കളിയേക്കാള്‍ വലുതാണ് രാജ്യം; ഇന്ത്യ പാക്ക് 2020 ക്രിക്കറ്റ് മത്സരം റദ്ദ് ചെയ്യണമെന്ന് ആരാധകര്‍
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസങ്ങളില്‍ ജമ്മുകാശ്മീരില്‍ നടന്ന ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ ക്രിക്കറ്റിനേയും ബാധിക്കുന്നു. ഏറ്റുമുട്ടലില്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യയും പാക്കിസ്ഥാനുമായുള്ള 20 20 ക്രിക്കറ്റ് മത്സരം റദ്ദാക്കണമെന്നാണ് നിലവില്‍ ആരാധകര്‍ ആവശ്യപ്പെടുന്നത്. വരുന്ന 24നാണ് ഇന്ത്യാ പാക്ക് 20 20 നടക്കുന്നത്. കൂടാതെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള എല്ലാ ബന്ധവും ഒഴിവാക്കണമെന്നും ആരാധകര്‍ ആവശ്യപ്പെട്ടു. ആരാധകര്‍ മാത്രമല്ല നിരവധി രാഷ്ട്രീയ പ്രര്‍ത്തകരും ഇന്ത്യ പാക്കിസ്ഥാനെതിരെ ക്രിക്കറ്റ് കളിക്കുന്നതില്‍ അവരുടെ ആശങ്കയറിയിച്ചു.

അതേസമയം ആരാധകരുടെയും രാഷ്ട്രീയ പ്രവര്‍ത്തകരുടെയും ഈ ആവശ്യം ആംഗീകരിക്കാനാവില്ലെന്ന് ബോര്‍ഡ് ഓഫ് ക്രിക്കറ്റ് കണ്‍ട്രോള്‍ ഇന്‍ ഇന്ത്യ (ബിസിസിഐ) വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പറഞ്ഞു. കാരണം അന്താരാഷ്ട്രക്രിക്കറ്റ് കൗണ്‍സിലിന്റെ നിയമമനുസരിച്ച് ഒരു ടീമിനെ മത്സരിപ്പിക്കാതിരിക്കാനാവില്ലെന്നും, ഇത്തരത്തില്‍ മത്സരങ്ങള്‍ റദ്ദ് ചെയ്യാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോടൊപ്പം കളിക്കണമെന്ന് തീരുമാനിക്കുന്നതും ആരെ ഒഴിവാക്കണമെന്ന് തീരുമാനിക്കുന്നതും ടീമുകളല്ല. അതിന് കൃത്യമായ മനദണ്ഡങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിപരാധികളായ സൈനികരെ കൊലപ്പെടുത്തിയ തീവ്രവാദ സംഘടനകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യാ പാക് 20 20 മത്സരത്തെ സംബന്ധിച്ച് ഐസിസിയുടെ നിയമ പ്രകാരം ഏത് ടീമിനൊപ്പവും കളിക്കാനും കളിക്കാര്‍ ബാധ്യസ്ഥരാണ്. അവര്‍ക്ക് ഈ ടീമിനൊപ്പം കളിക്കാന്‍ സാധിക്കില്ല എന്ന് പറയാനാവില്ല. ഐസിസി ടൂര്‍ണമെന്റുകളില്‍ ഇരു ടീമുകളും കളിക്കണമെന്നും രാജീവ് ശുക്ല വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
അതേസമയം ക്രിക്കറ്റിന് മുകളിലാണ് തങ്ങള്‍ക്ക് രാജ്യമെന്നാണ് ഒരു വിഭാഗം പറയുന്നത്. ബിസിസിഐയുടെ വിശദീകരണം അംഗീകരിക്കാന്‍ അവര്‍ തയ്യാറായിട്ടുമില്ല. ഇന്ത്യ പാക് 20 20 മത്സരം റദ്ദ് ചെയ്യണമെന്ന് തന്നെയാണ് അവര്‍ ആവശ്യപ്പെടുന്നതും. പാക്കിസ്ഥാനെ എതിര്‍ക്കാനും മത്സരം നഷ്ടപ്പെടുത്തി പാഠം പഠിപ്പിക്കാനും സാധിക്കാതെ രാജ്യത്ത് ഏറ്റവും വലിയ ക്രിക്കറ്റ് ബോര്‍ഡാണ് എന്ന് പറഞ്ഞ് നടക്കുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളതെന്നും അവര്‍ ചോദിച്ചു.
ക്യൂട്ട് ആന്‍ഡ് സിമ്പിള്‍ ലുക്കില്‍ മൃദുല വിജയ്: ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍
എന്നാല്‍ പാകിസ്ഥാനെതിരെ കളിക്കാതിരിക്കുന്നതിലൂടെ ഇന്ത്യക്ക് ഒന്നും നേടാനില്ല, ബഹിഷ്‌കരിക്കണെന്ന് പറയുന്നവര്‍ യുക്തിപരമായി ചിന്തിച്ച് നോക്കിയാല്‍ ബിസിസിഐ പറയുന്നത് ശരിയാണെന്ന് മനസ്സിലാകുമെന്നും ബിസിസിഐയുടെ വിശദീകരണത്തെ അനുകൂലിച്ച്‌കൊണ്ട് ഒരു വിഭാഗം പറഞ്ഞു. കാഴ്മീരില്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവം അപലപനീയമാണ്. ഇന്ത്യാ പാക്ക് മത്സരം റദ്ദാക്കുന്നതിന് പകരം മറ്റ് രീതികള്‍ ഇന്ത്യ സ്വീകരിക്കണമെന്നാണ് ഇക്കൂട്ടര്‍ ആവശ്യപ്പെടുന്നത്. ഇന്ത്യാ പാക്ക് മത്സരം നടത്തണമോ എന്നത് പുനരാലോചിക്കണമെന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് പരഞ്ഞിരുന്നു. ഇന്ത്യാ പാക്കിസ്ഥാന്‍ ബന്ധം നല്ലതല്ലെങ്കില്‍ ഇത് പുനപരിശോധിക്കേണ്ടതാണെന്നാണ് താന്‍ കരുതുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. ജമ്മു കാശ്മീരില്‍ നടന്ന അക്രമങ്ങളുടെ പശ്ചാതലത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബിസിസിഐയുടെ നിലപാടിനെതിരെ നിരവധിപേരാണ് ട്വിറ്ററില്‍ കുറിച്ചത്. ഇന്ത്യയില്‍ നടക്കേണ്ട 2020 ലോകകപ്പാണ് കോവിഡ് മൂലം യുഎഇയിലേക്ക് മാറ്റിയത്.












Click it and Unblock the Notifications