• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

2024ല്‍ 'കൈ' ഉയരാന്‍ ആ കോട്ട പിടിക്കണം, 23 വര്‍ഷമായി ബിജെപിക്കൊപ്പം, കോണ്‍ഗ്രസിന് ഭയം മൂന്നാമനെ

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ചര്‍ച്ചയില്‍ ഇപ്പോഴുള്ള പ്രധാന ചര്‍ച്ച ഗുജറാത്തിനെ കുറിച്ചാണ്. വളരെ ദുര്‍ബലമായ ഒരു സംസ്ഥാനം എന്തുകൊണ്ട് പിടിക്കാന്‍ സാധിക്കുന്നില്ലെന്നാണ് കോണ്‍ഗ്രസ് ചോദിക്കുന്നത്. ബിജെപിയുടെ കോട്ടയായ ഗുജറാത്തിനെ കുറിച്ചാണ് ചര്‍ച്ച. മോദിയും അമിത് ഷായും ദേശീയ തലത്തിലാണ്. ദുര്‍ബലമായ ബിജെപി നേതൃത്വമാണ് ഗുജറാത്തിലുള്ളത്. എന്നാല്‍ അതിലും ദയനീയമാണ് കാര്യങ്ങള്‍.

7 വെല്ലുവിളികള്‍, 2022ല്‍ ബിജെപിക്ക് പേടിക്കേണ്ടത് കോണ്‍ഗ്രസിനെ മാത്രമല്ല, പിഴച്ചാല്‍ തീര്‍ന്നു

കോണ്‍ഗ്രസ് ദുര്‍ബലാവസ്ഥയില്‍ നിന്ന് പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. ബിജെപിയെ ഏതൊക്കെ രീതിയില്‍ ഗുജറാത്തില്‍ നേരിടണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ സേവനം ഗുജറാത്തിലെ യുവാക്കള്‍ ആവശ്യപ്പട്ടിട്ടുണ്ട്. ആംആദ്മി പാര്‍ട്ടിയും അതോടൊപ്പം വലിയ വെല്ലുവിളിയാണ്.

1

ഗുജറാത്തിലെ ബിജെപിയെ പൊളിക്കാന്‍ കോണ്‍ഗ്രസ് ആദ്യം ചെയ്യേണ്ടത് സംഘടന ശക്തിപ്പെടുത്തലാണ്. നഗര മേഖലയില്‍ ശക്തമായ സംഘടനാ സംവിധാനമുണ്ടെങ്കില്‍ ബിജെപി വീഴും. ഇവിടെ തൊഴിലില്ലായ്മ അടക്കമുള്ള വിഷയങ്ങള്‍ കോണ്‍ഗ്രസിന് അനുഗ്രഹമാണ്. 2017ലെ കണക്ക് പരിശോധിച്ചാല്‍ തന്നെ ഒരു കാര്യം വ്യക്തമാകും. ബിജെപി കഴിഞ്ഞ തവണ രക്ഷിച്ചത് നഗര വോട്ടുകളാണ്. ഗ്രാമീണ മേഖലയില്‍ വന്‍ കുതിപ്പായിരുന്നു കോണ്‍ഗ്രസ് നടത്തിയത്. കഴിഞ്ഞ തവണ ഗ്രാമീണ മേഖലയ്ക്ക് കോണ്‍ഗ്രസ് പ്രാധാന്യം നല്‍കിയപ്പോള്‍ നഗര മേഖലയില്‍ പിഴവ് സംഭവിച്ചു. അത് മനസ്സിലാക്കിയാണ് ബിജെപി അധികാരത്തിലെത്തിയത്. ഇത്തവണ നഗര വോട്ടര്‍മാരെ കൂടി പ്രാധാന്യത്തിലെടുക്കണം.

2

ഗുജറാത്തിന് പല പ്രത്യേകതകളും ഇന്ത്യന്‍ രാഷ്ട്രീയത്തിലുണ്ട്. ബിജെപി പതറുമ്പോഴും അവര്‍ക്ക് പ്രതീക്ഷ നല്‍കുന്നത് തോറ്റാലും കോണ്‍ഗ്രസില്‍ നിന്ന് നേതാക്കളെ അടര്‍ത്തിയെടുക്കാമെന്നാണ്. എന്നാല്‍ അധികാരത്തില്‍ കോണ്‍ഗ്രസെത്തിയാല്‍ ഇത് സാധ്യമല്ല. 2024ലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ട്രയല്‍സ് നടക്കുന്നത് ഗുജറാത്തിലാണ്. ഇവിടെ ബിജെപി പരാജയപ്പെട്ടാല്‍ പാര്‍ട്ടി ദുര്‍ബലമാണെന്ന് ദേശീയ തലത്തില്‍ തന്നെ ഒരു തോന്നലുണ്ടാവും. പ്രതിപക്ഷത്തെ ഒറ്റക്കെട്ടാവാന്‍ ഇത് സഹായിക്കും. കാര്‍ഷിക നിയമം പിന്‍വലിച്ച ശേഷം നരേന്ദ്ര മോദിയെ പരാജയപ്പെടുത്താന്‍ സാധിക്കുമെന്ന പ്രതീക്ഷ പ്രതിപക്ഷത്തിനുണ്ട്. കോണ്‍ഗ്രസ് ഈ നേട്ടം കൈവരിച്ചാല്‍ പ്രതിപക്ഷത്തെ നയിക്കുന്നത് അവരാകും.

