• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മോദി- ഖട്ടർ സർക്കാരുകൾ കർഷകരോട് മാപ്പ് പറയണമെന്ന് സുർജേവാല: അമിത് ഷായ്ക്കും രൂക്ഷ വിമർശനം

ദില്ലി: രാജ്യത്ത് കാർഷിക ബില്ലുകൾക്കെതിരെയുള്ള കർഷക സമരത്തെ അടിച്ചമർത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല. കേന്ദ്രസർക്കാർ പാസാക്കിയ നിയമങ്ങൾക്കെതിരെ പ്രതിഷേധ സമരവുമായി തലസ്ഥാനത്തെത്തിയ കർഷകരോട് സംസാരിക്കാൻ അമിത് ഷാ ഉപാധികൾ വെച്ചതിന് പിന്നാലെയാണ് സുർജേവാലയുടെ വാർത്താ സമ്മേളനം പുറത്തുവരുന്നത്.

ഹിജ്റ; ആദ്യ യുനെസ്കോ പൈതൃക കേന്ദ്രം തുറന്ന് കൊടുക്കാനൊരുങ്ങി സൗദി.. 2000 വർഷത്തിനിടെ ആദ്യം

മാറ്റേണ്ട സമയം

മാറ്റേണ്ട സമയം

''ഒരിക്കൽ നിയമം നിങ്ങളെ രക്ഷിക്കാതെയാവും. അത് നിയമങ്ങൾ മാറ്റേണ്ട സമയമാണ്" എന്ന മഹാത്മാഗാന്ധിയുടെ ഉദ്ധരണിയെ ഉദ്ധരിച്ചുകൊണ്ടാണ് സുർജേവാല സംസാരിച്ച് തുടങ്ങിയത്. മോദി- ഖട്ടർ സർക്കാരുകൾ പ്രതിഷേധവുമായിറങ്ങിയ കർഷകർക്കെതിരെ 12,000 ഓളം കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേന്ദ്രസർക്കാർ കർഷക സമരത്തെ നേരിടുന്നതിനിടെ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിലാണ് സുർജേവാല ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.

മാപ്പ് പറയണം

മാപ്പ് പറയണം

കേന്ദ്രസർക്കാർ അടുത്തിടെ പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട സുർജേവാല ഹരിയാണ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ, അമിത് മാളവ്യ എന്നിവർ കർഷകരെ ഖലിസ്ഥാനികളെന്നും ഭീകരരെന്നും വിളിച്ചതിന് അവരോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കർഷകർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള എഫ്ഐആർ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

ഷായ്ക്ക് വിമർശനം

ഷായ്ക്ക് വിമർശനം

ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയെയും കേന്ദ്രസർക്കാരിനെയും കടന്നാക്രമിച്ച് രംഗത്തെത്തിയ സുർജേവാല ഹൈദരാബാദിൽ റോഡ് ഷോ നടത്താൻ അമിത് ഷായ്ക്ക് 1200 കിലോമീറ്റർ സഞ്ചരിക്കാമെന്നും അദ്ദേഹത്തിന് കർഷകരെ കാണുന്നതിനായി ദില്ലി അതിർത്തിയിലേക്ക് എത്താൻ മാത്രം സമയമില്ലെന്നും കുറ്റപ്പെടുത്തി. കർഷകർക്ക് ഒരു 15 കിലോമീറ്റർ പോലും സഞ്ചരിക്കാൻ പാടില്ലേയെന്നും സിംഗ് ചോദിക്കുന്നു. ഈ കടുത്ത ശൈത്യത്തിൽ കർഷകരോട് സംസാരിക്കാൻ അവരെ ഡിസംബർ മൂന്ന് വരെയും കൃഷിമന്ത്രി കാത്തുനിർത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ മൻ കി ബാതിൽ മോദി പറഞ്ഞത് മൂന്ന് കാർഷിക നിയമങ്ങളും കർഷകരുടെ അവകാശങ്ങളാണെന്നാണ്. എന്ത് കാര്യമാണ് അദ്ദേഹം പറഞ്ഞുവെച്ചത്? സുർജേവാല ചോദിക്കുന്നു.

 പിന്നിലെ തന്ത്രമെന്ത്?

പിന്നിലെ തന്ത്രമെന്ത്?

കാർഷിക വിളകൾക്കുള്ള താങ്ങുവിള അവസാനിപ്പിച്ചതിന് പിന്നിലുള്ള തന്ത്രമെന്താണ്? ആരാണ് താങ്ങുവില അടിസ്ഥാനമാക്കി ഉൽപ്പന്നങ്ങൾ വാങ്ങുക? കർഷകർക്ക് എങ്ങനെയാണ് പരമാവധി താങ്ങുവില ലഭിക്കുക? എന്നീ ചോദ്യങ്ങളും മോദി സർക്കാരിന്റെ കാർഷിക ബില്ലുകൾ പ്രാബല്യത്തിൽ വരുത്തിയ നീക്കത്തെ ചോദ്യം ചെയ്തുകൊണ്ട് അദ്ദേഹം ചോദിക്കുന്നു.

 എന്തുകൊണ്ട് ഒത്താശ നൽകുന്നു

എന്തുകൊണ്ട് ഒത്താശ നൽകുന്നു

എന്തുകൊണ്ടാണ് നിങ്ങൾ കരിഞ്ചന്തക്കാർക്കും ഓഹരി ഉടമകൾക്കും ഒത്താശ നൽകുന്നത്? അവശ്യ ചരക്ക് നിയമം ഇപ്പോൾ നിലവിലില്ല, പിന്നെങ്ങളാണ് ഉൽപ്പാദകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ ഉയർന്ന വിലയിൽ വിൽക്കാൻ കഴിയുക. നിയമം പറയുന്നത് കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ വിൽക്കാൻ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകാമെന്നാണ്. കർഷകർക്ക് തങ്ങൾ ഉൽപ്പാദിപ്പിക്കുന്ന കാർഷിക ഉൽപ്പന്നങ്ങൾ ശരിയായ രീതിയിൽ തങ്ങളുടെ പ്രദേശത്ത് തന്നെ വിൽക്കാൻ കഴിയുന്നില്ലെങ്കിൽ അതുകൊണ്ട് എന്ത് ഗുണമാണുള്ളത്.

കരാർ കൃഷിയിലൂടെ ബിജെപി സർക്കാർ മറ്റൊരു തരത്തിലുള്ള സമീന്ദാരി നിയമം ആരംഭിച്ചു. കരാർ കൃഷിക്ക് കീഴിലുള്ള കർഷകർക്ക് കോർപ്പറേറ്റുകൾക്കെതിരെ പോരാടാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

cmsvideo
  Delhi mosques distributes food for farmers | Oneindia Malayalam

  English summary
  Congress spokeperson slams Central government, Modi, Khattar government must apologize to farmers over their comment
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X