസിനെ ചതിച്ച സിന്ധ്യ..ആ കളി ശരിക്കും ഏറ്റു

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+