രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം ജനുവരി 16ന് ആരംഭിക്കും; ആദ്യ ഘട്ടത്തില്‍ 30 കോടി പേര്‍ക്ക്
ദില്ലി: രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം ഈ മാസം 16ന് ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ആദ്യ ഘട്ടത്തില്‍ 30 കോടി പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. കൊവിഡ് മുന്‍നിര പോരാളികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് ആദ്യം വാക്‌സിന്‍ നല്‍കുക. മൂന്ന് കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കും.

തുടര്‍ന്ന് അമ്പതിവയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും അമ്പത് വയസിനെ താഴെ പ്രായമുള്ള അസുഖബാധിതരും ഉള്‍പ്പെടുന്ന 27 കോടിയോളം ആളുകള്‍ക്കും വാക്‌സിന്‍ നല്‍കും. രാജ്യത്തെ കൊവിഡ് വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടത്.
ജനുവരി മൂന്നിനാണ് ഇന്ത്യയില്‍ നിര്‍മ്മിച്ച രണ്ട് വാക്‌സിനുകള്‍ അടിയന്തരമായി ഉപയോഗിക്കാന്‍ അനുമതി നല്‍കിയത്. ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനും സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡ്് വാക്‌സിനുമാണ് അടിയന്തര അനുമതി നല്‍കിയത്.












Click it and Unblock the Notifications