ഒരു കുടുംബം ഒരു പദവി നിയമം കര്‍ശനമായി നടപ്പാക്കാന്‍ കോണ്‍ഗ്രസ്, രാഹുലിനും സോണിയക്കും ബാധകമല്ല
ദില്ലി: കോണ്‍ഗ്രസില്‍ ഒരാള്‍ക്ക് ഒരു പദവി എന്ന നിയമം ശക്തമായി നടപ്പാക്കി വരുന്നതിനിടെ പുതിയൊരു പരീക്ഷണം കൂടി വരുന്നു. ഒരു കുടുംബത്തിലെ ഒരംഗത്തിന് മാത്രം ടിക്കറ്റ് എന്ന ആശയം വീണ്ടും തിരിച്ചുകൊണ്ടുവരാന്‍ സോണിയാ ഗാന്ധി ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസിന്റെ സ്വജനപക്ഷപാതം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാവുന്നതായി നേരത്തെ പ്രശാന്ത് കിഷോര്‍ ചൂണ്ടിക്കാണിച്ചിരുന്നു.
പ്രശാന്ത് നിര്‍ദേശിച്ച മാറ്റത്തിന്റെ സുപ്രധാനപ്പെട്ട കാര്യം ഈ രീതി മാറ്റണമെന്നായിരുന്നു. ഈ സാഹചര്യത്തിലാണ് ഒരു കുടുംബത്തിലെ ഒരാള്‍ക്ക് മാത്രം ടിക്കറ്റ് എന്ന ആശയത്തിലേക്ക് കടക്കുന്നത്. ഇതിലൂടെ കൂടുതല്‍ പേര്‍ക്ക് പാര്‍ട്ടിയില്‍ വിശ്വാസം വരുന്നതിന് കാരണമാകുമെന്നാണ് വിലയിരുത്തല്‍.

ഉദയ്പൂരില്‍ നടക്കുന്ന ചിന്തന്‍ ശിവിറില്‍ കോണ്‍ഗ്രസിന്റെ പ്രധാന അജണ്ട തന്നെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുക എന്നതാണ്. ഒരു കുടുംബം ഒരു ടിക്കറ്റ് എന്ന രീതി നിര്‍ബന്ധമായും തിരികെ കൊണ്ടുവരണമെന്നാണ് ആവശ്യം. ഒരാള്‍ക്ക് ഒരു പദവി എന്ന നിയമം കാരണമാണ് കമല്‍നാഥ് പ്രതിപക്ഷ നേതൃ സ്ഥാനം രാജിവെച്ചത്. അതുപോലെ ഒരു കുടുംബത്തില്‍ നിന്ന് പല നേതാക്കള്‍ വരുന്നത് കുടുംബ പാര്‍ട്ടിയെന്ന പേരാണ് കോണ്‍ഗ്രസിന് സമ്മാനിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് കോണ്‍ഗ്രസില്‍ മക്കള്‍ക്ക് വേണ്ടി ടിക്കറ്റ് കിട്ടാന്‍ വേണ്ടിയുള്ള മത്സരമായിരുന്നു നടന്നത്. ഇത് രാഹുല്‍ ഗാന്ധിയെ ചൊടിപ്പിച്ചിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് മകന്‍ വൈഭവ് ഗെലോട്ടിനും, കമല്‍നാഥ് മകന്‍ നകുല്‍ നാഥിനും കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കിയത് ഇവരുടെ നിര്‍ബന്ധം കാരണമായിരുന്നു. ഇതെല്ലാം പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായി മാറിയിരുന്നു. ഹരിയാനയില്‍ ഹൂഡ ക്യാമ്പും ഇത്തരത്തിലായിരുന്നു സമ്മര്‍ദം ചെലുത്തിയത്. ഇതെല്ലാം തോല്‍വിക്ക് ശേഷം രാജി പ്രഖ്യാപിക്കുന്ന വേളയില്‍ രാഹുല്‍ തുറന്ന് പറഞ്ഞിരുന്നു. ഇതാണ് ഒരാള്‍ക്ക് മാത്രം ഒരു കുടുംബത്തില്‍ നിന്ന് പദവി എന്ന ആശയത്തിലേക്ക് കോണ്‍ഗ്രസ് വരാന്‍ കാരണം. തിരഞ്ഞെടുപ്പ് രംഗം പിടിക്കാന്‍ ഇത്തരം ധീരമായ തീരുമാനം വേണമെന്ന് വിലയിരുത്തലിലാണ് രാഹുല്‍.

കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് കമ്മിറ്റിയിലാണ് ഇത്തരമൊരു നിയമത്തെ കുറിച്ച് ചര്‍ച്ച ചെയ്തത്. ഒരു കുടുംബത്തില്‍ നിന്ന് ഒരാള്‍ മാത്രമാകുമ്പോ പാര്‍ട്ടി ദുര്‍ബലമാകുമെന്ന വാദവും ഒരു വശത്തുണ്ട്. ചിന്തന്‍ ശിവിറില്‍ ടീം രാഹുല്‍ ഇക്കാര്യം ശക്തമായി ഉയര്‍ത്തുമെന്ന് ഉറപ്പാണ്. അതേസമയം ഒരു ഇരട്ടത്താപ്പും ഈ നിയമത്തില്‍. ഗാന്ധി കുടുംബത്തിന് ഈ നിയമം ബാധകമായിരിക്കില്ല. രാഹുല്‍ ഗാന്ധിക്കോ, പ്രിയങ്ക ഗാന്ധിക്കോ കോണ്‍ഗ്രസില്‍ തുടരാന്‍ ഈ നിയമം തടസ്സമാകില്ല. പക്ഷേ ഭൂപീന്ദര്‍ ഹൂഡയുടെ മകന്‍ ദീപേന്ദര്‍ ഹൂഡ സജീവ രാഷ്ട്രീയത്തിലുണ്ട്. ഈ നിയമം വെച്ചാണെങ്കില്‍ ഭൂപീന്ദര്‍ ഹൂഡ വിരമിക്കേണ്ടി വരും. കമല്‍നാഥും അശോക് ഗെലോട്ടും കോണ്‍ഗ്രസില്‍ നിന്ന് വിട്ട് നില്‍ക്കേണ്ടി വരും.

ഇനി രാഹുലിനും പ്രിയങ്കയ്ക്കും ഈ നിയമം ബാധകമായാല്‍ കോണ്‍ഗ്രസില്‍ അധ്യക്ഷനില്ലെന്ന അവസ്ഥ വരും. സോണിയാ ഗാന്ധിക്ക് പിന്മുറക്കാരന്‍ ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാള്‍ വരേണ്ടി വരും. ബിജെപിയുടെ വാദത്തെ ദുര്‍ബലമാക്കാന്‍ കുടുംബം ആദ്യം എന്ന നയം ഉപേക്ഷിക്കണമെന്നാണ് പൊതുവേയുള്ള ആവശ്യം. അതോടൊപ്പം കൂട്ടായ തീരുമാനമെടുക്കുന്നതിനായി പാര്‍ലമെന്ററി ബോര്‍ഡിനെയും കോണ്‍ഗ്രസ് തിരിച്ചു കൊണ്ടുവരും. എല്ലാ ബിജെപി വിരുദ്ധ പാര്‍ട്ടികളും ചേര്‍ന്നുള്ള സഖ്യത്തിനും കോണ്‍ഗ്രസ് ആഹ്വാനം ചെയ്യും. വിദ്വേഷത്തിന്റെ രാഷ്ട്രീയത്തെ ചെറുത്ത് തോല്‍പ്പിക്കണമെന്നതാണ് കോണ്‍ഗ്രസിന്റെ പ്രധാന അജണ്ട.

കോണ്‍ഗ്രസ് ഏത് പ്രതിപക്ഷ കക്ഷികളുമായി ചേരാന്‍ തയ്യാറാണെന്ന സൂചന കൂടിയാണ് ഇതിലൂടെ ലഭിക്കുന്നത്. ചിന്തന്‍ ശിവിറില്‍ പ്രതീക്ഷിക്കാവുന്ന മറ്റൊരു കാര്യം തൊഴിലില്ലായ്മ ഉയര്‍ത്തി കാണിക്കാനുള്ള നീക്കമാണ്. ബിജെപിയുടെ വര്‍ഗീയ ക്യാമ്പയിനില്‍ വീഴാതെ ഈ വിഷയവുമായി മുന്നോട്ട് പോകാനാണ് നിര്‍ദേശം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും ഈ വിഷയങ്ങളില്‍ നിന്ന് വ്യതിചലിക്കരുതെന്ന് സോണിയ നിര്‍ദേശിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ക്യാമ്പയിന്‍ ഏകോപിപ്പിക്കാന്‍ പ്രത്യേക തിരഞ്ഞെടുപ്പ് വിംഗും ഇതോടൊപ്പം വരും. അന്‍പത് വയസ്സിന് താഴെയുള്ള നേതാക്കളെ കൂടുതലായി പാര്‍ട്ടിയിലേക്ക് കൊണ്ടുവരികയും, സംഘടനയിലെ ഒഴിവുകളില്‍ പകുതി അവര്‍ക്കായി സംവരണം ചെയ്യുകയും വേണമെന്ന് നിര്‍ദേശമുണ്ട്.












Click it and Unblock the Notifications