കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വര്‍ഷം അരലക്ഷം തൊഴിലവസരം, സ്ത്രീകള്‍ക്ക് സംവരണം, മണിപ്പൂരില്‍ പ്രകടനപത്രികയുമായി കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് മണിപ്പൂരില്‍ യുവജനതയെ ലക്ഷ്യമിട്ടുള്ള പ്രകടനപത്രിക പുറത്തിറക്കി. വര്‍ഷാ വര്‍ഷം അരലക്ഷം തൊഴിലവസരങ്ങള്‍ ഉണ്ടാക്കുമെന്നാണ് കോണ്‍ഗ്രസിന്റെ സുപ്രധാന വാഗ്ദാനം. മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗിന്റെ പ്രകടനം വളരെ മോശമായി നില്‍ക്കുകയാണ്. തൊഴിലില്ലായ്മ അതിരൂക്ഷവുമാണ്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ പ്രഖ്യാപനം യുവജനതയുടെ മനസ്സ് കീഴടക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഭരണവിരുദ്ധ വികാരം മണിപ്പൂരില്‍ രൂക്ഷമാണ്. സര്‍വേകളെല്ലാം ഇഞ്ചോടിഞ്ച് പോരാട്ടമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നാണ് പ്രവചിക്കുന്നത്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രികയ്ക്ക് ഏതൊരു പാര്‍ട്ടിയേക്കാളും മുന്‍തൂക്കമുണ്ടെന്നാണ് വിലയിരുത്തല്‍.

ഉത്തരാഖണ്ഡ് പിടിക്കാന്‍ പഞ്ചാബ് ഫോര്‍മുല, അവസാന നിമിഷ നീക്കങ്ങളുമായി കോണ്‍ഗ്രസ്ഉത്തരാഖണ്ഡ് പിടിക്കാന്‍ പഞ്ചാബ് ഫോര്‍മുല, അവസാന നിമിഷ നീക്കങ്ങളുമായി കോണ്‍ഗ്രസ്

1

മൂന്നിലൊന്ന് സീറ്റുകള്‍ സര്‍ക്കാര്‍ മേഖലയില്‍ സ്ത്രീകള്‍ക്ക് സംവരണം ചെയ്യുമെന്ന് കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പ്രഖ്യാപിച്ചു. സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ പ്രാമുഖ്യം ലഭിക്കുന്നതാണ് കോണ്‍ഗ്രസ് പ്രകടന പത്രിക മുന്‍തൂക്കം നല്‍കുന്നത്. മണിപ്പൂരിന്റെ പുനരുജീവനമാണ് ഈ പ്രകടനപത്രികയെന്ന് മുന്‍ കേന്ദ്ര മന്ത്രിയും മണിപ്പൂരിലെ തിരഞ്ഞെടുപ്പ് നിരീക്ഷകനുമായ ജയറാം രമേശ് പറഞ്ഞു. മണിപ്പൂരിന്റെ ജനാധിപത്യത്തെയും സമ്പദ് ഘടനയെയും ഒരുപോലെ തിരിച്ചുകൊണ്ടുവരാന്‍ ഈ പ്രകടന പത്രികയ്ക്ക് സാധിച്ചെന്ന് ജയറാം രമേശ് പറഞ്ഞു. പാര്‍ട്ടിയുടെ 16 മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫും ഇതിനിടെ നടന്നു.

16 ജില്ലകളിലായിട്ടാണ് ഈ 16 മൊബൈല്‍ വാനുകള്‍ പ്രവര്‍ത്തിക്കുക. കോണ്‍ഗ്രസിന്റെ മീഡിയ ക്യാമ്പയിന്‍ ശക്തമാക്കാനായിട്ടാണ് ഈ മൊബൈല്‍ വാനുകള്‍ സജ്ജമാക്കിയത്. മണിപ്പൂരില്‍ എന്തൊക്കെ വാഗ്ദാനം നല്‍കുന്നുണ്ടോ അതൊക്കെ തീര്‍ച്ചയായും ഞങ്ങള്‍ പാലിച്ചിരിക്കുമെന്ന് ജയറാം രമേശ് പറയുന്നു. കേന്ദ്രത്തിനോട് അഫ്‌സ്പ പിന്‍വലിക്കാന്‍ ആവശ്യപ്പെടുമെന്ന് കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പറയുന്നു. അരി ഉല്‍പ്പാദനത്തില്‍ മണിപ്പൂര്‍ സ്വയം പര്യാപ്തത നേടുമെന്നാണ് കരുതുന്നത്. എല്ലാവര്‍ഷവും സംസ്ഥാനത്തേക്ക് അരലക്ഷത്തില്‍ അധികം വിനോദ സഞ്ചാരികള്‍ ആകര്‍ഷിക്കാനുള്ള വഴികള്‍ സജ്ജമാക്കുമെന്ന് കോണ്‍ഗ്രസ് ഉറപ്പ് നല്‍കുന്നുണ്ട്.

Recommended Video

cmsvideo
കണ്ടോ ഞങ്ങളുടെ ഓല മണിമാളിക,വിമർശകർക്കെതിരെ പൊട്ടിത്തെറിച്ച് വാവയുടെ പെങ്ങൾ | Oneindia Malayalam

ചെറുകിട-ഇടത്തരം ബിസിനസുകളില്‍ 5000 പേരെ പ്രൊമോട്ട് ചെയ്യും. ഇതിലൂടെ ഭക്ഷ്യ സംസ്‌കരണ മേഖലയ്ക്ക് വലിയ നേട്ടമുണ്ടാവുമെന്നും പ്രകടനപത്രികയില്‍ പറയുന്നു. എല്ലാ പ്രൈമറി സ്‌കൂളുകളിലും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. തലസ്ഥാന നഗരിയായ ഇംഫാലിന് ചുറ്റും ഉപഗ്രഹ ടൗണുകള്‍ വികസിപ്പിച്ചെടുക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. നിലവില്‍ എന്‍പിപിയും കോണ്‍ഗ്രസും മാത്രമാണ് പ്രകടനപത്രിക പുറത്തിറക്കിയിട്ടുള്ളത്. ബിജെപി ഇതുവരെ പ്രകടനപത്രിക പുറത്തിറക്കിയിട്ടില്ല. അഞ്ച് വര്‍ഷം നീണ്ട ഭരണത്തില്‍ ബിജെപി ഒന്നും തന്നെ മണിപ്പൂരിന് നല്‍കിയിട്ടില്ല. മണിപ്പൂരിന്റെ എല്ലാ പ്രശ്‌നവും കോണ്‍ഗ്രസ് വരുന്നതോടെ അവസാനിക്കുമെന്ന് പാര്‍ട്ടി വ്യക്തമാക്കി.

English summary
congress promised 50000 jobs a year in their manifesto, manipur congress target youth to dethrone bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X