കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പശു അമ്മയ്ക്ക് പകരം!!! രാജ്യത്ത് ഐശ്യര്യം കൊണ്ടുവരും!! ഹൈദരാബാദ് ഹൈക്കോടതി

ഗോവധത്തിന് നിലവിലുള്ള നിയമം കൂടുതല്‍ ശക്തമാക്കണം

  • By Ankitha
Google Oneindia Malayalam News

ദില്ലി: പശു രാജ്യത്തിന്റെ സമ്പത്താണെന്നു പശു അമ്മയക്ക് പകരമെന്ന് ഹൈദരാബാദ് ഹൈക്കോടതി. പശുവിനെ ദൈവത്തിന് സമാനമായി കാണണമെന്നും കോടതി ആവശ്യപ്പെട്ടു. ഗോവധത്തിന് നിലവിലുള്ള നിയമം കൂടുതല്‍ ശക്തമാക്കേണ്ടിയിരിക്കുന്നുവെന്നും ജിസ്റ്റിസ് ശിവശങ്കര്‍ റാവു വ്യക്തമാക്കി. ഗോവധവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേയായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം.

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും രാജസ്ഥാൻ ഹൈക്കോടതി കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിരുന്നു.അത് വൻ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു അതിനു പിന്നാലെയാണ് ഹൈദരബാദ് ഹൈക്കോടതിയുടെ പരാമർശം.

cow

63 പശുവും രണ്ടു കാളയായേയും കന്നുകാലി കച്ചവടക്കരാന്റെ കയ്യിൽ നിന്നും പിടികൂടിയ കേസ് പരിഗണിക്കുവെയണ് കോടതി ഈ പരാമർശം ഉന്നയിച്ചത്. കൂടാതെ
ബക്രീദിന് ഉള്‍പ്പടെ മതപരമായ ചടങ്ങുകള്‍ക്ക് പശുക്കളെ അറുക്കാന്‍ രാജ്യത്ത് ആര്‍ക്കും മൗലികാവകാശം ഇല്ലെന്നും ഹൈദരാബാദ് ഹൈക്കോടതി ചൂണ്ടികാട്ടി.അന്ധ്രാ പ്രദേശ്, തെലങ്കാന, എന്നിവിടങ്ങളിൽ കര്‍ഷകരുടെ വീടുകൾ സന്ദർശിച്ചു ആരോഗ്യമുള്ള പശുക്കളുടെ കണക്കെടുക്കാൻ വെറ്റിനറി സർജൻമാരോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
A Hyderabad high court judge said on Friday that cow is "sacred national wealth" which is a "substitute to Mother and God". The observation comes days after a Rajasthan HC judge had said that cow should be declared a national animal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X