കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിൽ കൊവിഡ് കേസുകളിൽ കുറയുന്നു; ടെസ്റ്റ് പോസിറ്റിവിറ്റി 15.52 %; പുതുതായി 255,874 കേസുകൾ

ഇന്ത്യയിൽ കൊവിഡ് കേസുകളിൽ കുറയുന്നു; ടെസ്റ്റ് പോസിറ്റിവിറ്റി 15.52 %; പുതുതായി 255,874 കേസുകൾ

Google Oneindia Malayalam News

ഡൽഹി: രാജ്യത്ത് പുതുതായി 255,874 പേർക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയതിനെക്കാൾ 50,000 കേസുകളുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിരിക്കുന്നത്. കൊവിഡ് ബാധിച്ച് 614 പേർക്ക് ജീവൻ നഷ്ടമായി.

ഇതോടെ ആകെ മരണം 490,462 ആയി. ഇന്ത്യയിലെ ആകെ കേസുകൾ 39.8 ദശലക്ഷത്തിനടുത്താണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് കണക്കുകൾ പുറത്ത് വിട്ടത്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 267,753 രോഗികൾ രോഗമുക്തി നേടി.

എന്നാൽ, ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 37,071,898 ആണ്. പോസിറ്റിവിറ്റി നിരക്കിലും കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിൽ പോസിറ്റിവിറ്റി നിരക്ക് എന്നത് 15.52% ആയി കുറഞ്ഞു. എന്നാൽ പ്രതിവാര പോസിറ്റിവിറ്റി 17.17% ആയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

covid

എന്നാൽ, ജനുവരി 19 - ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. 5.62 ശതമാനമാണ് സജീവ കേസുകൾ. വിവിധ ആശുപത്രികളിലായി 22,36,842 പേരാണ് രാജ്യത്ത് കോവിഡ് രോഗബാധിതരായി ഉളളത്. അതേസമയം, ആകെയുളള വീണ്ടെടുക്കൽ നിരക്ക് 93.15 ശതമാനമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,649,108 സാമ്പിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് വ്യക്തമാക്കി. രാജ്യത്ത് വാക്സിനേഷനും പുരോഗമിക്കുകയാണ്. 15 മുതൽ 18 വയസ്സിന് ഇടയിൽ പ്രായമുള്ള 42.7 ദശലക്ഷത്തിലധികം കുട്ടികൾ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു.

ഇതുവരെ 8,802,178 പേർക്ക് ഇന്ത്യയിൽ മുൻകരുതൽ ഡോസ് വാക്സിനും നൽകിയിട്ടുണ്ട്. ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂരിനിടെ 6.2 ദശലക്ഷത്തിലധികം കൊവിഡ് വാക്സിൻ നൽകി. ഇതോടെ, രാജ്യത്തെ ആകെ വാക്‌സിൻ കവറേജ് 1.63 ബില്യണിനടുത്ത് എത്തി.

'ദിലീപ് നിരപരാധിയാണെന്ന് ബാലചന്ദ്രകുമാർ തന്നെ പറഞ്ഞ് കഴിഞ്ഞു: എന്തുകൊണ്ട് വിശ്വസിച്ചുകൂടാ''ദിലീപ് നിരപരാധിയാണെന്ന് ബാലചന്ദ്രകുമാർ തന്നെ പറഞ്ഞ് കഴിഞ്ഞു: എന്തുകൊണ്ട് വിശ്വസിച്ചുകൂടാ'

Recommended Video

cmsvideo
കോവിഡ് ;കാലത്തിന് അന്ത്യം..വൈറസിനെ തോൽപ്പിച്ച് മനുഷ്യർ

അതേസമയം, ഡൽഹിയിൽ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20% കുറഞ്ഞു. കഴിഞ്ഞ 10 ദിവസത്തിനുള്ളിലാണ് ഈ 20% കുറവ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രതിദിന ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ജനുവരി 15 ന് 30% ആയിരുന്നു. എന്നാൽ, വാക്സിനേഷന്റെ വേഗതയാണ് ഇത് സാധ്യമായെന്നും കെജ്രിവാൾ പറഞ്ഞു. ഇത് നിലവിലെ കൊവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കുമെന്നാണ് സൂചന നൽകുന്നത്.

English summary
covid cases are decreasing in India; Test positivity 15.52% and 255,874 new positive cases ; new reports are out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X