3

കോണ്‍ഗ്രസിന് പുതിയ ടീം ഇപ്പോഴുണ്ട്. സംസ്ഥാനത്തിന്റെ ചുമതല രഘു ശര്‍മയ്ക്കാണ്. കോലി വിഭാഗം നേതാവാണ് അദ്ദേഹം. എംപി ജഗദീഷ് താക്കൂറാണ് സംസ്ഥാന അധ്യക്ഷന്‍. ഇത്തവണയും യുവാക്കളുടെ കരുത്താണ് കോണ്‍ഗ്രസ് മുന്നില്‍ കാണുന്നത്. രാഹുല്‍ ഗാന്ധിയായിരിക്കും മുഖ്യ പ്രചാരകന്‍. രാഹുലാണ് അതുവരെയില്ലാത്ത വിധത്തില്‍ കോണ്‍ഗ്രസിന് അനുകൂലമായി കഴിഞ്ഞ തവണ ട്രെന്‍ഡ് മാറ്റിയത്. രാഹുലിനെ തന്നെ വിശ്വസിച്ച് കാര്യങ്ങള്‍ ഏല്‍പ്പിക്കും. സുപ്രധാന പ്രചാരണ റോളില്‍ സച്ചിന്‍ പൈലറ്റുമെത്തുമെന്നാണ് റിപ്പോര്‍ട്ട്. സീനിയര്‍ നേതാക്കളെ മുഴുവന്‍ മാറ്റി നിര്‍ത്തും. കഴിഞ്ഞ തവണ മണിശങ്കര്‍ അയ്യര്‍ ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ അധികാരത്തില്‍ നിന്ന് അകറ്റിയെന്നായിരുന്നു വിലയിരുത്തല്‍.

4

ഹര്‍ദിക് പട്ടേലിനും ജിഗ്നേഷ് മേവാനിക്കുമാണ് ബിജെപിയെ നേരിടാനുള്ള ചുമതല. പിന്നോക്ക വിഭാഗം ഒബിസികളെയും പാട്ടീദാര്‍ വിഭാഗത്തെ കോണ്‍ഗ്രസിനൊപ്പം നിര്‍ത്താന്‍ നിശബ്ദ പ്രചാരണത്തിന് ഇവര്‍ തുടക്കമിടും. അതേസമയം നഗര മേഖലയില്‍ ബിജെപിക്കൊപ്പം എഎപിയും മുന്നേറുന്നതാണ് ഇപ്പോഴത്തെ വലിയ വെല്ലുവിളി. മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ 27 സീറ്റാണ് എഎപി നേടിയത്. കോണ്‍ഗ്രസ് ഈ സമയം തകര്‍ന്ന് പോവുകയും ചെയ്തു. ബിജെപിക്ക് നല്ല മുന്നേറ്റവും ലഭിച്ചു. ഗാന്ധിനഗര്‍ മുനിസിപ്പല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പിലും ബിജെപി നേട്ടമുണ്ടാക്കി. ഓഖ, താര മുനിസിപ്പാലിറ്റികളിലും നേട്ടം ബിജെപിക്ക് തന്നെയായിരുന്നു.

5

ഗുജറാത്തില്‍ ബിജെപി നേടിയ ഈ ജയങ്ങളെല്ലാം കോണ്‍ഗ്രസ് ദുര്‍ബലമായത് കൊണ്ടാണ്. തൊഴിലില്ലായ്മയും വിലക്കയറ്റവും അതിരൂക്ഷമാണ് ഗുജറാത്തില്‍. കഴിഞ്ഞ തവണത്തെ പോലെ തന്നെയാണ് കാര്യങ്ങള്‍. പുതിയ മുഖ്യമന്ത്രി അത്ര കണ്ട് ജനകീയനുമല്ല. ടീം രാഹുല്‍ തീര്‍ച്ചയായും തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങുമെന്ന് ഉറപ്പാണ്. ഗുജറാത്തിലെ നേതാക്കള്‍ തുടര്‍ച്ചയായി രാഹുലുമായി മാരത്തണ്‍ ചര്‍ച്ചയാണ് നടത്തിയത്. 2024 മുന്നില്‍ കണ്ടാണ് കോണ്‍ഗ്രസ് ഇറങ്ങുന്നത്. മോദിയുടെ സ്വന്തം തട്ടകം തോറ്റാല്‍ അത് വലിയ ഇംപാക്ട് ദേശീയ തലത്തിലുണ്ടാക്കും. എഎപിയെ നഗരമ മേഖലയില്‍ പൊളിക്കാന്‍ രാഹുല്‍ തന്നെ നേതൃത്വം നല്‍കും. നേതാക്കളെ അടര്‍ത്തിയെടുക്കാനുള്ള ചുമതല ഹര്‍ദിക്കിനാണ്. ദളിത് മേഖല ശക്തമാക്കാന്‍ മേവാനിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഗുജറാത്തില്‍ ഇത്തവണ കോണ്‍ഗ്രസ് തിരിച്ചുവരാനാണ് സാധ്യത.

പഞ്ചാബില്‍ പിടിമുറുക്കി സിദ്ദു, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കില്ലപഞ്ചാബില്‍ പിടിമുറുക്കി സിദ്ദു, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കില്ല

cmsvideo
  യോഗിയെ വിറപ്പിച്ച് പ്രിയങ്കയുടെ നേതൃത്വത്തിൽ കോൺഗ്രസിന്റെ ശക്തിപ്രകടനം
  English summary
  congress wants power in gujarat, rahul gandhi should lead the campaign but the challenges remain
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X