കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്കാരുടെ പട്ടിപോലും രാജ്യത്തിന് വേണ്ടി ചത്തിട്ടില്ല; കടന്നാക്രമിച്ച് ഖാര്‍ഗെ

Google Oneindia Malayalam News

ന്യൂദല്‍ഹി: അരുണാചല്‍ പ്രദേശിലെ തവാങിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ (എല്‍ എ സി) അടുത്തിടെ നടന്ന ചൈനീസ് ആക്രമണത്തില്‍ ബി ജെ പിയേയും കേന്ദ്ര സര്‍ക്കാരിനേയും കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. രാജ്യത്തിന് പുറത്ത് സിംഹത്തെ പോലെ സംസാരിക്കുന്ന ബി ജെ പിയും കേന്ദ്ര സര്‍ക്കാരും രാജ്യത്തിനകത്ത് എലികളാണ് എന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ.

അവര്‍ത്ത് ചൈനയെ നേരിടാന്‍ കഴിയില്ല എന്നും അദ്ദേഹം പരിഹസിച്ചു. രാജസ്ഥാനിലെ അല്‍വാറില്‍ ഭാരത് ജോഡോ യാത്രയ്ക്കിടെ നടന്ന റാലിയില്‍ സംസാരിക്കവെ ആണ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ബി ജെ പിയെ കടന്നാക്രമിച്ച് രംഗത്തെത്തിയത്. കോണ്‍ഗ്രസ് പാര്‍ട്ടി എല്ലാ കാലത്തും രാജ്യത്തിന് വേണ്ടി നിലകൊള്ളുകയും അതിന്റെ നേതാക്കള്‍ പരമോന്നത ത്യാഗങ്ങള്‍ സഹിച്ച് സ്വാതന്ത്ര്യം നേടി തരികയും ചെയ്തു എന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു.

1

എന്നാല്‍ നിങ്ങളുടെ ( ബി ജെ പി ) നായ പോലും രാജ്യത്തിന് വേണ്ടി ചത്തോ എന്നും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ചോദിച്ചു. എന്നിട്ടും അവര്‍ ദേശസ്‌നേഹികളാണെന്ന് അവകാശപ്പെടുന്നു. എന്നാല്‍ ഞങ്ങള്‍ എന്തെങ്കിലും പറഞ്ഞാല്‍ ഞങ്ങളെ ദേശവിരുദ്ധര്‍ എന്ന് വിളിക്കുന്നു എന്നും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ വ്യക്തമാക്കി. അതിര്‍ത്തിയിലെ അഭിപ്രായവ്യത്യാസങ്ങളും അക്രമങ്ങളും പതിവായി മാറുകയാണെന്നും ഖാര്‍ഗെ പറഞ്ഞു.

അതവരുടെ അഭിപ്രായം.. സിനിമയെ സിനിമയായി കണ്ടാല്‍ മതി; തീവ്ര ഹിന്ദുത്വ ആക്രമണങ്ങളോട് സുരാജ്അതവരുടെ അഭിപ്രായം.. സിനിമയെ സിനിമയായി കണ്ടാല്‍ മതി; തീവ്ര ഹിന്ദുത്വ ആക്രമണങ്ങളോട് സുരാജ്

2

ബി ജെ പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെതിരായ ആക്രമണം കൂടുതല്‍ ശക്തമാക്കുകയും മോദി സര്‍ക്കാര്‍ ശക്തരാണെന്ന് വീമ്പിളക്കുകയും ആര്‍ക്കും തങ്ങളുടെ കണ്ണുകളിലേക്ക് നോക്കാന്‍ കഴിയില്ലെന്നും അവകാശപ്പെടുമ്പോഴാണ് ഇത് സംഭവിക്കുന്നത് എന്നും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ചൂണ്ടിക്കാട്ടി. നമ്മുടെ 20 സൈനികര്‍ ഗാല്‍വാന്‍ താഴ്വരയിലെ അതിര്‍ത്തിയില്‍ വീരമൃത്യു വരിച്ചതിന് ശേഷം, മോദി ജി ചൈനീസ് പ്രസിഡന്റിനെ 18 തവണ കണ്ടു.

വെറുതെയിരുന്നാലും പണം വന്ന് നിറയും.. ഈ രാശിക്കാര്‍ക്കിനി ഒന്നും നോക്കേണ്ട; ഭാഗ്യദേവത തൊട്ടുമുന്നില്‍വെറുതെയിരുന്നാലും പണം വന്ന് നിറയും.. ഈ രാശിക്കാര്‍ക്കിനി ഒന്നും നോക്കേണ്ട; ഭാഗ്യദേവത തൊട്ടുമുന്നില്‍

3

അവര്‍ മീറ്റിംഗുകള്‍ നടത്തി. എന്നിട്ടും എന്തുകൊണ്ടാണ് ചൈനീസ് അതിര്‍ത്തിയില്‍ ഇതെല്ലാം സംഭവിക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ ദിവസം ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണം എന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടിരുന്നു. ചൈന നമ്മുടെ അതിര്‍ത്തികള്‍ അനധികൃതമായി കയ്യേറുകയാണ്. എന്തുകൊണ്ടാണ് മോദി സര്‍ക്കാര്‍ 'ചൈന പേ ചര്‍ച്ച'യില്‍ നിന്ന് പിന്മാറുന്ന് എന്നായിരുന്നു ഖാര്‍ഗെ ചോദിച്ചത്.

പത്താന്‍ വിവാദത്തില്‍ നിലപാട് വ്യക്തമാക്കി പൃഥ്വിരാജ്; ഇന്‍കം ടാക്‌സ് റെയ്ഡിനെക്കുറിച്ച് മറുപടി ഇങ്ങനെ...പത്താന്‍ വിവാദത്തില്‍ നിലപാട് വ്യക്തമാക്കി പൃഥ്വിരാജ്; ഇന്‍കം ടാക്‌സ് റെയ്ഡിനെക്കുറിച്ച് മറുപടി ഇങ്ങനെ...

4

ചൈനീസ് സൈന്യം ഡിവിഷണല്‍ ആസ്ഥാനങ്ങളും ആര്‍മി ഗാരിസണുകളും പീരങ്കികള്‍ക്കായി ആയുധ ഷെല്‍ട്ടറുകളും നിര്‍മ്മിക്കുന്നതായി സാറ്റലൈറ്റ് ചിത്രങ്ങള്‍ കാണിക്കുന്നു. ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തെക്കുറിച്ച് രാഹുല്‍ ഗാന്ധി സംസാരിച്ചപ്പോള്‍, രാഹുല്‍ രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും നമ്മുടെ സൈനികരോട് അദ്ദേഹത്തിന് ബഹുമാനമില്ലെന്നുമുള്ള വില കുറഞ്ഞ ആരോപണങ്ങളാണ് ബിജെപി നേതാക്കള്‍ ഉന്നയിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

English summary
Congress president Mallikarjun Kharge slams BJP and the central government on china issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X