കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ്; ചൗഹാന് 'ലോക്കുമായി' കോൺഗ്രസ്!! തൊട്ടാലും തൊട്ടില്ലേങ്കിലും പണി!! പ്രതിസന്ധി

  • By Aami Madhu
Google Oneindia Malayalam News

ഭോപ്പാൽ; കൊവിഡിൽ വിറങ്ങലിച്ച് നിൽക്കുകയാണ് മധ്യപ്രദേശ്. ഇതുവരെ 400 ഓളം പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഭോപ്പാലിൽ മാത്രം 94 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്റോറിൽ 213 പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം നിരവധി പുതിയ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സൊമാലിയ എന്ന് വിളിച്ചു,മതേതറകളെന്ന് പുച്ഛിച്ചു,കൊവിഡിനെതിരായ കേരളത്തിന്റെ പോരാട്ടം, മറുപടിസൊമാലിയ എന്ന് വിളിച്ചു,മതേതറകളെന്ന് പുച്ഛിച്ചു,കൊവിഡിനെതിരായ കേരളത്തിന്റെ പോരാട്ടം, മറുപടി

കൊവിഡിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ പക്ഷെ ഒറ്റയാൾ പോരാട്ടമാണ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ നടത്തുന്നത്. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ്. വിശദാംശങ്ങളിലേക്ക്

 ഒറ്റയാൾ പോരാട്ടം

ഒറ്റയാൾ പോരാട്ടം

സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുകയാണ്. വൈറസ് ബാധിച്ചവരുടെ എണ്ണം ഉയർന്നതോടെ ലോക്ക് ഡൗൺ ഉൾപ്പെടെയുള്ള നടപടികൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങുകയാണ് സർക്കാർ. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലാണ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നത്.

 ഉദ്യോഗസ്ഥരുടെ ടീം

ഉദ്യോഗസ്ഥരുടെ ടീം

മാർച്ച് 23 നാണ് ചൗഹാൻ അധികാരത്തിലേറിയത്. അന്ന് മുതൽ കൊവിഡ് പ്രവർത്തനങ്ങളിൽ വ്യാപൃതനായിരിക്കുകയാണ് മുഖ്യമന്ത്രി. ഉദ്യോഗസ്ഥരുമായി സദാ സംവദിച്ചും ആരോഗ്യ പ്രവർത്തകരുമായി വീഡിയോ കോൺഫറൻസ് നടത്തിയുമാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. ഉദ്യോഗസ്ഥരുടെ പ്രത്യേക കോർ ടീമും മുഖ്യമന്ത്രിക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ട്.

 മുഖ്യമന്ത്രിക്കെതിരെ വിമർശനം

മുഖ്യമന്ത്രിക്കെതിരെ വിമർശനം

മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളും സജീവമാണ്.അതേസമയം വകുപ്പ് വിഭജനം നടത്താത്ത് കൊണ്ട് തന്നെ എല്ലാ വകുപ്പുകളുടേയും നിയന്ത്രണം മുഖ്യമന്ത്രിയ്ക്കാണ്. ഇതിനെതിരെ വ്യാപകമായ വിമർശനങ്ങളാണ് പ്രതിപക്ഷം ഉൾപ്പെടെയുള്ളവർ ഉയർത്തുന്നത്.

 പ്രവർത്തനം താളം തെറ്റിക്കും

പ്രവർത്തനം താളം തെറ്റിക്കും

ആരോഗ്യ വകുപ്പിലെ അധികൃതർക്ക് വരെ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ എന്തുകൊണ്ടാണ് മന്ത്രിസഭാ വികസനം നടത്താത്തെന്ന് കോൺഗ്രസ് ചോദിക്കുന്നു.കൊവിഡ് പോലൊരു മഹാമാരിയെ നേരിടേണ്ട ഘട്ടത്തിൽ മന്ത്രിസഭാ വികസനം വൈകുന്നത് സംസ്ഥാനത്തിന്റെ പ്രവർത്തനങ്ങളെ തന്നെ അവതാളത്തിലാക്കുമെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു.

 എത്ര യോഗം നടത്താം?

എത്ര യോഗം നടത്താം?

ആരോഗ്യ വകുപ്പിൽ ഉൾപ്പെടെ മന്ത്രി ഇല്ലാത്തത് വകുപ്പിന്റെ പ്രവർത്തനം താളം തെറ്റിച്ചെന്ന് കോൺഗ്രസ് വക്താവ് ഭൂപേന്ദർ ഗുപ്ത ആരോപിച്ചു. 40 ആരോഗ്യ വകുപ്പ് ഉദ്യേഗസ്ഥർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഒരാൾക്ക് മാത്രം ദിവസം എത്ര യോഗങ്ങൾ നടത്താൻ സാധിക്കുമെന്ന് ഗുപ്ത ചോദിച്ചു.

