കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശങ്കര്‍സിംഗ് വഗേല പാര്‍ട്ടി വിട്ടു: കോണ്‍ഗ്രസില്‍ ചേരിപ്പോര് രൂക്ഷം!! ബിജെപിയിലേക്കില്ലെന്നും വഗേല

ഗാന്ധിനഗറില്‍ നടന്ന 77ാം ജന്മദിനാഘോഷ ചടങ്ങിനിടെയാണ് വഗേല ഇക്കാര്യം വ്യക്തമാക്കിയത്

Google Oneindia Malayalam News

ഗാന്ധിനഗര്‍: മുന്‍ ഗുജറാത്ത് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ശങ്കര്‍സിംഗ് വഗേല പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. പാര്‍ട്ടിയില്‍ നിന്നുള്ള എല്ലാ സ്ഥാനങ്ങളില്‍ നിന്നും രാജിവയ്ക്കുന്നതായി വഗേല തന്നെയാണ് വ്യക്തമാക്കിയത്. 24 മണിക്കൂര്‍ മുമ്പ് പാര്‍ട്ടിയില്‍ നിന്ന് തന്നെ പുറത്താക്കിയെന്ന് വ്യക്തമാക്കിയ വഗേല ഇത് സംബന്ധിച്ച് തനിക്ക് കത്ത് ലഭിച്ചുവെന്നും ചൂണ്ടിക്കാണിച്ചു. ഗാന്ധിനഗറില്‍ നടന്ന 77ാം ജന്മദിനാഘോഷ ചടങ്ങിനിടെയാണ് വഗേല ഇക്കാര്യം വ്യക്തമാക്കിയത്.

പാര്‍ട്ടിയില്‍ നിന്ന് തന്നെ പുറത്താക്കാന്‍ വന്‍ ഗൂഡാലോചന നടന്നുവെന്നും ശിഷ്ടകാലം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞ വഗേല ഒരു പാര്‍ട്ടിയിലും ചേരില്ലെന്നും അറിയിച്ചു. ജന്മദിനത്തില്‍ എന്തെങ്കിലും പറയുമെന്ന് ഭയന്നാണ് പാര്‍ട്ടി അതിന്‍റെ തലേ ദിവസം തന്നെ പുറത്താക്കിയതെന്നും വഗേല ആരോപിക്കുന്നു. നവംബറില്‍ തിരഞ്ഞെ
ടുപ്പ് വരാനിരിക്കെ വഗേല ബിജെപിയില്‍ ചേര്‍ന്നാല്‍ അത് പാര്‍ട്ടിയ്ക്ക് ഗുണം ചെയ്യുമെന്നാണ് രാഷ്ട്രീയ നിരീക്ഷരുടെ വിലയിരുത്തല്‍. എന്നാല്‍ ബിജെപിയില്‍ ചേരില്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

shakersinh

ജൂലൈ 17 ന് നടന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ടുചെയ്തതിനെ തുടര്‍ന്ന് പാര്‍ട്ടി താക്കീത് നല്‍കിയിരുന്നു. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ 57 എഎല്‍എമാരില്‍ 49 പേര്‍ മാത്രമാണ് പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മീരാകുമാറിന് വോട്ടുചെയ്തത്. ബിജെപി വിതമനായിരുന്ന വഗേല 17 വര്‍ഷം മുമ്പാണ് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കാന്‍ ആരംഭിച്ചത്.

English summary
Former Gujarat chief minister Shankersinh Vaghela said on his birthday on Friday that he was "expelled from the Congress" 24 hours earlier.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X