Get Updates
Get notified of breaking news, exclusive insights, and must-see stories!

സച്ചിന്‍ ഫാക്ടറിന്റെ ചൂടറിഞ്ഞ് കോണ്‍ഗ്രസ്, കിഴക്കന്‍ രാജസ്ഥാനില്‍ നിലം തൊട്ടില്ല, ഭരണം സേഫല്ല

ദില്ലി: രാജസ്ഥാനില്‍ വമ്പന്‍ ജയം നേടിയെന്ന ആഹ്ലാദത്തിലാണ് കോണ്‍ഗ്രസ്. എന്നാല്‍ കണക്കുകളൊന്നും കോണ്‍ഗ്രസ് പ്രതീക്ഷിച്ച രീതിയിലല്ല ഉള്ളത്. അശോക് ഗെലോട്ടിനുള്ള മുന്നറിയിപ്പാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിലൂടെ ലഭിച്ചിരിക്കുന്നത്. നിര്‍ണായകമായ ജയ്പൂര്‍ സിലാ പരിഷത്തില്‍ ഭരണം നഷ്ടമായത് സംസ്ഥാന നേതൃത്വത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്.

സംസ്ഥാന അധ്യക്ഷനോ ഗെലോട്ടോ ഇത് പ്രതീക്ഷിച്ചിരുന്നില്ല. എന്തായാലും നിര്‍ണായകമായ പല കോട്ടകളിലും തോറ്റത് ഗെലോട്ടിന്റെ വീക്ക്‌നെസ്സായി വിലയിരുത്തപ്പെടുകയാണ്. ഏറ്റവും വലിയ കക്ഷിയായിട്ടുമാണ് കോണ്‍ഗ്രസ് ഭരണം കൈവിട്ടത്.

1

ജയ്പൂരില്‍ ആകെ 50 സീറ്റുകളാണ് ഉള്ളത്. ഇതില്‍ 27 സീറ്റ് കോണ്‍ഗ്രസാണ് നേടിയത്. എന്നാല്‍ ഭൂരിപക്ഷം പെട്ടെന്ന് തന്നെ കോണ്‍ഗ്രസിന് നഷ്ടമായി. രണ്ട് കൗണ്‍സിലര്‍മാര്‍ ബിജെപിക്കൊപ്പം പോയതാണ് കാരണം. മറ്റൊരാള്‍ കൂടി ബിജെപിയെ പിന്തുണച്ചതോടെയാണ് ഒരു വോട്ടിന് ബിജെപി ഭരണം പിടിച്ചത്. നാടകീയ നിമിഷങ്ങളാണ് അതിന് മുമ്പ് നടന്നത്. തിങ്കളാഴ്ച്ച രാവിലെ പത്ത് മണിയോടെ രമാ ദേവി ബിജെപിയുടെ ഓഫീസിലെത്തി. 17ാം നമ്പര്‍ വാര്‍ഡിലെ കോണ്‍ഗ്രസ് കൗണ്‍സിലറാണ് രമാദേവി. മുതിര്‍ന്ന നേതാവ് രാജേന്ദ്ര റാത്തോഡിന്റെ സ്വീകരണത്തില്‍ രമാദേവി അമ്പരന്ന് പോയി. ഇതില്‍ കൂടുതല്‍ എന്ത് വേണം അവര്‍ക്ക് ബിജെപിക്കൊപ്പം നില്‍ക്കാന്‍.

2

ഉച്ചയോടെ ബിജെപി എല്ലാവരെയും ഞെട്ടിച്ച് ജയ്പൂര്‍ സിലാ പരിഷത്തിന്റെ ഭരണം പിടിച്ചെടുത്തു. വെറും ഒരു വോട്ടിനായിരുന്നു ഈ നേട്ടം. രമാദേവിയുടെ കളംമാറ്റത്തില്‍ കോണ്‍ഗ്രസ് നിസ്സഹായരായിരുന്നു. പിന്നീട് കൗണ്‍സിലില്‍ നടന്നത് നാടകീയ നിമിഷങ്ങള്‍. അധികാരം നഷ്ടമായതോടെ കോണ്‍ഗ്രസ് പ്രതിഷേധിക്കാന്‍ തുടങ്ങി. കൂറുമാറിയ കൗണ്‍സിലര്‍ ജെയ്കി കുമാറിനെ കൈയ്യേറ്റം ചെയ്യാനായി ശ്രമം. ബിജെപി കൗണ്‍സിലര്‍മാര്‍ക്കൊപ്പം ബസ്സില്‍ കയറില്‍ ഇയാള്‍ സ്ഥലം വിട്ടു. പോലീസിന്റെ സഹായവും ഇവര്‍ക്ക് ലഭിച്ചു.

