കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ തമ്മിലടിച്ച് പോലീസും അഭിഭാഷകരും.... പോലീസ് ജീപ്പ് കത്തിച്ചു, വെടിയുതിര്‍ത്ത് പോലീസ്

Google Oneindia Malayalam News

ദില്ലി: തിസ് ഹസാരി കോടതിക്ക് മുന്നില്‍ തമ്മിലടിച്ച് ദില്ലിയിലെ പോലീസും അഭിഭാഷകരും. ഇന്ന് ഉച്ചയോടെയാണ് സംഭവം. പ്രതിഷേധം പിന്നീട് വലിയ അക്രമത്തിലേക്ക് നീങ്ങുകയായിരുന്നു. അന്തരീക്ഷ മലിനീകരണം രൂക്ഷമായ ദില്ലിയില്‍ ഈ പോരാട്ടം വീണ്ടും തിരിച്ചടിയായി. നിരവധി അഭിഭാഷകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു പോലീസ് വാഹനം അഭിഷാഷകര്‍ ചേര്‍ന്ന് അഗ്നിക്കിരയാക്കി. എട്ടോളം പോലീസ് വാഹനങ്ങള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തു.

1

അതേസമയം പോലീസ് അധികൃതരും അഭിഭാഷകരും തമ്മില്‍ പാര്‍ക്കിംഗ് വിഷയത്തിലുണ്ടായ തര്‍ക്കമാണ് ഇത്ര വലിയ അക്രമത്തിലേക്ക് നയിച്ചത്. കാര്യങ്ങള്‍ കൈവിട്ട് പോകുമെന്നായതോടെ പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു. ആക്രമണത്തില്‍ പരിക്കേറ്റ അഭിഭാഷകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേഖലയില്‍ സര്‍വ സന്നാഹവുമായി പോലീസ് എത്തിയിട്ടുണ്ട്. കലാപത്തെ അടിച്ചമര്‍ത്താനുള്ള സംഘവും ഇവിടെ എത്തി.

കോടതി വളപ്പില്‍ അഭിഭാഷകര്‍ പോലീസ് ക്രൂരതയ്‌ക്കെതിരെ പ്രതിഷേധിക്കുന്ന സാഹചര്യത്തില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. പോലീസ് ഉദ്യോഗസ്ഥര്‍ തങ്ങള്‍ക്കെതിരെ വെടിയുതിര്‍ത്തെന്ന് അഭിഭാഷകര്‍ ആരോപിച്ചു. ഇവര്‍ക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. പോലീസ് വാഹനം കോടതിയിലേക്ക് വരുന്നതിനിടെ അഭിഭാഷകന്റെ വാഹനത്തില്‍ ഇടിച്ചെന്ന് തിസ് ഹസാരി ബാര്‍ അസോസിയേഷന്‍ പറഞ്ഞു. ഇതോടെയാണ് ഏറ്റുമുട്ടലുണ്ടായത്.

അഭിഭാഷകനെ ആറ് പോലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചെന്ന് അസോസിയേഷന്‍ പറഞ്ഞു. ഇത് കണ്ടവരാണ് പോലീസിനെ വിളിച്ചതെന്ന് അസോസിയേഷന്‍ വ്യക്തമാക്കി. സ്‌റ്റേഷന്‍ ഹൗസ് ഓഫീസറായ ജെയ് ബിസ്വാള്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. അതേസമയം പോലീസ് ഇക്കാര്യം മൂടിവെക്കുകയാണ്. ഹൈക്കോടതി ടീമിനെ പോലും ഇവിടേക്ക് പ്രവേശിക്കാന്‍ അനുവദിക്കുന്നില്ല. അതസേമയം നാല് റൗണ്ട് വെടിയുതിര്‍ത്തെന്നാണ് പോലീസിനെതിരെയുള്ള ആരോപണം.

പുതിയ തന്ത്രമൊരുക്കി സോണിയ... പവാറുമായി രഹസ്യകൂടിക്കാഴ്ച്ച, സര്‍ക്കാര്‍ നീക്കം സജീവംപുതിയ തന്ത്രമൊരുക്കി സോണിയ... പവാറുമായി രഹസ്യകൂടിക്കാഴ്ച്ച, സര്‍ക്കാര്‍ നീക്കം സജീവം

English summary
cops lawyers clash at delhis tis hazari court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X