കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2014 ൽ രാഹുൽ പയറ്റിയ തന്ത്രം യുപിയിൽ അവതരിപ്പിക്കാൻ പ്രിയങ്ക; പുതിയ 6 പേർ, എല്ലാ മേഖലയിലും

Google Oneindia Malayalam News

ദില്ലി: നിയമസഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിലായിരുന്നു യു പിയിൽ പാർട്ടി അധ്യക്ഷനെ കോൺഗ്രസ് മാറ്റിയത്. എന്നാൽ ഇതുവരേയും പുതിയ അധ്യക്ഷനെ നേതൃത്വം കണ്ടെത്തിയിരുന്നില്ല. 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ബി ജെ പി ഉൾപ്പെടെ പാർട്ടികൾ പ്രവർത്തനം ശക്തമാക്കിയ സാഹചര്യത്തിൽ പുതിയ അധ്യക്ഷനെ നിയമിക്കുന്നത് അടക്കമുള്ള പുനഃരുജ്ജീവന പ്രവർത്തനങ്ങളിലേക്ക് കടക്കാനൊരുങ്ങുകയാണ് കോൺഗ്രസ്.

നിർണായകമായ യു പി

അജയ് കുമാർ ലല്ലുവായിരുന്നു സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ. നിയമസഭ തിരഞ്ഞെടുപ്പിൽ കേവലം രണ്ട് സീറ്റുകളിലേക്ക് പാർട്ടി ഒതുങ്ങിയതിന് പിന്നാലെയായിരുന്നു അധ്യക്ഷ സ്ഥാനം ഒഴിയാൻ ഹൈക്കമാന്റ് ലല്ലുവിനോട് ആവശ്യപ്പെട്ടത്. ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ യാത്ര ഉൾപ്പെടെ പുരോഗമിക്കുന്നതിനിടെയാണ് ദേശീയ രാഷ്ട്രീയത്തിൽ നിർണായകമായ യു പിയിലും പുനഃരുജ്ജീവന നടപടികളിലേക്ക് കോൺഗ്രസ് കടക്കുന്നത്.

പരിഗണിക്കുന്ന പേരുകൾ

പുതിയ അധ്യക്ഷനേയും അദ്ദേഹത്തെ സഹായിക്കുന്നതിനായി ആറ് വർക്കിംഗ് പ്രസിഡന്റുമാരേയും തിരഞ്ഞെടുക്കും. സംസ്ഥാനത്തെ നാല് മേഖലകളുടെ ചുമതല നേതാക്കൾക്ക് നൽകും. പടിഞ്ഞാറന്‍ യു പി, കിഴക്കന്‍ യു പി, ബുന്ദേല്‍ഖണ്ഡ്, മധ്യ യു പി എന്നീ മേഖലകളുടെ ചുമതലയായിരിക്കും നേതാക്കൾക്ക് ലഭിക്കുക. പ്രദീപ് ജെയിൻ ആദിത്യ, നിർമ്മൽ ഖത്രി, രാജേഷ് മിശ്ര, പി എൽ പുനിയ, അജയ് റായ്, ബ്രിജ്‌ലാൽ ഖബ്രി, നസിമുദ്ദീൻ സിദ്ദിഖി, ഡോളി ശർമ, വീരേന്ദ്ര ചൗധരി തുടങ്ങിയവരുടെ പേരുകളാണ് തത്സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്.

കോൺ‌ഗ്രസ് ചിന്തൻ ശിവിറിൽ

യു പി പോലുള്ള ഒരു സംസ്ഥാനത്തെ പാർട്ടി പുനഃരുജ്ജീവനത്തിന്റെ ഉത്തരവാദിത്തം ഒരു വ്യക്തിക്കും മാത്രം കൈകാര്യം ചെയ്യാൻ കഴിയില്ലെന്ന ചർച്ച നേരത്തേ രാജസ്ഥാനിൽ ചേർന്ന പാർട്ടി ചിന്തൻ ഷിവിർ യോഗത്തിൽ ചർച്ചയായിരുന്നു. സംഘടന ദൗർബല്യമാണ് യു പിയിൽ പാർട്ടി നേരിടുന്ന കനത്ത തിരിച്ചടിക്ക് കാരണമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ വലിയ രീതിയിലുള്ള പുനഃസംഘടന നടന്നിരുന്നുവെങ്കിലും അതൊന്നും ഫലവത്തായില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യത്തിലാണ് ഓരോ മേഖലയുടെ ചുമതല നേതാക്കൾക്ക് നൽകാൻ ആലോചിക്കുന്നത്.

ഓണമല്ലേ, ലുക്ക് മാറ്റി പിടിച്ച് അമല..ഒരേ പൊളിയെന്ന് ആരാധകർ,വൈറൽ

രാഹുലിന്റെ നിർദ്ദേശം

2014 ൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ യുപിയിൽ ഇത്തരമൊരു ചർച്ച മുന്നോട്ട് വെച്ചിരുന്നു. എന്നാൽ അന്ന് പാർട്ടിയിലെ മുതിർന്ന നേതാക്കൾ ഇതിനോട് അനുകൂലിച്ചിരുന്നില്ല. ജിതിൻ പ്രസാദ ഉൾപ്പെടെയുള്ള നേതാക്കളായിരുന്നു തീരുമാനത്തോടെ എതിർപ്പ് പ്രകടിപ്പിച്ചത്. അന്ന് എതിർപ്പറിയിച്ച നേതാക്കളിൽ ജിതിൻ ഉൾപ്പെടെ പല നേതാക്കളും ബി ജെ പിയിലാണ്. ഈ സാഹചര്യത്തിലാണ് ആശയം വീണ്ടും പൊടിതട്ടിയെടുക്കാനുള്ള ചർച്ചകൾ പാർട്ടിയിൽ ആരംഭിച്ചിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ലാന്റുമാർക്കുകൾ; താജ്മഹലും പട്ടികയിൽ

ജാതി മത സമവാക്യങ്ങൾ

അത് മാത്രമല്ല ജാതി മത സമവാക്യങ്ങൾ ഏറെ നിർണായകമായ സംസ്ഥാനമാണ് യുപി. വിവിധ ജാതി വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് പ്രാതിനിധ്യം നൽകുകയ എന്ന ലക്ഷ്യത്തോട് കൂടിയാണ് കൂടുതൽ പേർക്ക് ചുമതല നൽകുന്നത്. പ്രിയങ്ക ഗാന്ധിയുടെ കൂടി ഉപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനം നടപ്പാക്കുക.

10 വീടുകളുടെ ചുമതല ഒരു പാർട്ടി അംഗത്തിന്; ലോക്സഭ തിരഞ്ഞെടുപ്പിന് പണി തുടങ്ങി സിപിഎം10 വീടുകളുടെ ചുമതല ഒരു പാർട്ടി അംഗത്തിന്; ലോക്സഭ തിരഞ്ഞെടുപ്പിന് പണി തുടങ്ങി സിപിഎം

ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യ നീക്കം ശക്തം; യെച്ചൂരിയെ കണ്ട് ചൗട്ടാല, ഹരിയാന റാലി പ്രതിപക്ഷ സംഗമമാകും?ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യ നീക്കം ശക്തം; യെച്ചൂരിയെ കണ്ട് ചൗട്ടാല, ഹരിയാന റാലി പ്രതിപക്ഷ സംഗമമാകും?

English summary
Congress To Appoint 6 working president and new party president in UP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X