 സഹായം ലഭ്യമാക്കാൻ

സഹായം ലഭ്യമാക്കാൻ

അഞ്ച് ലക്ഷത്തോളം സാധാരണക്കാരാണ് ലോക്ക് ഡൗണിൽ സർക്കാർ സഹായം കാത്ത് നിൽക്കുന്നത്. രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. സംസ്ഥാനത്തെ മുഴുവൻ ജനങ്ങളുടേയും ആവശ്യം മുഖ്യന് മാത്രം കൈകാര്യം ചെയ്യാൻ സാധിക്കുന്നതാണോയെന്നും ഗുപ്ത ചോദിച്ചു.

 മന്ത്രിസഭ വികസനം

മന്ത്രിസഭ വികസനം

ഏപ്രിൽ ആദ്യ വാരത്തോടെ മന്ത്രിസഭ വികസനം നടപ്പാക്കുമെന്നായിരുന്നു കമൽനാഥ് നേരത്തേ വ്യക്തമാക്കിയത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ മന്ത്രിസഭ വികസിപ്പിച്ചാൽ അത് കൂടുതൽ പ്രതിസന്ധിയ്ക്ക് വഴിവെച്ചേക്കുമെന്ന ഭയത്തിലാണ് ചൗഹാൻ.

 22 പേർ

22 പേർ

22 പേരാണ് കമൽനാഥ് സർക്കാരിന് പാലം വലിച്ച് ജ്യോതിരാധിത്യ സിന്ധ്യയ്ക്കൊപ്പം ബിജെപിയിലേക്ക് ചേക്കേറിയത്. കൂറുമാറിയ ആറ് പേർ കമൽനാഥ് മന്ത്രിസഭയിൽ അംഗങ്ങൾ ആയിരുന്നു. ചൗഹാൻ മന്ത്രിസഭയിൽ ഇവർക്ക് മന്ത്രിസ്ഥാനം ലഭിക്കണമെന്നാണ് സിന്ധ്യ പക്ഷത്തിന്റെ ആവശ്യം.

 ആരോഗ്യ മന്ത്രിയും

ആരോഗ്യ മന്ത്രിയും

മധ്യപ്രദേശ് മന്ത്രിസഭയിലെ പരമാവധി അംഗസംഖ്യ 33 ആണ്. കമൽനാഥ് സർക്കാരിൽ ആരോഗ്യ മന്ത്രിയായിരുന്ന തുൾസി സിലവതിനെ ഉപമുഖ്യമന്ത്രിയാക്കണമെന്നാണ് സിന്ധ്യ പക്ഷത്തിന്റെ ആവശ്യം. എന്നാൽ ഇത് വലിയ പൊട്ടിത്തെറികൾക്ക് വഴിവെയ്ക്കുമെന്ന് ബിജെപി വൃത്തങ്ങൾ തന്നെ ചൂണ്ടിക്കാട്ടുന്നു.

 ബിജെപി നേതാക്കളും

ബിജെപി നേതാക്കളും

ഉപമുഖ്യമന്ത്രി പദത്തിനായി അമിത് ഷായുടെ അടുപ്പക്കാരനും ബിജെപി ചീഫ് വിപ്പുമായ നരോത്തം മിശ്ര അവകാശം ഉന്നയിച്ചിട്ടുണ്ട്. മിശ്ര മാത്രമല്ല ബിജെപിയിലെ പല മുതിർന്ന നേതാക്കളും മന്ത്രിസ്ഥാനത്തിനായുള്ള മത്സരത്തിന് ഉണ്ട് . ഇപ്പോൾ മന്ത്രിസഭ വികസിപ്പിച്ചാൽ അത് കൊവിഡിനെക്കാൾ വലിയ വെല്ലുവിളിയാകുമെന്ന ആശങ്കയിലാണ് ചൗഹാൻ.

 ലോക്ക് ഡൗണിന് ശേഷം

ലോക്ക് ഡൗണിന് ശേഷം

അതേസമയം ലോക്ക് ഡൗണിന് ശേഷം മന്ത്രിസഭാ വികസനം നടത്തുമെന്നാണ് ചൗഹാന്റെ വാദം. കൊവിഡ് പ്രതിരോധനത്തിന് എംപിമാരുടേയും എംഎൽഎമാരുടേയും പൂർണ പിന്തുണ തനിക്കുണ്ടെന്നും ചൗഹാൻ പറ‍ഞ്ഞു.

നോട്ട് അച്ചടി; 'ട്രോളാൻ വന്ന സംഘികളോട്, നിർമ്മലാ സീതാരാമനും നാളെ ഇത് ചെയ്യേണ്ടി വരും',നോട്ട് അച്ചടി; 'ട്രോളാൻ വന്ന സംഘികളോട്, നിർമ്മലാ സീതാരാമനും നാളെ ഇത് ചെയ്യേണ്ടി വരും',

കൊവിഡ്; സഹായങ്ങൾ ചുളുവിൽ വേണ്ട,നാലാൾ അറിയണം; പരമാവധി പ്രചരിപ്പിക്കണമെന്ന് പ്രവർത്തകരോട് ബിജെപികൊവിഡ്; സഹായങ്ങൾ ചുളുവിൽ വേണ്ട,നാലാൾ അറിയണം; പരമാവധി പ്രചരിപ്പിക്കണമെന്ന് പ്രവർത്തകരോട് ബിജെപി

English summary
Chauhan yet to expand his ministry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X