3

ജെയ്കി കുമാറിന്റെ ഉപദേഷ്ടാവും ഗുരുതുല്യനുമായ വേദ്പ്രകാശ് സോളങ്കി ഇയാളെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. മെലീയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച്ചയ്ക്ക് ശ്രമിച്ചത്. എന്നാല്‍ നടന്നില്ല. സച്ചിന്‍ ക്യാമ്പിലെ നേതാവാണ് സോളങ്കി. ചക്‌സുവില്‍ നിന്നുള്ള എംഎല്‍എയാണ് അദ്ദേഹം. രാജേന്ദ്ര റാത്തോഡാണ് ജയ്പൂരിലെ ഈ അപ്രതീക്ഷിത നീക്കത്തിന് പ്രധാന കാരണം. മോദി സര്‍ക്കാരിന്റെ പിന്തുണയും അദ്ദേഹത്തിനുണ്ട്. കോണ്‍ഗ്രസിന്റെ ചീഫ് വിപ്പ് മഹേഷ് ജോഷിയും ഇവിടെയെത്തിയെങ്കിലും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചില്ല.

ഭാർത്താവിനൊപ്പം സാന്ദ്രാ തോമസ്.. ഏറ്റവും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

4

അവസാന നിമിഷമാണ് രമാദേവിയെ കോണ്‍ഗ്രസ് സ്വന്തം പാളയത്തിലെത്തിച്ചത്. സിലാ പ്രമുഖ് സ്ഥാനത്തേക്കുള്ള സ്ഥാനാര്‍ത്ഥിയായും ദേവിയെ ബിജെപി പ്രഖ്യാപിച്ചു. ജെയ്കി കുമാറിന്റെ കൂറുമാറല്‍ കൂടിയായപ്പോഴേ ബിജെപി ഭരണം ഉറപ്പിച്ചു. 26 സീറ്റാണ് പാര്‍ട്ടി നേടിയത്. വളരെ നേരിയ ഭൂരിപക്ഷമാണ് ഇത്. അതേസമയം അശോക് ഗെലോട്ട് ആകെ അമ്പരപ്പിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്വന്തം മൂക്കിന് താഴെയാണ് ഈ കാര്യങ്ങളൊക്കെ നടന്നത്. എന്നിട്ടും തടയാനാവാത്തതാണ് ഗെലോട്ടിനെ തളര്‍ത്തിയത്. ഈ സര്‍ക്കാരിനെ വീഴ്ത്താന്‍ നോക്കിയവര്‍ വീണ്ടും അതിന് ശ്രമിക്കുകയാണെന്ന് ഗെലോട്ട് ആരോപിച്ചു.

5

സംസ്ഥാന അധ്യക്ഷന്‍ ഗോവിന്ദ് സിംഗ് ദൊത്താസര പറഞ്ഞത് ജയ്പൂരിലെ അട്ടിമറി കോണ്‍ഗ്രസിനുള്ളില്‍ നിന്നുള്ളവരാണ് നടത്തിയതെന്ന് ആരോപിച്ചു. ഇത് സച്ചിനെ ലക്ഷ്യമിട്ടുള്ളതായിരുന്നു. അതേസമയം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിഷയത്തില്‍ റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ്. അജയ് മാക്കന് റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യം. ആറ് സിലാ പരിഷത്തുകളില്‍ അഞ്ചെണ്ണത്തിലും കോണ്‍ഗ്രസിനായിരുന്നു ഭൂരിപക്ഷം. എന്നാല്‍ മൂന്നിടങ്ങളില്‍ മാത്രമാണ് സിലാ പ്രമുഖ് സ്ഥാനങ്ങള്‍ കോണ്‍ഗ്രസിനുള്ളത്. തിരഞ്ഞെടുപ്പ് മാനേജ്‌മെന്റിന്റെ പരാജയം കൂടി ജയ്പൂരിലെ അധികാര നഷ്ടത്തിലുണ്ട്.

