Get Updates
Get notified of breaking news, exclusive insights, and must-see stories!

റെയില്‍വേ യാത്രാ സേവനങ്ങള്‍ റദ്ദാക്കിയത് മേയ് 3 വരെ നീട്ടി

ദില്ലി: രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ റെയില്‍വേ അവരുടെ യാത്രാ സേവനങ്ങളും നീട്ടി. മെയ് 3 വരെയാണ് ലോക്ക് ഡൗണ്‍ നീട്ടിയിരിക്കുന്നത്. ഇതിന് ശേഷം മാത്രമേ റെയില്‍വേ യാത്രാ സേവനങ്ങള്‍ ആരംഭിക്കുകയുള്ളൂ.

ലോക്ക് ഡൗണ്‍ നീട്ടിയത് സംബന്ധിച്ച് പ്രധാനമന്ച്രിയുടെ പ്രഖ്യാപനം വന്ന ഉടന്‍ തന്നെയാണ് റെയില്‍വേയുടെ അറിയിപ്പും പുറത്ത് വന്നത്. നേരത്തേ ഏപ്രില്‍ 14 അര്‍ദ്ധ രാത്രി വരെ ആയിരുന്നു റെയില്‍വേയുടെ യാത്രാ സേവനങ്ങള്‍ റദ്ദാക്കിയിരിന്നത്.

Train

ചരക്ക് ഗതാഗതത്തെ ഇത് ബാധിക്കില്ല. പാഴ്‌സല്‍ സേവനവും തുടരും. എന്തായാലും റെയില്‍ വ് സ്റ്റേഷനുകളിലേയും പുറത്തും ഉള്ള റിസര്‍വേഷന്‍ കൗണ്ടറുകള്‍ മെയ് 3 വരെ അടഞ്ഞു തന്നെ കിടക്കും.

Recommended Video

cmsvideo
    പ്രധാനമന്ത്രിയുടെ ഏഴ് നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ | Oneindia Malayalam

    മാര്‍ച്ച് 24 ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ രാജ്യത്തെ തീവണ്ടി ഗതാഗതം പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. അതിന് മുമ്പ് തന്നെ പല യാത്രാ സര്‍വ്വീസുകളും റെയില്‍വേ റദ്ദാക്കിയിരുന്നു. ജനതാ കര്‍ഫ്യു ദിനത്തില്‍ ഒരു തീവണ്ടി പോലും സര്‍വ്വീസ് തുടങ്ങിയിരുന്നില്ല. ലോക്ക് ഡൌൺ നീട്ടിയാലും ഇല്ലെങ്കിലും അന്യ സംസ്ഥാന തൊഴിലാളികൾക്ക് അവരുടെ നാട്ടിലേക്ക് പോകാൻ പ്രത്യേക തീവണ്ടി ഏർപ്പാടാക്കണം എന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം നേരത്തേ തള്ളപ്പെട്ടിരുന്നു.

    ഇതിനിടെ ഇന്ത്യയിലെ വിമാന സർവ്വീസുകളും മെയ് 3 വരെ നിർത്തിവച്ചതായി ഡിസിജിഎ അറിയിച്ചു. ലോക്ക് ഡൌൺ തീർന്നതിന് ശേഷം മാത്രമേ ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവ്വീസുകൾ ഇന്ത്യയിൽ നിന്ന് തുടങ്ങി. ഇതിന് ശേഷം മാത്രമേ വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഇനി തിരിച്ചെത്തിക്കാൻ ആവു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+