Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രിയങ്ക ഗാന്ധി സുപ്രധാന ചുമതലയിലേക്ക്; എന്‍ എസ് യു, യൂത്ത് കോണ്‍ഗ്രസ് ചുമതല, കൂടാതെ മറ്റൊരു പദവിയും

ദില്ലി: കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിലെ പുനഃസംഘടന ചര്‍ച്ചകള്‍ വീണ്ടും സജീവമാവുന്നു. എത്രയും പെട്ടെന്ന് തന്നെ ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പുകള്‍ കൂടി നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് പുനഃസംഘടനാ നീക്കങ്ങള്‍ വീണ്ടും സജീവമാക്കുന്നത്.

പുനഃസംഘടനയില്‍ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് സുപ്രധാനമായ സ്ഥാനം ലഭിച്ചേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതോടൊപ്പം തന്നെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്‍റെ കോണ്‍ഗ്രസ് പ്രവേശനം സംബന്ധിച്ച പ്രഖ്യാപനവും ഉണ്ടായേക്കും. പ്രശാന്ത് കോണ്‍ഗ്രസില്‍ എത്തിയാല്‍ തിരഞ്ഞെടുപ്പുകളുടെ പ്രത്യേകത ചുതമലയായിരുക്കും ഇദ്ദേഹത്തിന് നല്‍കുക.

ഓണം സാരിയില്‍ തിളങ്ങി നടി അനുശ്രിയും നമിത പ്രമോദും ഉള്‍പ്പടേയുള്ളവര്‍: അമ്മ യോഗത്തിലെ ചിത്രങ്ങള്‍ വൈറല്‍

പുനഃസംഘടന

പുനഃസംഘടനയില്‍ യുവനേതാക്കളെ സുപ്രധാന പദവികളിലേക്ക് കൊണ്ടുവരാന്‍ സാധ്യതയുണ്ട്. അതോടൊപ്പം തന്നെ ഗുലാം നബി ആസാദ്, രമേശ് ചെന്നിത്തല, സച്ചിൻ പൈലറ്റ് തുടങ്ങിയ മുതിർന്ന നേതാക്കൾക്ക് ഉചിതമായ റോളുകൾ കണ്ടെത്തുന്നതിനും പുതിയ മാറ്റങ്ങൾ കാരണമാകുമെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

സംസ്ഥാന തിരഞ്ഞെടുപ്പ്

അതേസമയം, പുതിയ പ്രസിഡന്റ് നിയമനം ഉടന്‍ ഉണ്ടായേക്കില്ല. ഈ സാഹചര്യത്തില്‍ അതൊഴികേയുള്ള പുനഃസംഘടന നടപടികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി അടുത്ത വര്‍ഷത്തെ പ്രധാനപ്പെട്ട സംസ്ഥാന തിരഞ്ഞെടുപ്പിന് മികച്ച രീതിയില്‍ ഒരുങ്ങാന്‍ പാര്‍ട്ടിയെ സജ്ജമാക്കുകയുമാണ് ലക്ഷ്യമെന്നും നേതാവ് അഭിപ്രായപ്പെടുന്നു.

തിരഞ്ഞെടുപ്പ്

ഗുജറാത്ത്, ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ, ഹിമാചൽ പ്രദേശ് എന്നീ ഏഴ് സംസ്ഥാനങ്ങളിൽ അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇതില്‍ പഞ്ചാബില്‍ മാത്രമാണ് കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്നതെങ്കിലും ഗോവ, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഭരണം പിടിക്കാമെന്ന് പ്രതീക്ഷ പാര്‍ട്ടിക്കുണ്ട്.

പ്രിയങ്ക ഗാന്ധി

പ്രിയങ്ക ഗാന്ധി ദില്ലിയില്‍ തിരിച്ചെത്തുന്നതോടെ പുനഃസംഘടന നീക്കങ്ങള്‍ക്ക് വേഗം കൂടുമെന്നും നേതാവിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു. നിലവില്‍ ഉത്തർപ്രദേശിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി കൂടുതല്‍ വലിയ ഉത്തരവാദിത്തം ഏറ്റെടുക്കുകയും എന്‍ എസ് യു ഐ, യൂത്ത് കോൺഗ്രസ് തുടങ്ങിയ സംഘടനകളുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുകയും വേണമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്.

കിഷോറിന്റെ വരവ്

കിഷോറിന്റെ പാര്‍ട്ടി പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കും ഉടന്‍ തന്നെ തീരുമാനം ഉണ്ടാവും. പശ്ചിമ ബംഗാളിൽ ബിജെപിക്കെതിരെ തൃണമൂൽ കോൺഗ്രസിന്റെ ഉജ്ജ്വല വിജയത്തിന് സഹായിച്ച കിഷോര്‍ കഴിഞ്ഞ മാസം രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സോണിയ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്‍റെ കോണ്‍ഗ്രസ് പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ ഉയര്‍ന്ന് വരാന്‍തുടങ്ങിയത്.

പദവി എന്ത്

പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരുകയാണെങ്കില്‍ അത് പാര്‍ട്ടിക്ക് വലിയ ഊര്‍ജ്ജം നല്‍കും. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളും 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പും പ്രശാന്തിന് കീഴിലായിക്കും കോണ്‍ഗ്രസ് തന്ത്രങ്ങള്‍ രൂപീകരിക്കുക. എന്നാല്‍ ഇതു സംബന്ധിച്ച ഒരു ഔദ്യോഗിക പ്രതികരണത്തിനും കോണ്‍ഗ്രസോ പ്രശാന്ത് കിഷോറോ തയ്യാറായിട്ടില്ല.

ചുമതല

കിഷോർ ഇപ്പോൾ കോൺഗ്രസിൽ ചേരാനും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനുള്ള ചുമതലകൾ കൈകാര്യം ചെയ്യാനും പാർട്ടിയിലെ ഒരു വിഭാഗം ആഗ്രഹിക്കുന്നുണ്ടെങ്കിലും, ഏതാനും മാസങ്ങൾ കോൺഗ്രസിനൊപ്പം സ്വതന്ത്രമായി പ്രവർത്തിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടവെന്നാണ് ചില കോണ്‍ഗ്രസ് നേതാക്കളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

തീരുമാനം

കിഷോറിന്‍റെ വരവും പദവിയും കുറിച്ചുള്ള അന്തിമ തീരുമാനവും മുൻ രാജ്യസഭാ പ്രതിപക്ഷ നേതാവ് ആസാദ്, മുൻ കേരള പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് രമേശ് ചെന്നിത്തല, രാജസ്ഥാൻ മുൻ ഡെപ്യൂട്ടി മുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് തുടങ്ങിയവരുടെ റോളുകളും സോണിയയും രാഹുൽ ഗാന്ധിയും ചേര്‍ന്നായിരിക്കും തീരുമാനിക്കുക.

മോഹന്‍ലാലും ടൊവിനോയും ആസിഫും: താരങ്ങളോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് ബിഗ് ബോസ് താരം രമ്യ പണിക്കര്‍

Recommended Video

cmsvideo
    Taliban seized US army's biometric devices

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+