കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍സിപി പിളർപ്പിലേക്കോ: സമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോയി അജിത് പവാർ, പിന്നില്‍ ബിജെപിയുടെ കളി?

Google Oneindia Malayalam News

മുംബൈ: എന്‍ സി പി ദേശീയ സമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോയി മുന്‍ ഉപമുഖ്യമന്ത്രിയും പാർട്ടിയുടെ മുതിർന്ന നേതാവുമായ അജിത് പവാർ. മഹാരാഷ്ട്രയില്‍ എന്‍ സി പിയെ തളർത്താന്‍ ബി ജെ പി ശ്രമിക്കുന്നുവെന്ന റിപ്പോർട്ടുകള്‍ പുറത്ത് വരുന്നതിനിടെയാണ് അഭ്യൂഹങ്ങള്‍ പടർത്തിക്കൊണ്ടുള്ള അജിത് പവാറിന്റെ ഇറങ്ങിപ്പോക്ക്.

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നേതാക്കള്‍ സമീപിച്ചു: ആദ്യമായി തുറന്ന് പറഞ്ഞ് മഞ്ജു വാര്യർ, മണ്ഡലമേത്തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നേതാക്കള്‍ സമീപിച്ചു: ആദ്യമായി തുറന്ന് പറഞ്ഞ് മഞ്ജു വാര്യർ, മണ്ഡലമേത്

സമ്മേളനത്തില്‍ സംസാരിക്കാന്‍ അവസരം നല്‍കാത്തതില്‍ അസംതൃപ്തി പ്രകടിപ്പിച്ചാണ് അജിത്ത് പവാര്‍ ഇറങ്ങിപ്പോയതെന്നും പാർട്ടിയില്‍ ഭിന്നതയുണ്ടെന്നുമാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. എന്‍ സി പി നേതാവ് ജയന്ത് പാട്ടീലിന് അവസരം നല്‍കിയതിന് പിന്നാലെയായിരുന്നു അജിത് പവാർ സമ്മേള വേദിയില്‍ നിന്നും ഇറങ്ങിപ്പോയത്.

ദേശീയതല യോഗമായതിനാലാണ് യോഗത്തിൽ

ദേശീയതല യോഗമായതിനാലാണ് യോഗത്തിൽ സംസാരിക്കാതിരുന്നതെന്ന് അജിത് പവാർ പിന്നീട് വ്യക്തമാക്കിയെങ്കിലു പാർട്ടിയിലെ ആഭ്യന്തര പ്രശ്നം രൂക്ഷമായി തുടരുകയാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ശരദ് പവാറിന്റെ സമാപന പ്രസംഗത്തിന് മുമ്പ് അജിത് പവാർ സംസാരിക്കുമെന്ന് എൻ സി പിയുടെ പാർലമെന്റ് എംപി പ്രഫുൽ പട്ടേൽ വേദിയിൽ പ്രഖ്യാപിച്ചിരുന്നുവെങ്കിലും മുൻ ഉപമുഖ്യമന്ത്രി ഇറങ്ങിപ്പോവുകയായിരുന്നു.

എന്താ ഒരു മൊഞ്ച്: അഴകിന്‍ നിറകുടം, വീണ്ടും വൈറല്‍ ചിത്രങ്ങളുമായി ഭാവന

അജിത് പവാറിനെ പിന്തുണച്ച് അണികള്‍ മുദ്രാവാക്യം

അജിത് പവാറിനെ പിന്തുണച്ച് അണികള്‍ മുദ്രാവാക്യം വിളിച്ചതോടെ അദ്ദേഹം വാഷ്‌റൂമിൽ പോയതാണെന്നും പ്രസംഗത്തിനായി മടങ്ങിവരുമെന്നും പ്രഫുൽ പട്ടേൽ പിന്നീട് അറിയിച്ചിരുന്നു. അതിനിടെ സംസാരിക്കാനായി അജിത്ത് പവാറിനെ എന്‍സിപി എംപി സുപ്രിയ സുലേ അനുനയിപ്പിച്ച് വേദിയിലെത്തിക്കുകയും ചെയ്തു. എന്നാല്‍ ഇതിനിടെ പാർട്ടി അധ്യക്ഷനായ ശരത് പവാർ സമ്മേളനത്തിന്റെ അവസാന പ്രസംഗം തുടങ്ങിയിരുന്നു. ഇതിന് ശേഷവും അജിത് പവാറിന് സംസാരിക്കാന്‍ അവസരം ലഭിച്ചില്ല.

