• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോണ്‍ഗ്രസിനെ ശക്തമാക്കി തേര്‍ഡ് ഐ.... ഒരൊറ്റ ടീം, 6 സംസ്ഥാനങ്ങളില്‍, അവസാന ചിരി രാഹുലിന്!!

ദില്ലി: കോവിഡ് കാലത്ത് മറ്റൊരു പ്രതിപക്ഷ പാര്‍ട്ടിയും സജീവമല്ലാത്ത തരത്തിലാണ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം. ഇത്രയും കാലം ഈ പാര്‍ട്ടി എവിടെയായിരുന്നു എന്ന ചോദ്യം തന്നെ ഇല്ലാതായിരിക്കുകയാണ്. ചുറുചുറുക്കോടെയുള്ള പ്രവര്‍ത്തനത്തിന് പാര്‍ട്ടി കടപ്പെട്ടിരിക്കുന്നത് രാഹുല്‍ ഗാന്ധിയുടെ തിരിച്ചുവരവിനാണ്. അദ്ദേഹം തുടര്‍ച്ചയായി വിഷയങ്ങള്‍ അവതരിപ്പിച്ചതിലൂടെ പാര്‍ട്ടിയിലുള്ള സോണിയ ക്യാമ്പിനെയും സജീവമാക്കിയിരിക്കുകയാണ്. പാര്‍ട്ടിയുടെ രണ്ട് ശക്തികേന്ദ്രങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിലൂടെ സജീവമായതാണ് കോണ്‍ഗ്രസ്. ഇതിന് പിന്നില്‍ ഒരു മൂന്നാം കണ്ണ് കൂടിയുണ്ട്.

cmsvideo
  Rahul Gandhi's team third eye is the reason of congress's come back | Oneindia Malayalam
  എണ്ണയിട്ട യന്ത്രം

  എണ്ണയിട്ട യന്ത്രം

  ആറ് വര്‍ഷത്തോളമായി തുരുമ്പെടുത്ത യന്ത്രം പോലെയായിരുന്നു കോണ്‍ഗ്രസ്. ഇടയ്ക്ക് പ്രവര്‍ത്തിക്കും. ചിലപ്പോള്‍ സ്റ്റാര്‍ട്ടാവില്ല. എന്നാല്‍ കോവിഡ് കാലത്ത് യുവാക്കളില്ലാത്തതല്ല പാര്‍ട്ടിയുടെ പ്രശ്‌നമെന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ്. ജനങ്ങളിലേക്ക് കൃത്യമായി എല്ലാ വിവരങ്ങളും ഈ സമയത്ത് എത്തിക്കാന്‍ കഴിഞ്ഞു. പ്രധാനമായും കര്‍ഷകര്‍ക്കായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച കാര്യങ്ങള്‍ സര്‍ക്കാരിലേക്ക് എത്തിയിരുന്നു. അന്യസംസ്ഥാന തൊഴിലാളി വിഷയവും ഇത്തരത്തില്‍ വിജയകരമായി. ഏറ്റവും പ്രധാനം ഇതിനെ പ്രതിരോധിക്കാനാവാതെ നുണകളാണ് ബിജെപി പ്രചരിപ്പിച്ചത് എന്നതാണ്.

  പിന്നിലെ തേര്‍ഡ് ഐ

  പിന്നിലെ തേര്‍ഡ് ഐ

  ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം വിവിധ വിഭാഗങ്ങളെ കൂട്ടുപിടിച്ച് ഡാറ്റ അനലിറ്റിക്‌സ് ടീം കോണ്‍ഗ്രസ് ഒരുക്കിയിരുന്നു. രാഹുല്‍ ഗാന്ധിയായിരുന്നു ഇതിന്റെ ബുദ്ധി കേന്ദ്രം. ശശി തരൂരിന്റെയും പ്രവീണ്‍ ചക്രവര്‍ത്തിയുടെയും നിര്‍ണായക നിര്‍ദേശങ്ങളും ഇവര്‍ക്കുണ്ടായിരുന്നു. ഗൗരഭവ് വല്ലഭ് അടക്കമുള്ള നേതാക്കളും ഇതിന്റെ അണിയറയിലുണ്ടായിരുന്നു. ഇവര്‍ ജനങ്ങളിലേക്ക് കോണ്‍ഗ്രസ് ഈ സമയത്ത് നടത്തിയ എല്ലാ പ്രഖ്യാപനങ്ങളും എത്തിച്ചു. ഇവര്‍ സോണിയയുടെയും രാഹുലിന്റെയും മൂന്നാം കണ്ണായിട്ടാണ് പ്രവര്‍ത്തിച്ചത്. നിരവധി സര്‍വേകള്‍ ജനഹിതം അറിയുന്നതിന് രാഹുലിനെ സഹായിക്കുകയും ചെയ്തു.

