Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം നേതാവിന്റെ ഭാര്യയെ ബലാത്സംഗം ചെയ്ത് കൊന്നു

കൊല്‍ക്കത്ത: സി പി എം പ്രാദേശിക നേതാവിന്റെ ഭാര്യയെ ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കിയ നിലയില്‍ കണ്ടത്തി. പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡ്‌നാപൂര്‍ ജില്ലയിലെ സി പി എം പ്രാദേശിക നേതാവിന്റെ ഭാര്യയെയാണ് കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

തൃണമൂല്‍ കോണ്‍ഗ്രസാണ് സംഭവത്തിന് പിന്നിലെന്ന് ഇവരുടെ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി. ബലാത്സംഗത്തിന് മുമ്പ് സ്ത്രീയെ നഗ്നയാക്കി തെരുവുകളിലൂടെ നടത്തിച്ചെന്നും ആരോപണമുണ്ട്.

womam-abuse

അതേസമയം സ്ത്രീ തൂങ്ങിമരിച്ചതാണെന്ന് ഭര്‍തൃസഹോദരന്‍ വാദിക്കുന്നു. കുടുംബാംഗങ്ങളുടെ മൊഴിയില്‍ വൈരുദ്ധ്യമുള്ളതിനാല്‍ പൊലീസ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. വീട്ടിന്റെ ഉത്തരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ ബലാത്സംഗം ചെയ്തതാണോ കൊലചെയ്തതാണോ എന്ന് പറയാന്‍ കഴിയുകയുള്ളൂ എന്നും കൂടുതല്‍ അന്വേഷണം വേണമെന്നും പൊലീസ് പറഞ്ഞു.

തൃണമൂല്‍ പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദമൂലം 2011 ല്‍ ഗ്രാമം വിട്ടുപോകേണ്ടി വന്ന ഭര്‍ത്താവിനെ തിരിച്ചുകൊണ്ട് വരണമെങ്കില്‍ 12 ലക്ഷം രൂപ നല്‍കണമെന്ന് പറഞ്ഞ് ഞായറാഴ്ച തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീട്ടില്‍ വന്നിരുന്നു. തുടര്‍ന്ന സ്ത്രീയെ വീട്ടില്‍ നിന്നും പിടിച്ചിറക്കി നഗ്നയാക്കി നടത്തിയതിന് ശേഷം ബലാത്സംഗം ചെയ്തതാണെന്ന് സി പി എം നേതാവ് രവീണ്‍ ദേവ് ആരോപിച്ചു.

ദേവിന്റെ ആരോപണം അസംബന്ധമാണെന്നും സംഭവവുമായി പാര്‍ട്ടിയ്ക്ക് യാതൊരു തര ബന്ധവുമില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവ് ദിവ്യേദു അധികാരെ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+