2019-ൽ നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ

2019-ൽ നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ മഹാരാഷ്ട്രയിൽ ശിവസേനയും എൻ സി പിയും കോൺഗ്രസും സഖ്യത്തെ കുറിച്ച് ചർച്ച ചെയ്യുന്നതിനിടെ, ബി ജെ പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് നവംബർ 23ന് അജിത് പവാറിനെ കൂട്ടുപിടിച്ച് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. അജിത് പവാറിനെ ഉപമുഖ്യമന്ത്രിക്കൊണ്ടായിരുന്നു ബി ജെ പിയുടെ നീക്കം. എന്നാല്‍ എന്‍ സി പി അംഗങ്ങളെ തന്റെ പക്ഷത്ത് എത്തിക്കാന്‍ അജിത് പവാറിന് സാധിക്കാതെ വന്നതോടെ മൂന്നാം ദിവസം ഇരുവർക്കും രാജവെക്കേണ്ടി വന്നു. പിന്നീട് എന്‍ സി പിയിലേക്ക് തന്നെ തിരിച്ചെത്തിയ അജിത് പവാർ മഹാ വികാസ് അഘാഡി സർക്കാറിന്റെ ഭാഗമാവുകയും ചെയ്തു.

ശനിയാഴ്ച, അടുത്ത നാല് വർഷത്തേക്ക് നാഷണൽ കോൺഗ്രസ് പാർട്ടി

അതേസമയം, ശനിയാഴ്ച, അടുത്ത നാല് വർഷത്തേക്ക് നാഷണൽ കോൺഗ്രസ് പാർട്ടി (എൻ സി പി) പ്രസിഡന്റായി ശരദ് പവാർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഏകകണ്‌ഠേനയാണ് പാർട്ടിയുടെ തലവനായി ശരദ് പവാർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. 1999-ൽ പിഎ സാങ്മയുമായി ചേർന്ന് പാർട്ടി സ്ഥാപിച്ചതു മുതൽ ശരദ് പവാർ അധ്യക്ഷ പദവിയിൽ തുടരുകയാണ്.

ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്ന് വേർ പിരിഞ്ഞതിന്

ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്ന് വേർ പിരിഞ്ഞതിന് ശേഷമാണ് സാംഗ്മയും താരിഖ് അൻവറുമായി ചേർന്ന് ശരദ് പവാർ എന്‍ സി പി രൂപീകരിക്കുന്നത്. താരീഖ് അന്‍വർ 2018 ല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തുകയും കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറിയാവുകയും ചെയ്തു. നിലവിൽ സുനിൽ തത്കരെയും പ്രഫുൽ പട്ടേലുമാണ് എന്‍ സി പിയുടെ ജനറൽ സെക്രട്ടറിമാർ. 288 അംഗ മഹാരാഷ്ട്ര നിയമസഭയിൽ അജിത് പവാറാണ് നിലവിൽ പ്രതിപക്ഷ നേതാവ്.

 ആളുകള്‍ക്ക് ഇഷ്ടം തല്ലും കുശുമ്പ് പറയുന്നതുമാവാം: ഫേക്ക് ആയാല്‍ പിടിച്ച് പുറത്താക്കും; റിതു മന്ത്ര ആളുകള്‍ക്ക് ഇഷ്ടം തല്ലും കുശുമ്പ് പറയുന്നതുമാവാം: ഫേക്ക് ആയാല്‍ പിടിച്ച് പുറത്താക്കും; റിതു മന്ത്ര

English summary
Controversy in NCP: Ajit Pawar walks out of party's National Conference
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X