6

ഭരത്പൂരില്‍ പക്ഷേ അങ്ങനെയല്ല കാര്യങ്ങള്‍. പ്രമുഖ നേതാവ് ജഗത് സിംഗിന് മുന്നിലാണ് പാര്‍ട്ടി വീണത്. മുന്‍ വിദേശകാര്യ മന്ത്രി നട്വര്‍ സിംഗിന്റെ മകനാണ് ജഗത് സിംഗ്. ആകെയുള്ള 37 സീറ്റില്‍ 14 എണ്ണം മാത്രമാണ് ബിജെപിക്കുള്ളത്. എന്നാല്‍ മൊത്തം 28 സീറ്റ് നേടി ജഗത് സിംഗ് ഭരത്പൂരിലെ സിലാ പ്രമുഖായി തിരഞ്ഞെടുക്കപ്പെട്ടു. ബിഎസ്പി കൗണ്‍സിലര്‍മാരും സ്വതന്ത്രരും ജഗത് സിംഗിന് വോട്ട് ചെയ്തു. അത് മാത്രമല്ല കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും അദ്ദേഹത്തിനൊപ്പം നിന്നു. ജഗത് സിംഗ് രാജ കുടുംബവും കോണ്‍ഗ്രസ് എംഎല്‍എയുമായ ദീഗ് വിശ്വേന്ദ്ര സിംഗിന് ഭീഷണിയാണ്.

7

ദൗസയില്‍ കോണ്‍ഗ്രസിന്റെ ഹീരാ ലാല്‍ സായ്‌നി സിലാ പ്രമുഖായി. സവായ് മധോപൂരില്‍ സുധാമയ്ക്കാണ് ആ നേട്ടം ലഭിച്ചത്. സിരോഹിയില്‍ ബിജെപിയുടെ അര്‍ജുന്‍ പുരോഹിത് സിലാ പ്രമുഖായി. കരുത്തനായ സ്വതന്ത്ര എംഎല്‍എ സന്യം ലോധയ്ക്ക് വന്‍ തിരിച്ചടിയാണിത്. കോണ്‍ഗ്രസ് 49 പഞ്ചായത്ത് സമിതികളിലാണ് ഭരണം പിടിച്ചത്. ഹനുമാന്‍ ബേനിവാളിന്റെ പാര്‍ട്ടി രണ്ട് പഞ്ചായത്ത് സമിതികളില്‍ ഭരണം പിടിച്ചു. ജോധ്പൂര്‍ ജില്ലയിലെ ചാമു, ബാവോരി സിലാ പരിഷത്തുകളാണിത്.

8

സച്ചിന്‍ പൈലറ്റ് ഫാക്ടര്‍ കൃത്യമായി ഇതില്‍ പ്രകടമായിരുന്നു. കിഴക്കന്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് തരിപ്പണമായെന്ന് പറയാം. ഗുജ്ജര്‍ ആധിപത്യമുള്ള മേഖലയിലെല്ലാം കോണ്‍ഗ്രസിന് തിരിച്ചടിയാണ് ഉണ്ടായത്. ജയ്പൂര്‍ ജില്ലയിലെ ദുദു മേഖലയിലും തിരിച്ചടി നേരിട്ടു. സച്ചിന്‍ പൈലറ്റിനെ അവഗണിക്കുന്നതില്‍ ഗുജ്ജറുകള്‍ അസംതൃപ്തരാണ്. ഫാഗിയിലും മൊജാമാബാദിലും വന്‍ തിരിച്ചടി കോണ്‍ഗ്രസ് നേരിട്ടു. ഇവിടെ ബിജെപിയാണ് ഭൂരിപക്ഷം നേടിയത്. സ്വതന്ത്ര എംഎല്‍എമാരും ഗെലോട്ടിനൊപ്പം ഉറച്ച് നിന്നവരുമായ ഓം പ്രകാശ് ഹൂഡ്‌ല, രാകേഷ് മീണ, എന്നിവരുടെ ജില്ലകളിലും മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടിയില്ല. സച്ചിനില്ലാതെ ഇനി ഒന്നും ചെയ്യാനാവില്ല എന്ന് ഗെലോട്ടിന് വ്യക്തമായിരിക്കുകയാണ്. ഗുജ്ജറുകളെ പിണക്കാന്‍ ഗെലോട്ടിന് ആഗ്രഹവുമില്ല.

Recommended Video

cmsvideo
    Nipah virus, fake news alerts

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+