  സജീവമായി രണ്ട് ഗ്രൂപ്പുകള്‍

  സജീവമായി രണ്ട് ഗ്രൂപ്പുകള്‍

  കോണ്‍ഗ്രസില്‍ എല്ലാകാലത്തും ഒരു ഗ്രൂപ്പ് മാത്രമേ സജീവമായിരുന്നിട്ടുള്ളൂ. എന്നാല്‍ രാഹുല്‍ തിരിച്ചുവന്നതോടെ യുവനേതാക്കള്‍ ശക്തമായി രംഗത്തിറങ്ങി. പിന്നാലെ തന്നെ സോണിയ അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ സഹായധനം പ്രഖ്യാപിച്ചു. എന്നാല്‍ ഇത് നടപ്പാക്കിയത് രാഹുലിന്റെ മേല്‍നോട്ടത്തിലായിരുന്നു. ഇതിനായി സഹായിച്ചത് സീനിയര്‍ നേതാക്കളും. അശോക് ഗെലോട്ടും കമല്‍നാഥുമൊക്കെ മുന്നില്‍ നിന്നിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറെ കാലമായി പ്രതീക്ഷിച്ച ഐക്യമായിരുന്നു ഇത്.

  ദില്ലിയിലെ ട്വിസ്റ്റ്

  ദില്ലിയിലെ ട്വിസ്റ്റ്

  രാജ്യത്ത് വരാനിരിക്കുന്നത് വന്‍ തൊഴില്‍ പ്രശ്‌നമാണെന്ന് ആദ്യം തിരിച്ചറിഞ്ഞത് കോണ്‍ഗ്രസാണ്. ഇവരാണ് ടാര്‍ഗറ്റഡ് വോട്ടര്‍മാരെന്ന് നേരത്തെ തിരിച്ചറിഞ്ഞിരുന്നു രാഹുല്‍. ദില്ലിയില്‍ അദ്ദേഹം ആദ്യം മാധ്യമപ്രവര്‍ത്തകരുമായി ഇവരെ കുറിച്ച് സംസാരിച്ചു. തൊട്ടുപിന്നാലെ മധ്യപ്രദേശില്‍ ജാന്‍സിയിലേക്ക് കാല്‍നടയായി പോവുന്ന തൊഴിലാളികളെ അദ്ദേഹം നേരിട്ട് കണ്ടു. ഒരുമണിക്കൂറോളം ദില്ലിയിലെ സുഖ്‌ദേവ് വിഹാറിന് സമീപമുള്ള ഫ്‌ളൈഓവറില്‍ ഇവരുമായി രാഹുല്‍ സംസാരിച്ചിരുന്നത്. ഇവരോട് എല്ലാ സഹായവും ദില്ലി കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും നല്‍കുമെന്ന് രാഹുല്‍ ഉറപ്പ് നല്‍കി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇവര്‍ക്ക് ഭക്ഷണവും വീട്ടിലെത്താനുള്ള സൗകര്യവും നല്‍കി. ഇത് രാഹുലിന്റെ ബിജെപിക്കുള്ള മറുപടിയായിരുന്നു. തന്റെ നീക്കങ്ങള്‍ ഇനിയും ഞെട്ടിക്കുമെന്ന് രാഹുല്‍ ബിജെപിയെ അറിയിച്ചിരിക്കുകയാണ്.

  ആറ് സംസ്ഥാനങ്ങള്‍

  ആറ് സംസ്ഥാനങ്ങള്‍

  രാജ്യത്ത് ഏറ്റവുമധികം പ്രശ്‌നങ്ങളുള്ള ആറ് സംസ്ഥാനങ്ങളെയാണ് രാഹുല്‍ പ്രവര്‍ത്തനവേദിയായി നോട്ടമിട്ടത്. ബീഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ് എന്നിവയാണ് രാഹുലിന്റെ തട്ടകങ്ങള്‍. ഇതിനിടെ അദ്ദേഹം കേരളത്തിനും സഹായം ലഭ്യമാക്കുന്നുണ്ട്. പഞ്ചാബില്‍ നിന്ന് വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിച്ചും, വയനാടിന് ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയും അദ്ദേഹം മാതൃകയായിരിക്കുകയാണ്. സമാനമായ ഇടപെടല്‍ തിരുവനന്തപുരത്ത് ശശി തരൂരും നടത്തുന്നുണ്ട്. രാഹുല്‍ മോഡല്‍ പാര്‍ട്ടിയിലെ പല നേതാക്കളെയും പ്രചോദിപ്പിക്കുന്നുണ്ട്.

