രാജ്യം കാത്തിരുന്ന കൊവിഡ് വാക്‌സിനേഷന് ഇന്ന് തുടക്കം; 10.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും
ദില്ലി: രാജ്യം കാത്തിരുന്ന കൊവിഡ് വാക്‌സിനേഷന്‍ ദൗത്യം ആരംഭിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത രണ്ട് കൊവിഡ് വാക്‌സിനുകളാണ് ആദ്യ ഘട്ടത്തില്‍ അടിയന്തരമായി ഉപയോഗിക്കുന്നത്. മൂന്ന് കോടിയോളം വരുന്ന ആരോഗ്യപ്രവര്‍ത്തകരും മുന്നണിപ്പോരാളികള്‍ക്കുമാണ് ആദ്യ ഘട്ടത്തില്‍ കൊവിഡ് വാക്‌സിന്‍ കുത്തിവയ്ക്കുന്നത്. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ആരോഗ്യപ്രവര്‍ത്തകരും ഇന്ന് കൊവിഡ് വാക്‌സിനേഷന് വിധേയമാകും.

രാവിലെ 10.30ഓടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് വാക്‌സിനേഷന്‍ ദൗത്യം ഉദ്ഘാടനം ചെയ്യും. ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്‌സിനേഷന്‍ ദൗത്യത്തിനാണ് ഇന്ന് ഇന്ത്യ സാക്ഷ്യം വഹിക്കുന്നത്. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, സാങ്കേതിക വിദഗ്ധര്‍, ഐസിഡിഎസ് തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള ലാബ് തൊഴിലാളികള്‍ എന്നിവരാണ് ആരോഗ്യപ്രവര്‍ത്തകരുടെ പരിധിയില്‍ വരുന്നത്.
സംസ്ഥാന, കേന്ദ്ര പോലീസ് വകുപ്പ്, സായുധ സേന, ദുരന്ത നിവാരണ സന്നദ്ധപ്രവര്‍ത്തകര്‍, ഹോം ഗാര്‍ഡ്, ജയില്‍ സ്റ്റാഫ്, എക്‌സ്, സിവില്‍ ഡിഫന്‍സ് ഓര്‍ഗനൈസേഷന്‍, മുനിസിപ്പല്‍ തൊഴിലാളികള്‍, കോവിഡ് -19 കണ്ടെയ്‌നര്‍, നിരീക്ഷണം, അനുബന്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവരെയാണ് മുന്നണിപ്പോരാളികളുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ 50 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും രോഗവ്യാപന സാധ്യത കൂടുതലുള്ള 50 വയസിന് താഴെ പ്രായമുള്ളവര്‍ക്കുമാണ് വാക്‌സിന്‍ വിതരണം ചെയ്യുക.
ആദ്യഘട്ടത്തില്‍ 3000ഓളം കേന്ദ്രങ്ങളില്‍ നിന്നാണ് വാക്‌സിന്‍ കുത്തിവയ്പ്പ് നടത്തുന്നത്. ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനും സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡിനുമാണ് രാജ്യത്ത് അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കിയിരിക്കുന്നത്. ഇതില്‍ കൊവിഷീല്‍ഡ് വാക്‌സിനാണ് തുടക്കത്തില്‍ വിതരണം ചെയ്യുക. കൊവിഡ് വാക്‌സിനേഷന്‍ ദിനമായ ഇന്ന രാജ്യത്തുടനീളമുള്ള ചില ആരോഗ്യ പ്രവര്‍ത്തകരുമായി പ്രധാനമന്ത്രി മോദി സംവദിക്കും.












Click it and Unblock the Notifications