Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോവയില്‍ കോണ്‍ഗ്രസിന് ഇത്തവണ പിഴക്കില്ല: നേതാക്കള്‍ ഒറ്റക്കെട്ട്,മുഖ്യമന്ത്രിയെ 10 ന് പ്രഖ്യാപിക്കും

പനാജി: ഗോവയില്‍ 2017 ല്‍ സംഭവിച്ചത് പോലത്തെ തിരിച്ചടിയും എം എല്‍ എമാരുടെ കൊഴിഞ്ഞുപോക്കും ഇത്തവണ ഉണ്ടാവില്ലെന്ന് കോണ്‍ഗ്രസ് നേതാവായ മൈക്കിള്‍ ലോബോ. താനടക്കമുള്ള നേതാക്കള്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ബി ജെ പിയിലേക്ക് കൂടുമാറുമെന്ന രീതിയില്‍ ചിലർ അഭ്യൂഹങ്ങള്‍ പരത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഭാര്യ ദലീലയ്‌ക്കൊപ്പം ബി ജെ പിയിൽ നിന്ന് കോൺഗ്രസിലേക്ക് മാറുകയും കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുകയും ചെയ്ത ലോബോ ഉള്‍പ്പടേയുള്ളവർ ഫലം പുറത്ത് വന്നതിന് പിന്നാലെ ബി ജെ പിയില്‍ ചേർന്നേക്കുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അഞ്ച് ദിവസത്തിനകം ഫലം പുറത്തുവരും

''അഞ്ച് ദിവസത്തിനകം ഫലം പുറത്തുവരും. എം എൽ എമാർ വേർതിരിഞ്ഞുവെന്ന അഭ്യൂഹമാണ് ഇപ്പോഴെ പരക്കുന്നത്. എന്നാല്‍ ഇതുവരെ ആരും എം എല്‍ എമാരായ തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല. സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വാർത്തകളിൽ ഗോവക്കാർ വിശ്വസിക്കരുത്. അതിന് ഇരയാകരുത്. ഇത് സത്യമല്ല. എം എൽ എമാരാകുന്ന കോൺഗ്രസ് സ്ഥാനാർഥികൾ ആരും എവിടേക്കും കൂറുമാറില്ല''- മൈക്കിള്‍ ലോബോ പറഞ്ഞു.

അമ്മയേപ്പൊലെ തന്നെയുണ്ട്: വൈറലായി മീനാക്ഷി ദിലീപിന്റെ പുതിയ ചിത്രം

എല്ലാ കോണ്‍ഗ്രസ് എം എല്‍ എമാരും ചേർന്ന് ഒരു നല്ല സർക്കാർ

എല്ലാ കോണ്‍ഗ്രസ് എം എല്‍ എമാരും ചേർന്ന് ഒരു നല്ല സർക്കാറും ഭരണവും ഗോവയ്ക്ക് നല്‍കും. മാർച്ച് 10 ഉച്ചകഴിഞ്ഞ് 3 മണിയോടെ പൂർണ്ണ ഫലം പുറത്തുവരും, 5 മണിയോടെ കോൺഗ്രസ് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കുമെന്നും വ്യാഴാഴ്ച കോൺഗ്രസ് ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ മൈക്കിള്‍ ലോബോ വ്യക്തമാക്കി.

കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍

കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. എല്ലാവരും ഒറ്റക്കെട്ടാണ്. കോണ്‍ഗ്രസുകാർ ആരും അങ്ങോട്ട് പോവുന്നില്ല. എന്നാല്‍ മറ്റ് പാർട്ടികളിൽ നിന്നുള്ളവർ ഞങ്ങളുമായി ബന്ധപ്പെടുന്നുണ്ട്. ഒരു സ്വതന്ത്രനോ സഖ്യ കക്ഷിയായ എം ജി പിയിൽ നിന്നുള്ളവരപോ (മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി) ബി ജെ പിയിൽ ചേരില്ല. രണ്ട് തവണ എം ജി പിയെ തകർക്കാൻ ശ്രമിച്ചവരാണ് ബി ജെ പിയെന്നും കോണ്‍ഗ്രസ് സ്ഥാനാർത്ഥി ചൂണ്ടിക്കാണിച്ചു.

2017ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ്

2017ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയന്ന് വരിന്നിരുന്നു. എന്നാൽ ഗോവ ഫോർവേഡിന്റെയും എം ജി പിയുടെയും സഹായത്തോടെ ബി ജെ പി സർക്കാർ രൂപീകരിക്കുകയായിരുന്നു. 2019ൽ പാർട്ടിയിലെ 15 നിയമസഭാ സാമാജികരിൽ 10 പേരും ബി ജെ പിയിലേക്ക് കൂറുമാറിയതും കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായി.

 ബി ജെ പി കോണ്‍ഗ്രസ് നേതാക്കളുടെ ഫോണ്‍ ചോർത്തുവെന്ന ആരോപണ

അതേസമയം, വോട്ടെടുപ്പിന് മുന്നോടിയായി ബി ജെ പി കോണ്‍ഗ്രസ് നേതാക്കളുടെ ഫോണ്‍ ചോർത്തുവെന്ന ആരോപണവുമായി പി സി സി അധ്യക്ഷന്‍ ഗിരീഷ് ചോദങ്കർ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ബിജെപി നേതാക്കൾ വാടകയ്‌ക്കെടുത്ത ഒരു സ്വകാര്യ ഏജൻസി ഞങ്ങളുടെ പാർട്ടി നേതാക്കളുടെ ഫോൺ ചോർത്തുന്ന വിവരം ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. നമ്മൾ ആരോടൊക്കെ സംസാരിക്കുന്നുവെന്ന് അവർക്കറിയാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫോണ്‍ ചോർത്താനായി അവർ ഒരു ഏജൻസിയെ നിയമിക്കുകയും

ഫോണ്‍ ചോർത്താനായി അവർ ഒരു ഏജൻസിയെ നിയമിക്കുകയും ഞങ്ങളുടെ ഫോണുകൾ ചോർത്തുകയും ചെയ്യുകയാമ്. ഈ രംഗത്തെ ഒരു വിദഗ്‌ധൻ എന്നെ കാണാൻ വന്ന് എന്റെ ഫോൺ ടാപ്പ് ചെയ്‌തതായി അറിയിക്കുകയായിരുന്നു. ദിഗംബർ കാമത്തിന്റേയും മൈക്കിൾ ലോബോയുടെ ഫോൺ ചോർത്തുന്നുണ്ട്. ഫോൺ ചോർത്താൻ നിങ്ങള്‍ ആരുടെയെങ്കിലും അനുമതി തേടിയോ എന്ന കാര്യം ആഭ്യന്തരമന്ത്രി എന്ന നിലയിൽ മുഖ്യമന്ത്രി പൊതുജനങ്ങളോട് വ്യക്തമാക്കണമെന്നും പി സി സി അധ്യക്ഷന്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+