കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ മാസ്‌കുകള്‍ വൈറസിനെ പുറത്ത് വിടും!!! എന്‍ 95 മാസ്‌കിന്റെ അനുചിത ഉപയോഗം വിലക്കണമെന്ന് കേന്ദ്രം

Google Oneindia Malayalam News

ദില്ലി: കൊവിഡ് 19 പടര്‍ന്നു പിടിച്ചതോടെ മാസ്‌കുകളും നിത്യജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. പലവിധത്തിലുള്ള മാസ്‌കുകള്‍ വിപണിയില്‍ ലഭ്യമാണ്. അതില്‍ സാധാരണ തുണി മാസ്‌ക് മുതല്‍ അത്യന്താധിക മാസ്‌കുകള്‍ വരെയുണ്ട്. സ്വര്‍ണത്തിന്റെ മാസ്‌ക് ഉണ്ടാക്കിയവര്‍ വരെയുണ്ട് നമുക്ക് മുന്നില്‍.

മാസ്‌ക് സംബന്ധിച്ച് പുതിയൊരു നിര്‍ദ്ദേശമാണ് ഇപ്പോള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത്. വാല്‍വ് ഘടിപ്പിച്ച എന്‍ 95 മാസ്‌കുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തണം എന്നാണ് നിര്‍ദ്ദേശം. ഏറ്റവും സുരക്ഷിതമെന്ന് ഒരുഘട്ടത്തില്‍ കരുതിയിരുന്നത് എന്‍-95 മാസ്‌കുകള്‍ ആയിരുന്നു. എന്താണ് ഇത്തരം ഒരു നിര്‍ദ്ദേശത്തിന് കാരണം... പരിശോധിക്കാം

കേന്ദ്ര നിര്‍ദ്ദേശം

കേന്ദ്ര നിര്‍ദ്ദേശം

വാല്‍വ് ഘടിപ്പിച്ച എന്‍ 95 മാസ്‌കുകള്‍ കൊവിഡ് പടരുന്നത് തടയില്ലെന്ന രീതിയില്‍ ആണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അയച്ച കത്തില്‍ പറയുന്നത്. അനുചിതമായാണ് വാല്‍വ് ഉള്ള എന്‍ 95 മാസ്‌കുകള്‍ ഉപയോഗിക്കുന്നത് എന്ന് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട് എന്നും കത്തില്‍ പറയുന്നുണ്ട്.

വൈറസ് പുറത്ത് വിടും

വൈറസ് പുറത്ത് വിടും

വാല്‍വ് ഉള്ള എന്‍ 95 മാസ്‌കുകള്‍ വൈറസ് ബാധിയ്ക്കാതിരിക്കാന്‍ ഏറെ സഹായകമാണ് എന്നത് ഒരു വസ്തുത തന്നെയാണ്. എന്നാല്‍, രോഗിയായ ഒരാളാണ് ഈ മാസ്‌ക് ധരിക്കുകത് എങ്കില്‍, അയാളില്‍ നിന്ന് വൈറസ് പുറത്തേക്ക് പോകുന്നത് തടയാന്‍ ഈ മാസ്‌കിന് കഴിയില്ല എന്നതാണ് പ്രശ്‌നം. ചുരിക്കിപ്പറഞ്ഞാല്‍ രോഗിയില്‍ നിന്നുള്ള രോഗവ്യാപന സാധ്യത കുറയ്ക്കാന്‍ ആവില്ല എന്ന്.

Recommended Video

cmsvideo
Serum Institute of India to apply for local trials on Oxford's vaccine by August| Oneindia Malayalam
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്

പൊതുജനങ്ങള്‍ എന്‍ 95 മാസ്‌ക് ഉപയോഗിക്കുന്നതിലെ പ്രശ്‌നം ആണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. എന്നാല്‍ ആരോഗ്യപ്രവര്‍ത്തകരെ സംബന്ധിച്ച് ഏറ്റവും സുരക്ഷിതം ഇത്തരത്തിലുള്ള മാസ്‌കുകള്‍ തന്നെയാണ്. എങ്കില്‍ പോലും രോഗബാധ സംശയിക്കുന്നവര്‍ ഇത്തരം മാസ്‌ക് ഉപയോഗിക്കുന്നത് അപകടകരമാണ്.

തുണി മാസ്‌കുകള്‍

തുണി മാസ്‌കുകള്‍

പൊതുജനങ്ങള്‍ തുണി മാസ്‌കുകളുടെ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കണം എന്നാണ് കേന്ദ്രം പറയുന്നത്. രോഗികളില്‍ നിന്നുള്ള രോഗാണുവാഹകങ്ങളായ ഡ്രോപ്ലെറ്റുകള്‍ പുറത്തെത്തുന്നത് തടയാന്‍ തുണി മാസ്‌കുകള്‍ക്ക് സാധിക്കും. ആദ്യഘട്ടത്തില്‍ നിന്ന് വിഭിന്നമായി ഇപ്പോള്‍ മാസ്‌കുകളുടെ ലഭ്യത ഒരു പ്രശ്‌നമല്ലാതായി കഴിഞ്ഞിട്ടുണ്ട്.

മാറുന്ന മാനദണ്ഡങ്ങള്‍

മാറുന്ന മാനദണ്ഡങ്ങള്‍

കൊവിഡ്19 സംബന്ധിച്ചുള്ള മാനദണ്ഡങ്ങള്‍ ഇടയ്ക്കിടെ പരിഷ്‌കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആദ്യഘട്ടത്തില്‍ പൊതുജനങ്ങള്‍ മാസ്‌ക് ധരിക്കേണ്ടതില്ല എന്ന നിലപാടായിരുന്നു ആരോഗ്യവിദഗ്ധര്‍ സ്വീകരിച്ചിരുന്നത്. ആരോഗ്യപ്രവര്‍ത്തകരും രോഗികളുമായി നേരിട്ട് ഇടപെടുന്നവരും മാത്രം മാസ്‌ക് ഉപയോഗിച്ചാല്‍ മതിയെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് എല്ലാവരും മാസ്‌ക് ഉപയോഗിക്കണം എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ എത്തിയത്.

ചരിത്രത്തിലേക്ക്... കൊവിഡ് പ്രതിരോധ വാക്സിൻ ആദ്യഘട്ട പരീക്ഷണം വിജയം! രോഗപ്രതിരോധശേഷി കൂടിചരിത്രത്തിലേക്ക്... കൊവിഡ് പ്രതിരോധ വാക്സിൻ ആദ്യഘട്ട പരീക്ഷണം വിജയം! രോഗപ്രതിരോധശേഷി കൂടി

 തിരുവനന്തപുരത്ത് കൊവിഡ് രോഗികളുടെ എണ്ണം 2000 കടന്നു, ആശങ്ക ശക്തമാകുന്നു! തിരുവനന്തപുരത്ത് കൊവിഡ് രോഗികളുടെ എണ്ണം 2000 കടന്നു, ആശങ്ക ശക്തമാകുന്നു!

English summary
Covid19: Central Health Ministry's direction to states on usage of valved N-95 mask by public
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X