മനോഹര്‍ പരീക്കര്‍ മരണപ്പെട്ടു? ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്
Recommended Video

ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ മരിച്ചു പോയെന്ന് കോണ്‍ഗ്രസ്. ഒക്ടോബര്‍ 14 ന് ആശുപത്രി വിട്ട പരീക്കറിനെ ആരും പിന്നീട് കണ്ടിട്ടില്ലെന്നും അദ്ദേഹം ഇതിനോടകം തന്നെ മരിച്ചിട്ടുണ്ടാകുമെന്നും കോണ്‍ഗ്രസ് വക്താവ് ജിതേന്ദ്ര ദേശ്പ്രഭു ആരോപിച്ചു.

ഡല്‍ഹി എയിംസില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ആയതിന് ശേഷം അദ്ദേഹത്തെ ആരും കണ്ടിട്ടില്ല. ഒരു പൊതുപരികളില്‍ പോലും പരീക്കര്‍ പങ്കെടുത്തിട്ടില്ല. ഇപ്പോള്‍ അദ്ദേഹം സ്വകാര്യ വസതിയില്‍ 24 മണിക്കൂറും ഡോക്ടര്‍മാരുടേയും പാരാമെഡിക്കല്‍ സ്റ്റാഫുകളുടേയും സമ്പൂര്‍ണ നിരീക്ഷണത്തിലാണെന്നാണ് ഔദ്യോഗിക വിവരം. എന്നാല്‍ ദ്ദേഹം മരിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നതെന്ന് ജിതേന്ദ്ര ദേശ്പ്രഭു ആരോപിച്ചു.
അധികാരം നഷ്ടപ്പെടുമോയെന്ന ഭയമാണ് ബിജെപി. മുഖ്യമന്ത്രിക്ക് ചുറ്റുമുള്ളവരാണ് ഇപ്പോള്‍ ഭരണകാര്യങ്ങളില്‍ തിരുമാനമെടുക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. അതേസമയം കോണ്‍ഗ്രസിന്‍റെ ആരോപണത്തെ കടുത്ത ഭാഷയില്‍ ബിജെപി തള്ളി. ഗോവയില്‍ അധികാരം പിടിക്കാന്‍ കഴിയാത്തതിലുള്ള നിരാശയാണ് കോണ്‍ഗ്രസ് പ്രകടിപ്പിക്കുന്നത്. ഇത്തരം പ്രസ്താവനകള്‍ അല്‍പ്പത്തരമാണെന്നും ബിജെപി വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് പരീക്കറിന് കാന്‍സറാണെന്ന് ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ അറിയിച്ചത്. അടുത്ത ദിവസങ്ങളില്‍ തന്‍റെ സ്വകാര്യ വസതിയില്‍ പരീക്കര്‍ മന്ത്രിസഭാ യോഗം വിളിക്കുമെന്നും റാണ അറിയിച്ചിരുന്നു.












Click it and Unblock the Notifications