കര്‍ണാടക മോഡലുമായി കോണ്‍ഗ്രസ്, മധ്യപ്രദേശില്‍ 50 ശതമാനം കമ്മീഷന്‍ പോസ്റ്റര്‍ പുറത്തിറക്കി
ന്യൂഡല്‍ഹി: കര്‍ണാടക തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച അതേ വിജയ തന്ത്രം മധ്യപ്രദേശിലും ഉപയോഗിക്കാന്‍ കോണ്‍ഗ്രസ്. സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനെതിരെ അഴിമതി ആരോപണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. കര്‍ണാടകിലേത് പോലെ 50 ശതമാനം കമ്മീഷന്‍ സര്‍ക്കാര്‍ എന്ന പ്രചാരണത്തിനാണ് കോണ്‍ഗ്രസ് തുടക്കമിട്ടിരിക്കുന്നത്. കര്‍ണാടകയില്‍ ബസവാരജ് ബൊമ്മൈ സര്‍ക്കാരിനെതിരെ 50 ശതമാനം കമ്മീഷന്‍ സര്‍ക്കാര്‍ പ്രയോഗം ബിജെപി നടത്തിയിരുന്നു. അത് പാര്‍ട്ടിക്ക് വലിയ വിജയങ്ങള്‍ നേടി തന്നിരുന്നു.
50 ശതമാനം കമ്മീഷന്‍ എന്ന കാര്യം അടങ്ങുന്ന പോസ്റ്ററും കമല്‍നാഥിന്റെ നേതൃത്വത്തില്‍ ഇന്ന് പുറത്തിറക്കി.ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാരിന്റെ അഴിമതി ചൂണ്ടിക്കാണിക്കുന്ന പോസ്റ്ററുകളാണ് പുറത്തിറക്കിയിരിക്കുന്നത്. അഴിമതികള്‍ കുത്തനെ വര്‍ധിക്കുന്നു, അഴിമതിക്കാര്‍ക്ക് 50 ശതമാനമാണ് കമ്മീഷന്‍ നിരക്ക് എന്നും പോസ്റ്ററുകളില്‍ എഴുതിയിട്ടുണ്ട്.

കിംഗ് ഓഫ് കൊത്തയില്‍ ദുല്‍ഖറിന്റെ പ്രതിഫലം എത്ര? ഐശ്വര്യ ലക്ഷ്മിക്ക് ലഭിച്ച പ്രതിഫലം ഇങ്ങനെ
കര്‍ഷകര്‍, യുവാക്കള്‍, വ്യാപാരികള്‍, എന്നിവരെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ചതിച്ചിരിക്കുകയാണ്. അഴിമതിയുടെ ഇരയോ, അഴിമതിയോ ബാധിക്കപ്പെട്ട ഒരാള്‍ പോലും ശിവരാജ് ചൗഹാനൊപ്പമില്ലെന്നും കമല്‍നാഥ് പറഞ്ഞു. സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളില്‍ നിന്ന് 50 കമ്മീഷന്‍ വാങ്ങുന്നവരുണ്ട്. നിരവധി കരാറുകാര്‍ ഈ കമ്മീഷന്‍ സമ്പ്രദായം കാരണം നഷ്ടം സംഭവിക്കുന്നതായി പറഞ്ഞിട്ടുണ്ട്.
കോടതിക്ക് ഒരു കരാറുകാരന്‍ ഈ വിഷയത്തില്‍ കത്തയിച്ചിരുന്നു. അദ്ദേഹത്തെ വിശ്വാസത്തിലെടുക്കണമെന്നും കോണ്‍ഗ്രസ് പറഞ്ഞു.കഴിഞ്ഞ ദിവസം ഗോശാല കരാറുകാരന്‍ മധ്യപ്രദേശ് ചീഫ് ജസ്റ്റിസിന് കത്തയച്ചത്. സര്‍ക്കാര്‍ പദ്ധതികളില്‍ 50 ശതമാനം കമ്മീഷന്‍ ഈടാക്കുന്നതായി അദ്ദേഹം ആരോപിച്ചിരുന്നു. തന്നെ പോലുള്ള നിരവധി പേര്‍ കമ്മീഷന്‍ സമ്പ്രദായം കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും, അദ്ദേഹം പറഞ്ഞിരുന്നു.
ബിജെപി മന്ത്രിമാരില്‍ പലരും 50 ശതമാനം കമ്മീഷന്‍ ആവശ്യപ്പെടുന്നുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അടക്കം ഇത്തരത്തില്‍ പണം വാങ്ങുന്നുണ്ടെന്ന് പ്രിയങ്ക ഗാന്ധി അടക്കമുള്ളവര്‍ ആരോപിച്ചിരുന്നു. സര്‍ക്കാര്‍ കരാറുകളുടെ പണം നല്‍കുന്നത് 50 ശതമാനം കമ്മീഷന്‍ നല്‍കിയതിന് ശേഷം മാത്രമാണെന്നും പ്രിയങ്ക ആരോപിച്ചിരുന്നു. കര്‍ണാടകയിലെ ബിജെപിയുടെ അഴിമതി സര്‍ക്കാര്‍ 40 ശതമാനം കമ്മീഷനാണ് വാങ്ങിയിരുന്നത്. മധ്യപ്രദേശ് ബിജെപി സ്വന്തം റെക്കോര്‍ഡ് തകര്‍ത്തിരിക്കുകയാണ്.
40 ശതമാനം കമ്മീഷന്‍ സര്‍ക്കാരിനെ കര്‍ണാടകയില്‍ ജനങ്ങള്‍ പുറത്താക്കി. മധ്യപ്രദേശില്‍ ഇവിടെയുള്ള ജനങ്ങള്‍ തന്നെ ഈ 50 ശതമാനം കമ്മീഷന്‍ സര്‍ക്കാരിനെ പുറത്താക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ഇതിന് പിന്നാലെ പ്രിയങ്കയ്‌ക്കെതിരെ ബിജെപി പരാതി നല്‍കിയിരുന്നു. വ്യാജ ആരോപണങ്ങളാണ് പ്രിയങ്ക ഉന്നയിക്കുന്നതെന്നാണ് ബിജെപി പരാതിയില്‍ പറയുന്നത്. ബിജെപി അവരുടെ ഇമേജ് സംരക്ഷിക്കാന്‍ നോക്കുകയാണെന്ന് കമല്‍നാഥ് പറഞ്ഞു. 41 കേസുകള്‍ പ്രിയങ്കയ്ക്കും മറ്റ് നേതാക്കള്‍ക്കുമെതിരെ ഉണ്ടെന്നും കമല്‍നാഥ് പറഞ്ഞു.












Click it and Unblock the Notifications