ഇറോം ഷര്‍മിളയെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിക്കാന്‍ ഉത്തരവ്
ഇംഫാല്‍: മണിപ്പൂരില്‍ സൈന്യത്തിന്റെ വിശേഷാധികാരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 14 വര്‍ഷമായി നിരാഹാര സമരം നടത്തുന്ന ഇറോം ഷര്‍മിളയെ മോചിപ്പിയ്ക്കാന്‍ കോടതി ഉത്തരവ്. വീട്ടു തടങ്കലില്‍ നിന്ന് ഇറോം ഷര്‍മിളയെ മോചിപ്പിയ്ക്കണമെന്ന് മണിപ്പൂര്‍ കോടതിയാണ് ഉത്തരവിട്ടത്. ഇവര്‍ക്കെതിരെ ആത്മഹത്യാകുറ്റം ചുമത്താനാകില്ലെന്നും കോടതി.
2000 ലാണ് തന്റെ 28ാം വയസില്‍ ഇറോം ഷര്‍മിള നിരാഹാര സമരം തുടങ്ങുന്നത്. സുരക്ഷാ ഭടന്മാര് നടത്തിയ വെടിവയ്പ്പില്‍ പത്ത് തദ്ദേശവാസികള്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു ഷര്‍മിള സമരം തുടങ്ങിയത്. മണിപ്പൂരില്‍ സൈന്യത്തിന്റെ പ്രത്യേക അധികാരം പിന്‍വലിയ്ക്കണമെന്നതാണ് ഷര്‍മിളയുടെ ആവശ്യം.

കോണ്‍ഗ്രസ് നേതൃത്വം നല്കിയ യുപിഎ സര്‍ക്കാര്‍ ഷര്‍മിളയുടെ ആവശ്യം പരിഗണിച്ചിരുന്നില്ല. നരേന്ദ്രമോദി അധികാരത്തിലെത്തി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇറോം ഷര്‍മിള അദ്ദേഹത്തെ കാണാനെത്തിയിരുന്നു. എന്നാല്‍ കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിയ്ക്കാത്തതിനാല്‍ മടങ്ങുകയായിരുന്നു.
14 വര്‍ഷം നീണ്ട സമരത്തിനിടയില്‍ പല കേസുകളില്‍ പലതവണയാണ് ഇവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ശാരീരീകാവസ്ഥ മോശമായതിനാല്‍ ഇംഫാലിലെ ജവഹര്‍ലാല്‍ നെഹ്റു ഇന്‍സ്റ്റിറ്റിയട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് ഷര്‍മിളയെ തടവില്‍ പാര്‍പ്പിച്ചിരിയ്ക്കുന്നത്. 2012ലാണ് ആത്മഹത്യ ശ്രമത്തിന് ഇവര്‍ക്കെതിരെ കേസെടുത്തത്. എന്നാല്‍ ആത്മഹത്യയ്ക്ക് തെളിവില്ലെന്ന് കോടതി പറഞ്ഞു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications