Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് മാറുന്ന ലക്ഷണമില്ല, മധ്യപ്രദേശില്‍ കമല്‍നാഥിനെ മാറ്റാന്‍ തമ്മിലടി, അധ്യക്ഷ പദവിക്ക് പോര്

ദില്ലി: കോണ്‍ഗ്രസ് എത്ര തോറ്റാലും പഠിക്കില്ലെന്ന അവസ്ഥയിലാണ്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ തോറ്റ് തുന്നംപാടിയിട്ടും കോണ്‍ഗ്രസ് പഠിച്ചിട്ടില്ല. അടുത്ത പ്രശ്‌നം മധ്യപ്രദേശിലാണ്. അവിടെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് കമല്‍നാഥിനെ മാറ്റാനുള്ള തയ്യാറെടുപ്പിലാണ് നേതാക്കള്‍. കോണ്‍ഗ്രസില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടക്കാന്‍ ഇനി മാസങ്ങള്‍ മാത്രമാണ് ഉള്ളത്. ഈ സാഹചര്യത്തില്‍ അധ്യക്ഷനെ ഉടന്‍ മാറ്റുമോ എന്ന് കണ്ടറിയണം. അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടിരുന്നു. എന്നാല്‍ മറ്റൊന്ന് അപ്രതീക്ഷിതമായി വിജയിക്കുകയും ചെയ്തിരുന്നു.

1

മുന്‍ കേന്ദ്ര മന്ത്രി അരുണ്‍ യാദവ്, മുന്‍ പ്രതിപക്ഷ നേതാവ് അജയ് സിംഗും ദില്ലിയിലെത്തിയിട്ടുണ്ട്. സോണിയാ ഗാന്ധിയെ കാണാന്‍ അനുമതി ചോദിച്ചിട്ടുണ്ട്. മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനായി മുമ്പ് പ്രവര്‍ത്തിച്ചിട്ടുണ്ട് അരുണ്‍ യാദവ്. 2014 മുതല്‍ 2018 വരെ യാദവായിരുന്നു അധ്യക്ഷന്‍. എന്നാല്‍ ഇതിന് ശേഷം കമല്‍നാഥ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു. രണ്ട് പേരും സോണിയയെ കണ്ട് കമല്‍നാഥിനെ മാറ്റണമെന്ന ആവശ്യം അറിയിക്കും. സംസ്ഥാന കോണ്‍ഗ്രസ് കമല്‍നാഥ് പിടിമുറുക്കിയത് പലരെയും ചൊടിപ്പിക്കുന്നുണ്ട്. പക്ഷേ തിരഞ്ഞെടുപ്പിന് ഇനി ഒരു വര്‍ഷം മാത്രമിരിക്കെ കമല്‍നാഥിനെ മാറ്റാന്‍ ഹൈക്കമാന്‍ഡ് താല്‍പര്യപ്പെട്ടേക്കില്ല.

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഒരു നേതാവ് ഒരു പദവി എന്ന നയം നടപ്പാക്കുന്നില്ലെന്നാണ് പരാതി. സംസ്ഥാനത്ത് പ്രതിപക്ഷ നേതാവിന്റെ പോസ്റ്റും പ്രതിപക്ഷ നേതാവിന്റെ പദവിയും കമല്‍നാഥ് തന്നെയാണ് കൈവശം വെച്ചിരിക്കുന്നത്. രണ്ടിടത്തും അത്ര നല്ല പ്രകടനമല്ല കമല്‍നാഥ് കാഴ്ച്ചവെച്ചിരിക്കുന്നത്. അതിലുപരി കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴാതെ സംരക്ഷിക്കാനും കമല്‍നാതിന് സാധിച്ചില്ലെന്ന പരാതി വേറെയുമുണ്ട്. സംസ്ഥാന അധ്യക്ഷ പദവി ഒരു യുവനേതാവിന് നല്‍കണമെന്നാണ് ആവശ്യം. പക്ഷേ പതിനഞ്ച് വര്‍ഷത്തിന് ശേഷം സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരം പിടിച്ചത് കമല്‍നാഥിന്റെ മികവിലാണ്. ഇക്കാര്യം ഗാന്ധി കുടുംബത്തിന് അഗവണിക്കാനാവില്ല.

സംഘടനാ തിരഞ്ഞെടുപ്പ് നടന്നാല്‍ ഉറപ്പായും കമല്‍നാഥിന് സ്ഥാനം നഷ്ടമാകുമെന്ന് ഉറപ്പാണ്. സെപ്റ്റംബര്‍ വരെ നേതാക്കള്‍ കാത്തിരിക്കേണ്ടി വരും. കഴിഞ്ഞ നാല് വര്‍ഷമായി സംസ്ഥാന അധ്യക്ഷ പദവിയില്‍ അദ്ദേഹം തുടരുകയാണ്. രണ്ട് വര്‍ഷം മുമ്പാണ് പ്രതിപക്ഷ നേതൃസ്ഥാനവും ഏറ്റെടുത്തത്. അതേസമയം സര്‍ക്കാര്‍ വീണതിന് ശേഷമുള്ള ഉപതിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ കമല്‍നാഥിന് സാധിച്ചിരുന്നില്ല. ദേശീയ തലത്തിലേക്ക് മടങ്ങാന്‍ കമല്‍നാഥിന് നേരത്തെ തന്നെ സമ്മര്‍ദമുണ്ടായിരുന്നു. സോണിയാ ഗാന്ധിക്ക് സംഘടനാ കാര്യങ്ങള്‍ നോക്കി നടത്താന്‍ പരിചയസമ്പത്തുള്ള നേതാവിനെ ആവശ്യമാണ്. അഹമ്മദ് പട്ടേലിന് പകരക്കാരനായിട്ടാണ് അദ്ദേഹത്തെ പരിഗണിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+