Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്തെ 30 ജില്ലകളിൽ കൊവിഡ് ഉയർന്ന് തന്നെ, 30 ജില്ലകളില്‍ 13 എണ്ണവും കേരളത്തിൽ

ദില്ലി: രാജ്യത്തെ 6 സംസ്ഥാനങ്ങളിലെ 30തോളം ജില്ലകളില്‍ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിലോ അതിന് മുകളിലോ തന്നെ തുടരുന്നുവെന്ന് കണക്കുകള്‍. കഴിഞ്ഞ അഞ്ച് മാസമായി ദേശീയ തലത്തില്‍ കോവിഡ് കുറയുന്നതായി റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. 30 ജില്ലകളില്‍ 13 എണ്ണവും കേരളത്തിലെ ജില്ലകളാണ്. കഴിഞ്ഞ 13 ദിവസങ്ങളിലായി പ്രതിവാര പോസ്റ്റീവിറ്റി നിരക്ക് 3 ശതമാനത്തില്‍ താഴെയായിരുന്നുവെന്നാണ് ദേശീയ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കോവിഡ് പരിശോധനകളുടെ എണ്ണവുമായി പോസീറ്റീവിറ്റി നിരക്കിനെ താരതമ്യപ്പെടുത്തുമ്പോള്‍ രോഗത്തിന്റെ വ്യാപനം കൂടുതലാണ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അത്‌കൊണ്ട് തന്നെ രോഗം കൂടുതലുള്ള പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ സംബന്ധിച്ച് വിഗദ്ധര്‍ ചോദ്യം ഉന്നയിക്കുന്നു. തെറ്റ് പറ്റാനുള്ള സാധ്യത കൂടുതലാണെന്നും രോഗഭാരം കൂടുതലുള്ള ജില്ലകളില്‍ നിന്ന് കേസുകള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് പൊതുജനാരോഗ്യ വിദഗ്ധന്‍ പറഞ്ഞു. ''ഉദാഹരണത്തിന് കേരളത്തിലെ ടെസ്റ്റുകള്‍ നമ്മള്‍ കണ്ടതാണ്. ഭയപ്പെടുത്തുന്നതാണെങ്കിലും ഉയര്‍ന്ന അപകടം പിടിച്ച കേസുകലെ ലക്ഷ്യം വച്ചായിരുന്നു ടെസ്റ്റുകള്‍ നടത്തിയിരുന്നത്. അതിനാല്‍ തീര്‍ച്ചയായും ഇത്തരം വിഭാഗക്കാരില്‍ മാത്രം ടെസ്റ്റ് നടത്തുന്നത് പോസിറ്റീവിറ്റി നിരക്ക് വര്‍ധിപ്പിക്കും. എന്നാല്‍ വേണ്ടത്ര പരിശോധനകള്‍ നടത്തിയില്ലെങ്കില്‍ ലക്ഷണമില്ലാതെയുള്ള കോവിഡ് പോസ്റ്റിവീറ്റി നിരക്ക് വര്‍ധിക്കാനും രോഗം പരത്താനും കാരണമാകും''. ഇതാണ് കൂടുതല്‍ സംഭവിക്കാന്‍ സാധ്യതയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

44

അഞ്ച് ശതമാനം മുതല്‍ 10 ശതമാനം വരെയാണ് മറ്റ് 11 സംസ്ഥാനങ്ങളിലെ 18 ജില്ലകളിലും ആഴ്ച തോറും സ്ഥിരീകരിക്കുന്നവരുടെയെണ്ണം. ഇത് കോവിഡ് 19 വ്യാപിക്കുന്നതായാണ് കണക്കാക്കുന്നത്. രണ്ടാഴ്ച രോഗം സ്ഥിരീകരിക്കുന്നവരുടെ കണക്ക് അഞ്ച് ശതമാനമാണെങ്കില്‍ ആ നിശ്ചിത സ്ഥലത്ത് കോവിഡ് നിയന്ത്രണ വിധേയാമായിരിക്കുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. കേരളത്തിന് പുറമെ, മിസോറാമിലെ എട്ട് ജില്ലകളില്‍ കോവിഡ് കൂടുതലാണ്. കൂടാതെ മണിപ്പൂരിലും അരുണാചല്‍ പ്രദേശിലും മൂന്ന്, സിക്കിം രണ്ട്, മേഘാലയ ഒന്ന് എന്നീ ജില്ലകളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

തെക്കന്‍ സംസ്ഥാനങ്ങളില്‍ 1,44,075 രോഗികള്‍ നിലവിലുണ്ട്. രാജ്യത്തെ മൊത്തം രോഗികളുടെ കണക്കില്‍ നിന്നും 52.01 ശതമാനമാണ് വര്‍ധിച്ചത്. അഞ്ച് സംസ്ഥാനങ്ങളില്‍ 50,000, 100,000 കോവിഡ് രോഗികളുണ്ട്. മഹാരാഷ്ട്രയില്‍ 40,252 രേഗികളാണ് നിലവിലുള്ളത്. തമിഴ് നാട്ടില്‍ 17,192, മഗസോറാമില്‍ 16,841, കര്‍ണാടകയില്‍ 12,594, ആന്ധ്ര പ്രദേശില്‍ 11,655 നിലവില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. കോവിഡ് വ്യാപനം കുറക്കുന്നതിനായി ആഘോഷ ദിനങ്ങളില്‍ സര്‍ക്കാര്‍ ധാരാളം നിയന്ത്രണങ്ങള്‍ കൊണ്ട് വന്നിട്ടുണ്ട്. എണ്ണം കുടാതിരിക്കാന്‍ നിര്‍ബന്ധമായും നിയന്ത്രണങ്ങള്‍ കര്‍ശനമായും പാലിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ഇതൊരു പകര്‍ച്ച വ്യാധിയാണ് അതിനൊരു അവസരം ലഭിച്ചാല്‍ അത് തിരിച്ച് വരും. നമ്മള്‍ അതിന് അവസരം നല്‍കാതിരിക്കുകയാണ് വേണ്ടത്. അത് പകരാതിരിക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് സമയംവും നിര്‍ദ്ദേശങ്ങളും നല്‍കുന്നതെന്നും അധികൃതര്‍ പറഞ്ഞു. പോസിറ്റീവിറ്റി നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെയാകാതെ കണ്ടെയിന്‍മെന്റ് സോണുകളില്‍ ആള്‍കൂട്ട പരിപാടികള്‍ നടത്തരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

Recommended Video

cmsvideo
    WHO denied authorization for covaxin | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+