കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാല്‍വയില്‍ ചന്നിയുടെ പ്രതീക്ഷ ഇക്കാര്യത്തില്‍, ആ വോട്ട് ഇത്തവണ ആര്‍ക്കുമില്ല, എഎപിക്കും പേടി

Google Oneindia Malayalam News

ദില്ലി: പഞ്ചാബില്‍ കോണ്‍ഗ്രസ് വിചാരിച്ച വോട്ട് കിട്ടിയില്ലെന്ന ആശങ്കയിലാണ്. എന്നാല്‍ ആംആദ്മി പാര്‍ട്ടിയും അകാലിദളും സമാന അവസ്ഥയില്‍ തന്നെയാണെന്ന് വോട്ടിംഗ് പാറ്റേണ്‍ തെളിയിക്കുന്നു. എഎപിയുടെ മണ്ഡലങ്ങളിലെല്ലാം വോട്ട് കുറഞ്ഞിട്ടുണ്ട്. ഇതാണ് പാര്‍ട്ടിയെ ആശങ്കപ്പെടുത്തുന്നത്. കോണ്‍ഗ്രസ് മാല്‍വ പിടിക്കാനായി ഉപയോഗിച്ച തന്ത്രങ്ങള്‍ ഫലിച്ചെന്നും എഎപി കരുതുന്നുണ്ട്.

സാറയ്ക്ക് ആഢംബര വാച്ച്, ജാന്‍വിക്ക് 18 ലക്ഷത്തിന്റെ സമ്മാനങ്ങള്‍, സുകേഷിന്റെ വലയില്‍ വീണ് നടിമാര്‍

അതേസമയം തൂക്കുസഭയുണ്ടായാല്‍ കോണ്‍ഗ്രസും അകാലിദളും ബിജെപിയും ഒന്നിക്കാനുള്ള സാധ്യതകളാണ് എഎപി മുന്നില്‍ കാണുന്നത്. എഎപിയെ അകറ്റി നിര്‍ത്താന്‍ ഇവര്‍ ഒത്തുകളിച്ചെന്നാണ് നേതാക്കള്‍ കരുതുന്നത്. എന്നാല്‍ കോണ്‍ഗ്രസ് പല മണ്ഡലങ്ങളിലും പിന്നോട്ട് പോകുമെന്ന് പാര്‍ട്ടിയുടെ ഇന്റേണല്‍ റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നുണ്ട്.

1

പഞ്ചാബിലെ വോട്ട് ശതമാനമാണ് കോണ്‍ഗ്രസിനെ ശരിക്കും ആശങ്കപ്പെടുത്തുന്നത്. 5.45 ശതമാനമാണ് പോളിംഗ് കുറഞ്ഞത്. ഇതോടെ രാഷ്ട്രീയ നിരീക്ഷകര്‍ അടക്കം ആശയക്കുഴപ്പത്തിലാണ് ഏത് വഴിക്ക് ഫലം തിരിയുമെന്ന് പ്രവചിക്കാനാവുന്നില്ല. രണ്ട് ദശാബ്ദങ്ങള്‍ക്കിടെയുള്ള ഏറ്റവും കുറഞ്ഞ പോളിംഗാണ് പഞ്ചാബില്‍ രേഖപ്പെടുത്തിയത്. 2002ല്‍ ഇതേ പോലെ പോളിംഗ് കുറയുകയും, കടുത്ത പോരാട്ടമുണ്ടാവുകയും ചെയ്തപ്പോള്‍ അധികാരത്തിലെത്തിയത് കോണ്‍ഗ്രസായിരുന്നു. അതേസമയം എഎപിയെയാണ് കോണ്‍ഗ്രസിനേക്കാള്‍ കൂടുതല്‍ വോട്ടിംഗ് കുറഞ്ഞത് ആശങ്കപ്പെടുത്തുന്നത്. എഎപിക്ക് അനുകൂലമായി തരംഗമുണ്ടെന്ന വാദം പൊളിഞ്ഞുവെന്ന് രാഷ്ട്രീയ നിരീക്ഷകരും പറയുന്നു.

2

വെറും മാധ്യമങ്ങളുടെ കെട്ടിപ്പൊക്കല്‍ മാത്രമാണ് എഎപി തരംഗമെന്നാണ് വിലയിരുത്തല്‍. എഎപിയുടെ ശക്തമായ മേഖലയായ മാല്‍വയില്‍ പോളിംഗ് വളരെ പിന്നിലാണ്. എഎപിക്ക് അനുകൂലമായ ട്രെന്‍ഡൊന്നും പോളിംഗില്‍ കണ്ടിരുന്നില്ല. ശരിക്കും നിരാശപ്പെടുത്തുന്നതാണ് പ്രകടനം. ദക്ഷിണ മാല്‍വ ജില്ലയിലെ 28 മണ്ഡലങ്ങളില്‍ പകുതിയും വോട്ടിംഗില്‍ അഞ്ച് ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. മാല്‍വയില്‍ കഴിഞ്ഞ തവണ എഎപി വന്‍ കുതിപ്പ് നടത്തിയിരുന്നു. എന്നാല്‍ ഭരണവിരുദ്ധ വികാരമുണ്ടായിട്ടും പോളിംഗ് പിന്നോട്ടാണ് പോയത്. ഇത്തവണയും മാല്‍വയിലാണ് എഎപി കൂടുതല്‍ കരുത്തോടെ നില്‍ക്കുന്നത്.

3

അതേസമയം പോളിംഗിലൂടെ രാഷ്ട്രീയ പാര്‍ട്ടികളെ എല്ലാം ഒന്നായിട്ടാണ് പഞ്ചാബിലെ ജനങ്ങള്‍ കാണുന്നതെന്നാണ് വ്യക്തമാകുന്നതെന്ന് സീനിയര്‍ രാഷ്ട്രീയ നിരീക്ഷകനായ പ്രമോദ് കുമാര്‍ പറയുന്നു. ഒരു ബദലും നിലവില്‍ ഇല്ലെന്നാണ് വോട്ടര്‍മാര്‍ കരുതുന്നത്. എഎപിയുടെ പഞ്ചാബിലാകെ മാറ്റം കൊണ്ടുവരുമെന്ന ജനങ്ങള്‍ ഏറ്റെടുത്തില്ലെന്നാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ എഎപി നേതാവ് ഹര്‍പല്‍ ചീമ ആത്മവിശ്വാസത്തിലാണ്. പോളിംഗ് കുറഞ്ഞാലും ഉറപ്പായും എഎപി തന്നെ അധികാരത്തില്‍ വരുമെന്ന് അദ്ദേഹം പറയുന്നു. പ്രതീക്ഷ ഇടങ്ങളിലെല്ലാം പോളിംഗ് ഉയര്‍ന്നുവെന്ന് ഹര്‍പല്‍ ചീമ പറഞ്ഞു.

4

എഎപി പറഞ്ഞതിന് കടകവിരുദ്ധമായ ഡാറ്റയാണ് മാല്‍വയില്‍ നിന്ന് പുറത്തുവന്നത്. അബോഹര്‍, ഫിറോസ്പൂര്‍ സിറ്റി എന്നിവിടങ്ങളില്‍ മാത്രമാണ് വോട്ടിംഗ് വര്‍ധിച്ചത്. എഎപിയുടെ മഞ്ജിത്ത് സിംഗിന്റെ മണ്ഡലമായ നിഹാല്‍ സിംഗ് വാലയില്‍ പോളിംഗ് 7.85 ശതമാനം കുറഞ്ഞു. ഫിറോസ്പൂര്‍ റൂറലിലും വോട്ട് കുറയുന്നതാണ് കണ്ടത്. ജനങ്ങള്‍ക്ക് പോളിംഗ് തന്നെ മടുത്തുവെന്നാണ് ഇത് നല്‍കുന്ന സൂചന. പ്രവാസി വോട്ടുകള്‍ ഇത്തവണ ആര്‍ക്കും കിട്ടില്ലെന്നാണ് സൂചന. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വന്‍ തോതിലാണ് യുവാക്കള്‍ വിദേശത്തേക്ക് കുടിയേറിയത്. ഇവരാരും പോളിംഗ് ദിനം പഞ്ചാബിലെത്തിയിട്ടില്ല. ഇവര്‍ വന്നിരുന്നെങ്കില്‍ പഞ്ചാബിലെ പൊതുവികാരം തന്നെ മാറുമായിരുന്നു.

5

കോണ്‍ഗ്രസ് ഓരോ സീറ്റിലും വിശകലനം നടത്തുന്നുണ്ട്. ഭരണവിരുദ്ധ വികാരം ഇല്ലെന്ന് തെളിഞ്ഞെന്ന് കോണ്‍ഗ്രസ് പറയുന്നു. പക്ഷേ പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ ഉറപ്പില്ല. സുഖ്ബീര്‍ സിംഗ് ബാദലിന്റെ സീറ്റില്‍ പോലും പോളിംഗ് കുറഞ്ഞിട്ടുണ്ട്. അതേസമയം മാല്‍വയില്‍ ദീപ് സിദ്ദുവിന്റെ മരണത്തില്‍ പാര്‍ട്ടിയെ എങ്ങനെ ബാധിക്കുമെന്ന് കോണ്‍ഗ്രസിന് ആശങ്കയുണ്ട്. നഗര മേഖലയില്‍ പോളിംഗ് കുറഞ്ഞതാണ് കോണ്‍ഗ്രസ് പരിശോധിക്കുന്നത്. ദക്ഷിണ മാല്‍വയില്‍ കോണ്‍ഗ്രസിന്റെ പ്രകടനം മോശമാകുമെന്നാണ് നേതാക്കള്‍ സമ്മതിക്കുന്നത്. ദീപ് സിദ്ദു നടത്തിയ പ്രസംഗത്തിന് വലിയ സ്വാധീനം ചെലുത്താനാവുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. എഎപിയെ ഇത് ബാധിച്ചേക്കും.

പ്രിയങ്കയുടെ വിശ്വസ്തന്‍ വീഴും? തംകൂഹി രാജില്‍ ലല്ലുവിന് ചലഞ്ച്, കോണ്‍ഗ്രസിന് ജയിക്കാന്‍ ഒരു വഴിപ്രിയങ്കയുടെ വിശ്വസ്തന്‍ വീഴും? തംകൂഹി രാജില്‍ ലല്ലുവിന് ചലഞ്ച്, കോണ്‍ഗ്രസിന് ജയിക്കാന്‍ ഒരു വഴി

English summary
congress used new trick to win malwa but absence of nri vote may effect them, aap also have concern
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X