കൂനുരിലെ അപകടം: 11 പേർ മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ; അപകടം മോശം കാലാവസ്ഥയെ തുടർന്നെന്ന് നിഗമനം
തമിഴ്നാട്: സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുവീണ സംഭവത്തിൽ 11 പേർ മരിച്ചതായി സ്ഥിരീകരിക്കാത്ത വിവരങ്ങളുമായി പ്രാദേശിക മാധ്യമങ്ങൾ. പ്രാഥമിക വിവരങ്ങളാണ് തമിഴ് മാധ്യമങ്ങൾ വാർത്ത ഏജൻസികൾക്കും മലയാളം മാധ്യമങ്ങൾക്കും നൽകുന്നത്. അപകടം മോശം കാലാവസ്ഥയെ തുടർനെന്നാണ് നിഗമനം.
എന്നാൽ, റഷ്യൻ നിർമ്മിത ഹെലികോപ്റ്ററാണ് അപകടത്തിൽപെട്ടത്. യുദ്ധസമയത്ത് അടക്കം കൂടുതൽ ഉപകരണങ്ങളുമായി പോകുന്ന കോപ്ടറിന് ഏത് കാലാവസ്ഥയിലും സഞ്ചരിക്കാനാകും എന്നതാണ് പ്രത്യേകത. അതിനിടെ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാം വശങ്ങളും പരിശോധിച്ചുള്ള സമഗ്രമായ അന്വേഷണമായിരിക്കും ഇതിൽ ഉണ്ടാവുക. 14 പേർ ചോപ്പറിൽ ഉണ്ടായിരുന്നതായി വ്യോമസേന സ്ഥിരീകരിച്ചിട്ടുണ്ട്.
ഗുരുതര പരിക്കുകളോടെയുള്ള പലരും 90 ശതമാനത്തോളം പൊള്ളലേറ്റ നിലയിൽ എന്നാണ് വിവരം. പാർലമെൻറിൽ അൽപ്പസമയത്തിനുള്ളിൽ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വിവരങ്ങൾ പങ്കുവയ്ക്കും. അദ്ദേഹം പാർലമെൻ്റിൽ അവതരിപ്പിക്കുന്ന വിശദമായ റിപ്പോർട്ടിൽ കൂടുതൽ വിവരങ്ങൾ ഉണ്ടായിരിക്കും. അജിത് ഡോവലും പാർലമെൻറിൽ എത്തിയിട്ടുണ്ട്.

അതിനിടെ കോപ്റ്റർ അപകടത്തിൽ 11 പേർ മരിച്ചതായി തമിഴ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം രേഖപ്പെടുത്തിയിട്ടില്ല. 14 പേർ വിമാനത്തിൽ ഉണ്ടായിരുന്നതായി വ്യോമസേന സ്ഥിരീകരിച്ചിട്ടുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഇന്ന് രാത്രിയോടെ അപകടം നടന്ന കൂനുരിലെ കാട്ടേരി ഫാമിലെത്തും.
കോയമ്പത്തൂരിൽനിന്ന് ഊട്ടിയിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. MI.17.5 എന്ന ചോപ്പറാണ് അപകടത്തിൽ പെട്ടത്. നേരത്തെ തമിഴ്നാട് വനം മന്ത്രി സംഭവസ്ഥലത്തെത്തി കാര്യങ്ങൾ വിലയിരുത്തിയിരുന്നു. തമിഴ്നാട് ഡിജിപി ശൈലേന്ദ്ര ബാബുവും അൽപ്പസമയത്തിനുള്ളിൽ സംഭവസ്ഥലത്തും.
വ്യോമസേനാ മേധാവി എയർ മാർഷൽ വി.ആർ. ചൗധരി അപകടം നടന്ന സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. 2019 ഡിസംബർ 29നാണ് രാജ്യത്തെ സംയുക്ത സേനാ മേധാവിയായി ജനറൽ ബിപിൻ റാവത്തിനെ കേന്ദ്ര സർക്കാർ നിയമിക്കുന്നത്. വിരമിക്കുന്നതിന് തൊട്ടുമുൻപ് ആയിരുന്നു നിയമനം.
മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് ലഭിക്കുന്ന പ്രാഥമിക നിഗമനം. വ്യോമസേനയും കരസേനയും നാവികസേനയും വിശദമായ അന്വേഷണം നടത്തിയേക്കുമെന്നാണ് വിവരം. ഇതിനുശേഷമായിരിക്കും ഒരു ഔദ്യോഗിക സ്ഥിതീകരണം അപകടവിവരം സംബന്ധിച്ച ലഭിക്കുകയുള്ളൂ.
ജൂഹീ... എന്തൊരു അഴകാണ് കാണാന്‍; പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍












Click it and Unblock the Notifications