Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വതന്ത്ര്യ ദിനത്തിൽ പാർട്ടി ആസ്ഥാനങ്ങളിൽ ദേശീയ പതാക ഉയർത്താൻ സിപിഎം; ചരിത്രത്തിലാദ്യം

ഏഴ് പതിറ്റാണ്ടിലേറെയായി സിപിഎം ഇത്തരമൊരു കാര്യം ചെയ്ത് പോന്നിരുന്നില്ല

കൊൽക്കത്ത: സ്വതന്ത്ര്യത്തിന് ശേഷം ആദ്യമായി പശ്ചിമ ബംഗാൾ പാർട്ടി ആസ്ഥാനത്ത് ദേശീയ പതാക ഉയർത്താൻ സിപിഎം. ഓഗസ്റ്റ് 15ന് സ്വതന്ത്ര്യ ദിന പരിപാടികളുടെ ഭാഗമായിട്ടാകും കൊൽക്കത്തയിലെ അലിമുദ്ദിൻ നിരത്തിലെ പാർട്ടി ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തുക. വിവിധ ജില്ലാ കേന്ദ്രങ്ങളിലും പരിപാടി സംഘടിപ്പിക്കും. 'ഈ സ്വാതന്ത്ര്യം വ്യാജമാണ്' എന്ന മുദ്രാവാക്യം ഉയർത്തി ഏഴ് പതിറ്റാണ്ടിലേറെയായി സിപിഎം ഇത്തരമൊരു കാര്യം ചെയ്ത് പോന്നിരുന്നില്ല.

കലക്കൻ ഫൊട്ടോസുമായി ദിലീപിന്റെ മകൾ; മീനാക്ഷികുട്ടിയെ വളഞ്ഞ് ആരാധകർ

CPM

ഇടതുമുന്നണി നേതാവും മുൻ എംഎൽഎയുമായ സുജൻ ചക്രവർത്തി കേന്ദ്ര നേതൃത്വത്തിന് മുന്നിൽ വെച്ച നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഞായറാഴ്ച നടന്ന പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി യോഗത്തിൽ, സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാക ഉയർത്താനുള്ള നിർദ്ദേശം കേന്ദ്ര കമ്മിറ്റി അംഗീകരിച്ചുവെന്ന് സിപിഎം വൃത്തങ്ങൾ അറിയിച്ചതായി വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബി.ജെ.പിയിൽ നിന്ന് വ്യത്യസ്തമായി ഇടതുപക്ഷത്തിന് സ്വാതന്ത്ര്യസമരത്തിൽ മഹത്തായ പങ്കുണ്ടെന്ന കാര്യം ഊന്നിപറയാൻ കൂടിയാണ് ഇത്തരമൊരു നീക്കം.

"സ്വാതന്ത്ര്യസമരത്തിൽ കമ്മ്യൂണിസ്റ്റുകൾക്ക് മഹത്തായ പങ്കുണ്ട്. പക്ഷേ, രാജ്യത്തെ സ്വാതന്ത്ര്യസമരത്തിൽ ഇടതുപക്ഷത്തിന്റെ പങ്കിനെതിരെ സംഘടിതമായ പ്രചാരണമുണ്ട്. കമ്മ്യൂണിസ്റ്റുകൾ പറഞ്ഞത് ഇന്ത്യ രാഷ്ട്രീയ സ്വാതന്ത്ര്യം നേടി, പക്ഷേ ആളുകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം ലഭിച്ചില്ല, "സിപിഎം കേന്ദ്ര കമ്മിറ്റി അംഗം സുജൻ ചക്രവർത്തി പറഞ്ഞു.

അതേസമയം സിപിഎം ആദ്യമായാണ് സ്വാതന്ത്ര്യദിനാഘോഷം നടത്തുന്നത് എന്ന വാദം പാർട്ടി നേതാക്കൾ തള്ളികളഞ്ഞു. ഇടത് സംഘടനകൾ മുൻപും ദേശീയ പതാക ഉയർത്തിയിട്ടുണ്ടെന്നും നമ്മുടെ സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികത്തോടനുബന്ധിച്ച് പാർട്ടി യൂണിറ്റുകൾ ദേശീയ പതാക ഉയർത്തണമെന്ന് ഞങ്ങൾ ഇത്തവണ ഒരു സർക്കുലർ പുറത്തിറക്കിയെന്നുമാണ് വിശദീകരണം. തങ്ങൾ സാധാരണയായി സ്വാതന്ത്ര്യ ദിനം ആചരിക്കുന്നത് ഫാസിസ്റ്റ് ശക്തികളാലും വർഗീയ ശക്തികളാലും രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും അപകടങ്ങളെക്കുറിച്ചും ചർച്ചകൾ നടത്തിക്കൊണ്ടാണ്. ഇത്തവണ കൂടുതൽ വിപുലമായി നടത്തുമെന്നും പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.

കേരള സാരിയിൽ കലക്കൻ ലുക്കിൽ തമിഴ് ബിഗ് ബോസ് താരം ഓവിയ; ചിത്രങ്ങൾ കാണാം

അതേസമയം തുടർച്ചയായ തിരഞ്ഞെടുപ്പ് പരാജയങ്ങളുടെ ഭാഗമായാണ് ഇത്തരമൊരു നീക്കമെന്നും റിപ്പോർട്ടുകളുണ്ട്. പതിറ്റാണ്ടുകളായി ബംഗാൾ രാഷ്ട്രീയത്തിന്റെ മുഖമായിരുന്ന സിപിഎമ്മിന് തൃണമൂൽ കോൺഗ്രസ്, ബിജെപി മുന്നേറ്റത്തിൽ പ്രസക്തി നഷ്ടപ്പെടുകയും പൂർണമായും മാറ്റി നിർത്തപ്പെടുകയും ചെയ്തു. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2021 നിയമസഭാ തിരഞ്ഞെടുപ്പിലും വളരെ മോശം പ്രകടനമായിരുന്നു സിപിഎമ്മിന്റേത്. ചൈന, ക്യൂബ, വിയറ്റ്നാം എന്നീ രാജ്യങ്ങളോട് കൂടുതൽ സഹാനുഭൂതി പുലർത്തുന്ന മാർക്സിസ്റ്റ് പാർട്ടിക്ക് ദേശീയ മൂല്യങ്ങൾ നഷ്ടപ്പെട്ടതായ ആരോപണം രാഷ്ട്രീയ എതിരാളികൾ ഉയർത്തുന്ന സാഹചര്യത്തിൽ അതിനുള്ള മറുപടി കൂടിയാകും ഈ നടപടി.

Recommended Video

cmsvideo
    കോവിഡിനെ തുരത്താൻ ഇനി കോവിഷിൽഡും കൊവാക്‌സിനും ഒരുമിച്ച്

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+