ഊട്ടി ഹെലികോപ്ടർ അപകടം: രാജ്നാഥ് സിങ് പാർലമെന്റില്‍ വീശദീകരണം നടത്തും
ദില്ലി: തമിഴ്‌നാട്ടിലെ നീലഗിരിയിൽ സൈനിക ഹെലികോപ്റ്റർ അപകടപ്പെട്ടതില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പാർലമെന്റിൽ വിശദീകരണം നൽകും. കോയമ്പത്തൂരിനും സുലൂരിനും ഇടയിലുള്ള കൂനൂരിൽ തകർന്നു വീണ എംഐ സീരീസ് ഹെലികോപ്റ്ററിൽ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ബിപിൻ റാവത്തും അദ്ദേഹത്തിന്റെ ജീവനക്കാരും കുടുംബാംഗങ്ങളും ഉള്‍പ്പടേയുള്ളവരായിരുന്നു ഉണ്ടായിരുന്നത്. അപകടത്തില്‍ ഇതുവരെ 5 പേർ മരിച്ചിട്ടുണ്ട്. 80 ശതമാനത്തിലേറെ പൊള്ളലേറ്റ മറ്റുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിബിന്‍ റാവത്തിന്റെ ഭാര്യ മാധുലിക റാവത്ത് കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. പരിക്കുകളോടെ പുറത്തെടെത്ത ബിപിന്‍ റാവത്തിനെ കൂന്നൂരിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒമ്പത് യാത്രക്കാരും അഞ്ച് ജീവനക്കാരും ഉള്‍പ്പടെ ഹെലികോപ്റ്ററിൽ 14 പേർ ഉണ്ടായിരുന്നുവെന്നാണ് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തത്.
സൈനിക പ്രോട്ടോക്കോൾ അനുസരിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇതിനകം തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിഷയം വിശദീകരിച്ചിട്ടുണ്ടെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. പ്രധാനമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി. പാർലമെന്റ് ചേരുന്ന സമയമായതിനാലാണ് ഇത് സംബന്ധിച്ച വിശദീകരണം നല്‍കുന്നത്. പ്രതിരോധമന്ത്രി അപകടമേഖലയിലേക്ക് എത്തുമെന്ന റിപ്പോർട്ടുകളും തുടക്കത്തില്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ പാർലമെന്റിലെ വിശദീകരണത്തിന് ശേഷം മാത്രമായിരിക്കും ഇക്കാര്യത്തിലും സ്ഥിരീകരണം ഉണ്ടാവുകയുള്ളു.

അപകട സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. തമിഴ്‌നാട് സർക്കാരും മുതിർന്ന ഉദ്യോഗസ്ഥരെ അപകടസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. വനമന്ത്രി സ്ഥലത്ത് എത്തിയിട്ടുണ്ട്. ഊട്ടിയിൽ നിന്നുള്ള മെഡിക്കൽ സംഘവും കോയമ്പത്തൂരിൽ നിന്നുള്ള വിദഗ്ധരും സംഭവസ്ഥലത്ത് എത്തിയെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. കണ്ടെടുത്ത മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലാണെന്നും ഇത് തിരിച്ചറിയൽ ബുദ്ധിമുട്ടാണെന്നും മുൻ സൈനിക മേധാവി ജനറൽ ജെജെ സിംഗ് എൻഡി ടിവിയോട് പറഞ്ഞു.
കോയമ്പത്തൂരിലെ സൈനിക സുലൂർ വ്യോമകേന്ദ്രത്തിൽ കൂനൂരിലെ വെല്ലിംഗ്ടൺ ആർമി സെന്ററിലെ പരിശീലന ക്യാമ്പിലേക്കായിരുന്നു ഹെലികോപ്ടർ പുറപ്പെട്ടത്. ഇതിനിടെ കോട്ടാരി മേഖലയില്‍വെച്ച് ഹെലികോപ്ടർ അപകടത്തില്‍പ്പെടുകയായിരുന്നു. ആർമി സെന്ററില്‍ ഇന്ന് ബിബിന്‍ റാവത്തിന്റെ ഒരു സെമിനാർ സെഷന്‍ സംഘടിപ്പിച്ചിരുന്നു. ഇതിനായിരുന്നു അദ്ദേഹം കൂന്നിരിലേക്ക് പുറപ്പെട്ടത്. പ്രധാനമന്ത്രി ഉൾപ്പെടെയുള്ള വിഐപികളെ യാത്രക്ക് ഉപോയോഗിക്കുന്ന കോപ്ടറാണ് എംഐ സീരീസ് കോപ്ടർ. ഇരട്ട എഞ്ചിനാണ് റഷ്യന്‍ നിർമ്മിത ഹെലികോപ്ടറിനുള്ളത്. സംഭവത്തില്‍ വ്യോമസേനയും ആർമിയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
രണ്ടാമതും വിവാഹിതയായി സീരിയല്‍ താരം അർച്ചന സൂശീലന്‍: ചിത്രങ്ങള്‍ വൈറല്‍
-
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല"










Click it and Unblock the Notifications