കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയിൽ പ്രതിഷേധവുമായി കോൺഗ്രസ്; രാഹുൽ ഗാന്ധി അറസ്റ്റിൽ, എഐസിസിക്ക് മുന്നിൽ സംഘർഷം

Google Oneindia Malayalam News

ദില്ലി; വിലക്കയറ്റത്തിനെതിരെ രാഷ്ട്രപതി ഭവനിലേക്ക് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. പ്രതിഷേധം നയിച്ച രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധിച്ച എംപിമാരെ പോലീസ് തടയുകയായിരുന്നുു. നിരവധി നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തതായി കോൺഗ്രസ് ട്വീറ്റ് ചെയ്തു. പോലീസിന് ബലം പ്രയോഗിച്ച് നീക്കം എന്നാൽ തങ്ങൾ ഭയപ്പെടില്ലെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു.

rah-1659683843.jpg -Properties

അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു രാഷ്ട്രപതി ഭവൻ മാർച്ച്. വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കുമെതിരെ പാർലമെന്റിന് അകത്ത് നടത്തിയ പ്രതിഷേധം പുറത്തേക്ക് കൂടി വ്യാപിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു കോൺഗ്രസ് എംപിമാരെ അണിനിരത്തി വിജയ് ചൗക്കിൽ നിന്നും മാർച്ച് സംഘടിപ്പിച്ചത്. കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗങ്ങളും മുതിർന്ന നേതാക്കളും പ്രധാനമന്ത്രിയുടെ വസതിയിലേക്കും മാർച്ച് നടത്താൻ തീരുമാനിച്ചിരുന്നു.

കറുത്ത വസ്ത്രം ധരിച്ച് കൊണ്ടായിരുന്നു എംപിമാർ പ്രതിഷേധത്തിനെത്തിയത്. എന്നാൽ നേതാക്കളെ രാഷ്ട്രപതി ഭവനിലേക്ക് കടത്തി വിടാൻ ദില്ലി പോലീസ് അനുവദിച്ചില്ല. തുടർന്ന് നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുക്കുകായിരുന്നു. രാഹുൽ ഗാന്ധി , ശശി തരൂർ തുടങ്ങിയ നേതാക്കളെയാണ് കസ്റ്റഡിയിൽ എടുത്തത്.

'വിലക്കയറ്റം, തൊഴിലില്ലായ്മ, ജി എസ് ടി എന്നിവയ്‌ക്കെതിരെ പ്രതിഷേധിക്കാനുള്ള ജനാധിപത്യ അവകാശം കോൺഗ്രസ് എം പിമാർക്ക് വീണ്ടും നിഷേധിക്കപ്പെട്ടു. വിജയ് ചൗക്കിൽ വെച്ച് നേതാക്കളെ കൂട്ടത്തോടെ പോലീസ് കസ്റ്റഡിയിൽ എടുത്തു', പോലീസ് നടപടിക്ക് പിന്നാലെ കോൺഗ്രസ് നേതാവ് ജയ്റാം രമേശ് ട്വീറ്റ് ചെയ്തു. ഭയപ്പെടുന്നവർ മാത്രമാണ് മറ്റുള്ളവരെ ഭയപ്പെടുത്താൻ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നതെന്നും ജയ്റാം രമേശ് വിമർശിച്ചു.

പ്രതിഷേധ പ്രകടത്തിന് മുന്നോടിയായി എ ഐ സി സി ആസ്ഥാനത്ത് കോൺഗ്രസ് പ്രവർത്തകർ വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. നേതാക്കൾ നാരങ്ങയും മുളകും പാലുൽപ്പന്നങ്ങളുടെ ഒഴിഞ്ഞ പാക്കറ്റുകളും കഴുത്തിൽ കെട്ടി പ്രതിഷേധിച്ചു. റോഡിൽ പാചകം ചെയ്തായിരുന്നു മഹിളാ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്.

അതേസമയം പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ എ ഐ സി സി ആസ്ഥാനത്ത് കനത്ത സുരക്ഷയായിരുന്നു പോലീസ് ഒരുക്കിയത്. കേന്ദ്രസേനയും പോലീസ് സേനയും സ്ഥലത്തെത്തുകയും ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. കോൺഗ്രസ് ഓഫീസിലേക്കുള്ള മുഴുവൻ പാതയും ബാരിക്കേഡുകൾ വെച്ച് തടയുകയും മാധ്യമങ്ങൾക്ക് അടക്കം പാർട്ടി ഓഫീസിലേക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്തിരുന്നു.

'രാജ്യം ഏകാധിപത്യത്തിന് കീഴിൽ, ജനാധിപത്യം മരിച്ചു', മോദി സർക്കാരിനെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി'രാജ്യം ഏകാധിപത്യത്തിന് കീഴിൽ, ജനാധിപത്യം മരിച്ചു', മോദി സർക്കാരിനെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

സാധിക ഇത് തകർത്തൂ!! ആ മുഖത്തെ ചിരിയും കോൺഫിഡൻസും നോക്കൂ..വൈറൽ ചിത്രങ്ങൾ

English summary
Congress Protest in Delhi; Rahul Gandhi taken into custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X