കോപ്ടറിലൂണ്ടായിരുന്നത് ബിബിന്‍ റാവത്തിനും ഭാര്യക്കം പുറമെ 7 ഉദ്യോഗസ്ഥർ: എല്ലാവരേയും തിരിച്ചറിഞ്ഞു
ചെന്നൈ: ഊട്ടിയില്‍ അപകടത്തില്‍പ്പെട്ട സൈനിക ഹെലികോപ്ടറില്‍ സഞ്ചരിച്ചവരെ തിരിച്ചറിഞ്ഞു. സംയുക്ത സൈനിക മേധാവി ബിബിന്‍ റാവത്തിനും ഭാര്യയ്ക്കുമൊപ്പം ബ്രിഗേഡിയർ എല്‍ എസ് ലിഡ്ഡർ ഉള്‍പ്പടെ 9 സൈനിക ഉദ്യോഗസ്ഥരായിരുന്നു ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. കോയമ്പത്തൂരിലെ സൈനിക സുലൂർ വ്യോമകേന്ദ്രത്തിൽ കൂനൂരിലെ വെല്ലിംഗ്ടൺ ആർമി സെന്ററിലെ പരിശീലന ക്യാമ്പിലേക്കായിരുന്നു ഹെലികോപ്ടർ പുറപ്പെട്ടത്. ഇതിനിടെ കോട്ടാരി മേഖലയില്‍വെച്ച് ഹെലികോപ്ടർ അപകടത്തില്‍പ്പെടുകയായിരുന്നു.
സിഡിഎസ് ബിപിൻ റാവത്ത്, ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽഎസ് ലിഡ്ഡർ, ലഫ്റ്റനന്റ് കേണൽ ഹർജീന്ദർ സിംഗ്, എൻകെ ഗുർസേവക് സിംഗ്, എൻകെ ജിതേന്ദ്ര കുമാർ, ലാൻസ് നായിക് വിവേക് കുമാർ, ബി സായ് തേജ, ഹവൽദാർ സപാൽ എന്നിവരായിരുന്നു തകർന്ന് വീണ എംഐ-17വി5 ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഇതില് 4 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇവർ ആരൊക്കെയാണെന്ന് വിവരം ഇതുവരെ പുറത്ത് വിട്ടിട്ടില്ല.ഹെലികോപ്റ്റർ അപകടത്തിൽ ബിപിൻ റാവത്തിനും മറ്റ് മൂന്ന് പേർക്കും പരിക്കേറ്റതായും ഒരാളെ കാണാതായതായും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതേസമയം, സൈനിക ഉദ്യോഗസ്ഥർ അപകടസ്ഥലത്ത് എത്തിയതായും 80 ശതമാനം പൊള്ളലേറ്റ രണ്ട് മൃതദേഹങ്ങള്‍ ഉടന്‍ തന്നെ നാട്ടുകാർ സമീപത്തെ അശുപത്രിയിലേക്ക് എത്തിച്ചതായും ചില പ്രാദേശിക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ചെരിഞ്ഞ പ്രദേശമായതിനാല്‍ തന്നെ, അപകടസ്ഥലത്ത് നിന്നും ചില മൃതദേഹങ്ങൾ താഴേക്ക് മാറിയായിരുന്നു കണ്ടെത്തിയത്. മൃതദേഹങ്ങൾ വീണ്ടെടുക്കാനും തിരിച്ചറിയൽ രേഖകൾ പരിശോധിക്കാനുമുള്ള ശ്രമങ്ങൾ തുടരുകയാണെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു. അപകട കാരണം കണ്ടെത്താന്‍ വ്യോമസേനയും കരസേനയും ഉത്തരവിട്ടുണ്ട്. 'സിഡിഎസ് ജനറൽ ബിപിൻ റാവത്ത് സഞ്ചരിച്ചിരുന്ന ഐഎഎഫ് എംഐ-17വി5 ഹെലികോപ്റ്റർ ഇന്ന് തമിഴ്‌നാട്ടിലെ കൂനൂരിന് സമീപം അപകടത്തിൽപ്പെട്ടു. അപകട കാരണം കണ്ടെത്താൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.'- വ്യോമസേന ട്വിറ്ററിലൂടെ വ്യക്തമാക്കി.
രണ്ടാമതും വിവാഹിതയായി സീരിയല്‍ താരം അർച്ചന സൂശീലന്‍: ചിത്രങ്ങള്‍ വൈറല്‍
വെല്ലിംഗ്ടൺ ആർമി സെന്ററില്‍ ഇന്ന് ബിബിന്‍ റാവത്തിന്റെ ഒരു സെമിനാർ സെഷന്‍ സംഘടിപ്പിച്ചിരുന്നു. ഇതിനായിരുന്നു അദ്ദേഹം കൂന്നിരിലേക്ക് എത്തിയത്. അതേസമയം, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അപകടം സംബന്ധിച്ച ചില വിവരങ്ങള്‍ അദ്ദേഹം പാർലമെന്റില്‍ സൂചിപ്പിച്ചേക്കും. അതിന് ശേഷം അദ്ദേഹം അപകടസ്ഥലത്തേക്ക് പുറപ്പെടും. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും രാജ്നാഥ് സിങ് അപകത്തിന്റെ വിവരങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications