Get Updates
Get notified of breaking news, exclusive insights, and must-see stories!

അവസരങ്ങൾ അവസാനിക്കുന്നില്ല; അസം കേന്ദ്രീകരിച്ച് വടക്ക് - കിഴക്കൻ പദ്ധതിയുമായി കോൺഗ്രസ്

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ സാധിച്ചില്ലെങ്കിലും അസമിൽ ഇനിയും അവസരങ്ങൾ അവസാനിക്കുന്നില്ലെന്ന കണക്ക് കൂട്ടലിൽ തന്നെയാണ് കോൺഗ്രസ്

ന്യൂഡൽഹി: അടിമുടി മാറ്റത്തിനും അതുവഴി ദേശീയ തലത്തിൽ ശക്തമായ തിരിച്ച് വരവിനും ഒരുങ്ങുന്ന കോൺഗ്രസിന്റെ പദ്ധതികളിൽ അസമിനും നിർണായക സ്ഥാനമാണുള്ളത്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ് പദ്ധതികൾ ആസൂത്രണം ചെയ്യുന്നത് അസം കേന്ദ്രീകരിച്ചാകും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ സാധിച്ചില്ലെങ്കിലും അസമിൽ ഇനിയും അവസരങ്ങൾ അവസാനിക്കുന്നില്ലെന്ന കണക്ക് കൂട്ടലിൽ തന്നെയാണ് കോൺഗ്രസ്. അതിന്റെ ഭാഗമായാണ് നേതൃത്വത്തിലെ മാറ്റങ്ങൾ.

1

തുടർച്ചയായ രണ്ടാം തവണയും സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയോട് അടിയറവ് പറഞ്ഞ കോൺഗ്രസ് തിരിച്ചുവരവിന് ശ്രമിക്കുമ്പോൾ സംസ്ഥാനത്ത് പാർട്ടിയെ നയിക്കാൻ നിയമിതനായിരിക്കുന്നത് ഭൂപൻ ബോറയാണ്. സംസ്ഥാന അധ്യക്ഷന് പുറമെ മൂന്ന് വർക്കിങ് പ്രസിഡന്റുമാരെയും എഐസിസി ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി നിയമിച്ചിട്ടുണ്ട്. റാണ ഗോസ്വാമി, കമലക്ക്യ ദേബ് പുർക്കായസ്ത, സാക്കിർ ഹുസൈൻ എന്നിവരാണ് പിസിസി വർക്കിങ് പ്രസിഡന്റുമായി ചുമതല ഏറ്റെടുത്തിരിക്കുന്നത്.

2

വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് സംസ്ഥാനത്ത് കോൺഗ്രസ് മുന്നോട്ട് പോകുന്നത്. തുടർച്ചയായ രണ്ടാം തവണയും പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നതോടെ വലിയ കൊഴിഞ്ഞുപോക്കാണ് സംസ്ഥാന കോൺഗ്രസിലിപ്പോൾ. നിരവധി നേതാക്കളും പ്രവർത്തകരും ഇതിനോടകം തന്നെ ബിജെപിയിലേക്ക് ചേക്കേറി കഴിഞ്ഞു. ഇതിന് തടയിടുക എന്ന ദൗത്യമാണ് ഭൂപൻ ബോറയ്ക്കും സംഘത്തിനും മുന്നിലുള്ള ആദ്യ ഔദ്യോഗിത ചുമതല.

2001 മുതൽ തുടർച്ചയായ മൂന്ന് തവണ സംസ്ഥാനം ഭരിച്ചിരുന്നത് കോൺഗ്രസായിരുന്നു. 2006ലും 2011ലും മികവ് ആവർത്തിച്ച കോൺഗ്രസിന് എന്നാൽ മോദി തരംഗത്തിന്റെ അലയോലികൾ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ആഞ്ഞടിച്ചപ്പോൾ 2016ൽ അധികാരം നഷ്ടമായി. 126 സീറ്റിൽ അന്ന് 26 സീറ്റുകൾ മാത്രമാണ് കോൺഗ്രസിന് നേടാനായത്. ബിജെപി സർക്കാർ രൂപീകരിക്കുകയും ചെയ്തു. 2021ൽ, അതായത് ഇക്കാഴിഞ്ഞ തിരഞ്ഞെടുപ്പിൽ നില മെച്ചപ്പെടുത്തിയെങ്കിലും ബിജെപി വീണ്ടും അധികാരത്തിലെത്തുന്നത് തടയാൻ കോൺഗ്രസിന് സാധിച്ചില്ല. 29 സീറ്റുകളിലൊതുങ്ങി ഇത്തവണയും കോൺഗ്രസ്.

