Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവാക്സിന് ലോകാരോഗ്യ സംഘടന അംഗീകാരം ഉടൻ;നടപടികൾ പുരോഗമിക്കുകയാണെന്ന് ഡോ സൗമ്യ സ്വാമിനാഥന്‍

ദില്ലി; ഭാരത് ബയോടെക്കിന്‍റെ കോവാക്സിന് അനുമതി നൽകുന്നത് സംബന്ധിച്ച് ലോകാരോഗ്യ സംഘടന ഉടൻ തിരുമാനം കൈക്കൊളളുമെന്ന് റിപ്പോർട്ട്. ചർച്ചകളും മറ്റ് നടപടി ക്രമങ്ങളും പുരോഗമിക്കുകയാണെന്നും ആറ് ആഴ്ചയ്ക്കുള്ളിൽ തിരുമാനം ഉണ്ടായേക്കുമെന്നും ലോകാരോഗ്യ സംഘടന ചീഫ് സയന്‍റിസ്റ്റ് ഡോ സൗമ്യ സ്വാമിനാഥന്‍ അറിയിച്ചു. സെന്‍റർ ഫോർ സയന്‍സ് ആന്ഡ് എന്‍വിറോൺമെന്‍റ് സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു അവർ.

covaxine

മോഡലല്ല, ഐപിഎസ് ഓഫീസറാണ്, പൂജ യാദവ് ഐപിഎസിനെ കുറിച്ച് അറിയാം- ചിത്രങ്ങൾ

കൊവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങൾ പൂർത്തിയാക്കിയത് സംബന്ധിച്ച മുഴുവൻ രേഖയും ലോകാരോഗ്യ സംഘടനയുടെ റെഗുലേറ്ററി വകുപ്പിന് സമർപ്പിക്കേണ്ടതുണ്ടെന്ന് ഡോ. സ്വാമിനാഥൻ വിശദീകരിച്ചു.ഡബ്ല്യുഎച്ച്ഒ നിർദേശിക്കുന്ന എല്ലാ സുരക്ഷാ നിലവാരവും കൊവാക്സിൻ പാലിക്കുന്നുണ്ട് സുരക്ഷയും ഫലപ്രാപ്തിയും, നിർമ്മാണ ഗുണനിലവാര മാനദണ്ഡങ്ങളും ഉൾപ്പെടുന്ന ഡാറ്റയുടെ സമ്പൂർണ്ണതയെ അടിസ്ഥാനമാക്കിയാകും വിദഗ്ദ സമിതി അനുമതി നൽകുക, അവർ വ്യക്തമാക്കി.

ലോകത്തിൽ വലിയൊരു വിഭാഗത്തിന് ഇപ്പോഴും വാക്സിൻ ലഭിച്ചിട്ടില്ല, പ്രത്യേകിച്ച് ആഫ്രിക്ക പോലുള്ള രാജ്യങ്ങൾക്ക്. ലോകജനസംഖ്യയുടെ 10 ശതമാനമെങ്കിലും സെപ്റ്റംബറോടെയും 40 ശതമാനം ഡിസംബറോടെയും പൂർണമായും വാക്സിൻ എടുക്കണമന്നായിരുന്നു കണക്ക് കൂട്ടൽ. എന്നാൽ ഇത് നടപ്പാകുമെന്ന് പ്രതീക്ഷിയില്ല. പ്രതിരോധ കുത്തിവയ്പ് നൽകാനായിരുന്നു ലക്ഷ്യം. പക്ഷേ, അടുത്ത വർഷം ഒന്നരവർഷമെങ്കിലും ലോകം വേണ്ടത്ര സംരക്ഷിക്കപ്പെടാൻ സാധ്യതയില്ല. ജനസംഖ്യയുടെ 40 ശതമാനം ആളുകൾക്ക് വാക്സിൻ ലഭ്യമാക്കിയ രാജ്യങ്ങൾ വാക്സിൻ ഇല്ലാത്ത രാജ്യങ്ങളെ സഹായിക്കാൻ തയ്യാറാകണമെന്നും അവർ വ്യക്തമാക്കി.

അമ്മയറിയാതെ സീരിയലിലെ അലീന ടീച്ചറുടെ പുത്തൻ ലുക്ക് കണ്ട് ഞെട്ടി ആരാധകർ... വൈറൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+