  പ്രിയങ്കയുടെ ഇടപെടല്‍

  പ്രിയങ്കയുടെ ഇടപെടല്‍

  രാഹുലിന് എല്ലാവിധ പിന്തുണയുമായി പ്രിയങ്ക ഗാന്ധിയും മുന്നിലുണ്ട്. ഇവര്‍ യോഗിക്ക് ഇത്തരം തൊഴിലാളികളെ നാട്ടിലെത്തിക്കാനുള്ള അനുമതി തേടിയിട്ടുണ്ട്. ഗാസിയാബാദില്‍ നിന്ന് നോയിഡയിലേക്ക് ആയിരം ബസ്സുകള്‍ കോണ്‍ഗ്രസ് അയക്കുമെന്നാണ് പ്രിയങ്കയുടെ പ്രഖ്യാപനം. ഇതിന് ഗൗരവ് വല്ലഭിന്റെ സഹായവുമുണ്ട്. യോഗി പ്രിയങ്കയുടെ കത്തുകള്‍ക്ക് പ്രതികരിച്ചിട്ടില്ല. കാരണം സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും കളത്തിലേ ഇല്ലാത്തത് കൊണ്ട് രാഷ്ട്രീയ നേട്ടം മുഴുവന്‍ കോണ്‍ഗ്രസിന് ലഭിക്കുമെന്ന് യോഗിക്കറിയാം. പക്ഷേ യോഗിയുടെ ഈ മനോഭാവം കൂടുതല്‍ നെഗറ്റീവായി അദ്ദേഹത്തെ തന്നെയാണ് ബാധിക്കുന്നത്. ഇവരില്‍ ഭൂരിഭാഗവും ഒബിസി, പിന്നോക്ക വിഭാഗങ്ങളിലുള്ളവരാണ്. ബിജെപിയുടെ സ്ഥിരം വോട്ടുബാങ്ക് പൊളിയാന്‍ ഈ നീക്കം ധാരാളമാണ്.

  മാസ്റ്റര്‍ സ്‌ട്രോക്ക് ഒരുങ്ങുന്നു

  മാസ്റ്റര്‍ സ്‌ട്രോക്ക് ഒരുങ്ങുന്നു

  ധനമന്ത്രി പ്രഖ്യാപിച്ച പണമെവിടെ എന്ന രാഹുലിന്റെ ചോദ്യങ്ങളാണ് ഇനി കോണ്‍ഗ്രസ് ഹൈലൈറ്റ് ചെയ്യുന്നത്. കര്‍ഷകര്‍ക്ക് പണം ലഭിച്ചോ എന്ന സര്‍വേയും നടക്കുന്നുണ്ട്. ഇതെല്ലാം ഉയര്‍ത്തി ദേശീയ വിഷയമാക്കാനാണ് രാഹുലിന്റെ ശ്രമം. പ്രധാനമന്ത്രി ആദര്‍ധീരനാണെന്നും, എന്നാല്‍ അദ്ദേഹത്തിന്റെ ടീം വന്‍ തട്ടിപ്പുകാരാണെന്ന ഫോര്‍മുലയാണ് ഇത്. ബിജെപിയുടെ ദേശീയ ഇമേജ് പൊളിക്കാനുള്ള മാസ്റ്റര്‍ സ്‌ട്രോക്കാണിത്. സാമ്പത്തിക കണക്കുകള്‍ വെച്ചുള്ള നീക്കമാണിത്. തിരിച്ചെത്തുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ വൈകാതെ തന്നെ സര്‍ക്കാരിനോട് തൊഴില്‍ ചോദിച്ച് തുടങ്ങുമെന്ന് രാഹുല്‍ കരുതുന്നുണ്ട്.

  വുഹാന്‍ ലാബ് തിയറി ഇനിയില്ല, തെളിവില്ലെന്ന് യുഎസ്, പക്ഷേ.... പോമ്പിയോ പറയുന്നു, ചൈനയില്‍ തന്നെ!!

  ചൈനയ്ക്ക് പൂട്ട് വീഴുന്നു, കൈകോര്‍ത്ത് 61 രാജ്യങ്ങള്‍, ഇന്ത്യയടക്കം.... ലോകാരോഗ്യസംഘടനയിലേക്ക്!!

  English summary
  congress using data analytics team for mass outreach
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X