കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാട്ടീദാര്‍ സംവരണം: സമുദായത്തിന്‍റെ ആവശ്യങ്ങള്‍ അംഗീകരിച്ചു, ഔദ്യോഗിക പ്രഖ്യാപനം ഇന്ന്!!

Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്തില്‍ പാട്ടീദാര്‍ സമുദായത്തിന്റെ സംവരണവുമായി ബന്ധപ്പെട്ട് ധാരണയിലെത്തിയതായി കോണ്‍ഗ്രസ് തലവന്‍ ഭാരത് സിംഗ് സോളങ്കി. പാട്ടീദാര്‍ സമുദായത്തിന് ഭരണഘടാ സാധുതയോടെ സംവരണം നല്‍കണമെന്ന പാട്ടീദാര്‍ അനാമത് ആന്ദോളന്‍ സമിതിയുടെ ആവശ്യങ്ങള്‍ കോണ്‍ഗ്രസ് അംഗീകരിച്ചുവെന്ന് സംഘടനാ നേതാവ് ദിനേഷ് ബംഭാനിയയും വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ തിങ്കളാഴ്ച ഇരു കൂട്ടരും രാജ്കോട്ടില്‍ വച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്ന് പാട്ടീദാര്‍ അനാമത്ത് ആന്ദോളന്‍ സമിതി കണ്‍വീനറും പാട്ടീദാര്‍ സമരങ്ങളുടെ സൂത്രധാരനുമായ ഹര്‍ദിക് പട്ടേല്‍ വ്യക്തമാക്കി.

ബിജെപി നീലച്ചിത്രം കാണിച്ച് തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ശ്രമിക്കുന്നു: പാര്‍ട്ടിയ്ക്കെതിരെ രാജ്ബിജെപി നീലച്ചിത്രം കാണിച്ച് തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ശ്രമിക്കുന്നു: പാര്‍ട്ടിയ്ക്കെതിരെ രാജ്

ഇതോടെ തിങ്കളാഴ്ച ഇരു കൂട്ടരും രാജ്കോട്ടില്‍ വച്ച് കരാറിലെത്തുമെന്ന് പാട്ടീദാര്‍ അനാമത്ത് ആന്ദോളന്‍ സമിതി കണ്‍വീനറും പാട്ടീദാര്‍ സമരങ്ങളുടെ സൂത്രധാരനുമായ ഹര്‍ദിക് പട്ടേല്‍ വ്യക്തമാക്കി. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയുടെ മണ്ഡലമായ രാജ്കോട്ടില്‍ വച്ചായിരിക്കും കോണ്‍ഗ്രസ് നേതാക്കളും പാട്ടീദാര്‍ നേതാക്കളും കൂടിക്കാഴ്ച നടത്തുകയെന്ന് ബംഭാനിയ വ്യക്തമാക്കിയിട്ടുണ്ട്. ഡിസംബര്‍ 4, 19 തിയ്യതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്ത് തിരഞ്ഞെടുപ്പ്.

പാട്ടീദാറുകളെ ചേര്‍ത്തുനിര്‍ത്തും

പാട്ടീദാറുകളെ ചേര്‍ത്തുനിര്‍ത്തും

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഗുജറാത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും പാട്ടീദാര്‍ സമുദായത്തിന് സംവരണം നല്‍കാനുള്ള നീക്കമാണ് കോണ്‍ഗ്രസിന്‍റെ ഭാഗത്തുനിന്നുണ്ടാകുക. ഇതിനുള്ള ചര്‍ച്ചകളാണ് തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്നതെന്നാണ് പാര്‍ട്ടിക്കുള്ളില്‍ നിന്ന് ലഭിക്കുന്ന വിവരം.

 ആദ്യഘട്ടം ഡിസംബര്‍ ഒമ്പതിന്

ആദ്യഘട്ടം ഡിസംബര്‍ ഒമ്പതിന്

രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യ ഘട്ടത്തിന് വേണ്ടിയുള്ള 70 സ്ഥാനാര്‍ത്ഥികളുടെ പേരുകളുള്‍പ്പെട്ട പട്ടിക വെള്ളിയാഴ്ച കോണ്‍ഗ്രസ് സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മറ്റി തയ്യാറാക്കിയിരുന്നു. സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് തീരുമാനമുണ്ടായത്. എന്നാല്‍ അടുത്ത ആഴ്ചയായിരിക്കും സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തിറക്കുക.

 കോണ്‍ഗ്രസിന് പിന്തുണ

കോണ്‍ഗ്രസിന് പിന്തുണ


ഡിസംബറില്‍ നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് നവംബര്‍ രണ്ടിനാണ് പാട്ടീദാര്‍ നേതാവ് ഹര്‍ദിക് പട്ടേല്‍ വ്യക്തമാക്കിയത്. കോണ്‍ഗ്രസ് പരസ്യമായി പാട്ടീദാര്‍ സമുദയത്തെ പിന്തുണച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് ഹര്‍ദിക് കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്.

 സമുദായം ഒപ്പം നില്‍ക്കും

സമുദായം ഒപ്പം നില്‍ക്കും

പാട്ടീദാര്‍ സംവരണം പട്ടേല്‍ സമുദായത്തിന്‍റെ ആവശ്യം ഗുജറാത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പട്ടേല്‍ സമുദായത്തില്‍പ്പെട്ടവര്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും പട്ടേല്‍ സമുദായത്തില്‍പ്പെട്ടവര്‍ക്ക് സംവരണം നല്‍കുന്നത് സംബന്ധിച്ച അവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് ഹര്‍ദിക് കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്നാണ് സൂചന. ബിജെപിയെ താഴെയിറക്കാന്‍ ഗുജറാത്തിലെ ബിജെപി സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കുന്നതിന് വോട്ട് ചെയ്യാന്‍ താന്‍ സമുദായത്തോട് ആവശ്യപ്പെട്ടുവെന്നും സമുദായം തനിക്കൊപ്പം നിന്നുവെന്നും ഹര്‍ദിക് പറയുന്നു.

 ഭരണഘടനയുടെ ചട്ടക്കൂട്

ഭരണഘടനയുടെ ചട്ടക്കൂട്

സംവരണം എങ്ങനെ പാട്ടീദാര്‍ സമുദായത്തിന് ഏത് തരത്തില്‍ സംവരണം ഏര്‍പ്പെടുത്താനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നതെന്നും ചര്‍ച്ചയ്ക്കിടെ ഹര്‍ദിക് ആരാഞ്ഞിരുന്നു. ഭരണഘടനയുടെ ചട്ടക്കൂടിനുള്ളില്‍ നിന്ന് കോണ്‍ഗ്രസ് ഏത് തരത്തില്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുകയും പൂര്‍ത്തിയാക്കുകയും ചെയ്യുമെന്നാണ് തങ്ങള്‍ക്കറിയേണ്ടതെന്നും ഹര്‍ദിക് വ്യക്തമാക്കി. സമുദായത്തിന് സംവരണം നല്‍കുന്നതുമായി ബന്ധപ്പെട്ട് സാധ്യമായ ​എല്ലാ മാര്‍ഗ്ഗങ്ങളും സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധാര്‍ത്ഥ് പട്ടേല്‍ വ്യക്തമാക്കിയിട്ടുണ്ട്.

English summary
Gujarat Congress chief Bharat Sinh Solanki said Sunday that a reservation formula had been worked out with Patidars ahead of next month's Gujarat Assembly election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X