3

എന്നാൽ 2024ൽ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ ഒരിക്കൽകൂടി ഈ പിഴവ് ആവർത്തിക്കാതിരിക്കാനുള്ള നീക്കമാണ് കോൺഗ്രസിന്റേത്. മുതിർന്ന നേതാക്കളുടെ ഉപദേശങ്ങളും യുവ പ്രവർത്തകരുടെ കഠിനാധ്വാനവും കൂടിച്ചേർത്ത് കോൺഗ്രസ് പാർട്ടിയെ മുന്നോട്ട് കൊണ്ടുപോകുമെന്നാണ് പുതിയ സംസ്ഥാന അധ്യക്ഷൻ ഭൂപൻ ബോറ ഉറപ്പ് നൽകുന്നത്. കോൺഗ്രസ് ശക്തിപ്രാപിക്കുന്നതോടെ സംസ്ഥാനത്തെ പ്രതിപക്ഷ നിരയ്ക്കും അത് പുതിയ പ്രതീക്ഷ നൽകും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് പത്ത് പാർട്ടികളുമായി ചേർന്നാണ് കോൺഗ്രസ് മഹാസഖ്യം രൂപീകരിച്ചത്. ഇതിൽ ഓൾ ഇന്ത്യ യുണൈറ്റഡ് ഫ്രണ്ടും ബോഡോലാൻഡ് പീപ്പിൾസ് പാർട്ടിയും ഉൾപ്പെടുന്നു. ഈ സഖ്യം 50 സീറ്റ് നേടിയപ്പോൾ ബിജെപി ഒറ്റയ്ക്ക് 60 സീറ്റും സഖ്യകക്ഷകളോടൊപ്പം ചേർന്ന് 75 സീറ്റും നേടി.

4

"നിരാശപ്പെടേണ്ട ആവശ്യമില്ല. 2021 ൽ ബിജെപിയുമായുള്ള ഞങ്ങളുടെ വോട്ട് വ്യത്യാസം വളരെ കുറവായിരുന്നു, പക്ഷേ സർക്കാർ രൂപീകരിക്കുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടു. ബിജെപി സഖ്യത്തിന് ഏകദേശം 9.1 ദശലക്ഷം വോട്ടുകൾ ലഭിച്ചു, കോൺഗ്രസും സഖ്യകക്ഷികളും 8.9 ദശലക്ഷം വോട്ടുകൾ നേടി, "സ്ഥാനമൊഴിയുന്ന പ്രസിഡന്റ് റിപുൻ ബോറ പറഞ്ഞു.

5

കോൺഗ്രസിന്റെ നിയമസഭാ കക്ഷി നേതാവ് ദേബബ്രത സൈകിയ പറഞ്ഞു, എല്ലാ പ്രശ്നങ്ങളും വിശദീകരിക്കുകയും ത്രെഡ്‌ബെയർ ചർച്ച ചെയ്യുകയും ചെയ്യുന്ന പാർട്ടിയുടെ അടുത്ത വാതിൽ യോഗങ്ങൾ ആവശ്യമാണ്. 2026 ൽ കോൺഗ്രസിന് കുറഞ്ഞത് 64 സീറ്റുകൾ നേടണമെങ്കിൽ ഓരോ മണ്ഡലത്തിലും നേടിയ വോട്ടുകളുടെ പ്രത്യേകതകളും സൂക്ഷ്മമായി പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

പുതിയ നേതൃത്വത്തിൽ വലിയ പ്രതീക്ഷയാണ് കോൺഗ്രസ് പ്രവർത്തകർക്കുള്ളത്. വർക്കിങ് പ്രസിഡന്റുമാരായ ഗോസ്വാമി ജോർഖട്ടിൽ നിന്നുള്ള മുൻ എംഎൽഎയാണ്. പുർകായസ്ത കരിംഗഞ്ച് നോർത്തിനെയും സിക്ധാർ സരുഖേത്രിയിലെ ബാർപെട്ടയെയും പ്രതിനിധീകരിക്കുന്ന നിയമസഭാംഗങ്ങളാണ്.

6

50 കാരനായ ബോറാ രണ്ട് തവണയാണ് കോൺഗ്രസിൽ നിന്ന് എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ബിപൂരിയ നിയമസഭാ മണ്ഡലത്തിൽ നിന്ന് ആദ്യത്തേത് 2006ലും രണ്ടാമത്തേത് 2011ലുമായിരുന്നു. 2013ന് ശേഷം അദ്ദേഹം എഐസിസി സെക്രട്ടറി സ്ഥാനത്തിരുന്നിട്ടുണ്ട്. പാർലമെന്ററി കാര്യ സെക്രട്ടറി, അസം സർക്കാരിൽ ആഭ്യന്തരം, ഊർജ്ജം എന്നീ വകുപ്പുകൾ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. ദിബ്രുഗഡിലെ യൂണിവേഴ്സിറ്റി കാലം മുതൽ ബോറ രാഷ്ട്രീയ പ്രവർത്തനത്തിൽ പങ്കാളിയായിരുന്നു. പിന്നീട് യൂത്ത് കോൺഗ്രസ് പ്രവർത്തകനായി. 1996 നും 1998 നും ഇടയിൽ അസം പ്രദേശ് യൂത്ത് കോൺഗ്രസിന്റെ പ്രസിഡന്റായിരുന്നു. 2002 നും 2010 നും ഇടയിൽ ഐപിസിസിയുടെ ജനറൽ സെക്രട്ടറിയായി അധികാരത്തിലെത്തിയിരുന്നു.

അതേസമയം ഇത്തരം പ്രവർത്തനങ്ങൾ മുന്നോട് പോകുമ്പോഴും കൊഴിഞ്ഞുപോക്ക് തിരിച്ചടിയാണ്. പ്രമുഖ എംഎല്‍എ സുശാന്ത ബോര്‍ഗോഹെയിന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചതാണ് ഏറ്റവും ഒടുവില്ലത്തെ സംഭവം. രണ്ട് തവണ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് തോവ്‌റ സീറ്റില്‍ നിന്ന് വിജയിച്ച നേതാവാണ് സുശാന്ത. അതിലുപരി അപ്പര്‍ അസമില്‍ നിന്നുള്ള പ്രമുഖ നേതാവാണ് അദ്ദേഹം. ഇതാണ് കോണ്‍ഗ്രസിന്റെ നഷ്ടത്തിന്റെ ആഴം കൂട്ടുന്നത്. അതേസമയം സുശാന്ത അടുത്ത ദിവസം തന്നെ ബിജെപിയില്‍ ചേരുമെന്നാണ് സൂചന. കോണ്‍ഗ്രസ് വിട്ട് വരുന്നവരെ നേരത്തെ തന്നെ മുഖ്യമന്ത്രി ഹിമന്ത ശര്‍മ സ്വാഗതം ചെയ്യുന്നുണ്ട്.

Recommended Video

cmsvideo
    Karnataka and Tamilnadu restricts people from Kerala
    7

    അതേസമയം കോൺഗ്രസിനൊപ്പം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് തൃണമൂൽ കോൺഗ്രസും വ്യാപിക്കുകയാണ്. ത്രിപുരയ്ക്ക് പിന്നാലെ അസമും മമത ബാനർജിയുടെ ദീർഘകാല പദ്ധതിയുടെ ഭാഗമാണ്. രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ വഴിയാണ് മമത തന്റെ പദ്ധതികൾ ആവിഷ്കരിക്കുന്നത്. രാജ്യത്ത് ബിജെപിക്കെതിരെ പ്രതിപക്ഷ കക്ഷികളെ അണിനിരത്തുന്നതിന് മമതാ ബാനർജിയുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നതിനിടെ തൃണമൂലിനെ മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാൻ നീക്കം നടക്കുന്നത്. ഇതിന് മുന്നോടിയായാണ് അസമിൽ എംഎൽഎയും പൌരത്വ പ്രക്ഷോഭ നേതാവുമായ അഖിൽ ഗോഗോയിയെ തൃണമൂലിലേക്ക് ക്ഷണിക്കുന്നത്. ബിജെപി- ആർഎസ്എസ് സഖ്യത്തിനെതിരെ പ്രവർത്തിക്കാൻ മമതാ ബാനർജി തന്നെ ക്ഷണിച്ചതായി അസം എംഎൽഎ അഖിൽ തന്നെയാണ് വെളിപ്പെടുത്തിയിട്ടുള്ളത്. ബുധനാഴ്ച മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+