ഗോവയില്‍ ബിജെപിയില്‍ ലയിച്ച് കോണ്‍ഗ്രസ്; പ്രതിപക്ഷ നേതാവ് ഉള്‍പ്പടേയുള്ളവര്‍ ഇന്ന് അമിത് ഷായെ കാണും
മുംബൈ: രണ്ട് എംഎല്‍എമാര്‍ കൂടി രാജിവെച്ചതോടെ കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതസന്ധി കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയുടെ അടുത്ത അനുയായികളായ മന്ത്രി എംടിബി നാഗരാജ്, ഡോ. കെ സുധാകര്‍ എന്നിവരാണ് ഇന്നലെ വൈകീട്ട് സ്പീക്കറെ കണ്ട് രാജി സമര്‍പ്പിച്ചത്. ഇതോടെ കോണ്‍ഗ്രസ്-ജെഡിഎസ് പക്ഷത്ത് നിന്ന് രാജിവെച്ചവരുടെ എണ്ണം 16 ആയി. അംഗബലം 208 ആയി കുറഞ്ഞ കര്‍ണാടക നിയമസഭയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ഇപ്പോള്‍ ബിജെപിക്കുണ്ട്.
ഭൂരിപക്ഷം നഷ്ടപ്പെട്ട മുഖ്യമന്ത്രി കുമാരസ്വാമി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധം ശക്തമാക്കുകയാണ്. ഇന്ന് രാവിലെ 11 മണിക്ക് വിധാന്‍ സൗധയില്‍ ചേരുന്ന യോഗത്തിന് ശേഷം കുമാരശ്വാമി രാജി പ്രഖ്യാപിക്കുമെന്നാണ് സൂചന. കര്‍ണാടകയില്‍ പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ ഗോവയിലും വന്‍ പ്രതിസന്ധിയാണ് കോണ്‍ഗ്രസ് നേരിടുന്നത്. നാല്‍പതംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് ആകെയുള്ള 15 എംഎല്‍എമാരില്‍ 10 പേരും ഭരണകക്ഷിയായ ബിജെപിയിലേക്ക് കൂറുമാറിയത് ഞെട്ടലോടെയാണ് പാര്‍ട്ടി നേതൃത്വം നോക്കികാണുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തില്‍
പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവ്ലേക്കറുടെ നേതൃത്വത്തിലുള്ള പത്ത് എംഎല്‍എമാരാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കാറാന്‍ ഒരുങ്ങുന്നത്. എംഎല്‍എമാരുടെ സംഘം പാര്‍ട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് നിയമസഭാ സ്പീക്കര്‍ രാജേഷ് പട്നായിക്കിന് കത്ത് കൈമാറി. കോൺഗ്രസ് വിട്ട എംഎൽഎമാർ ഇന്ന് ദില്ലിയിലെത്തി അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തും. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിനോടൊപ്പം ദില്ലിയിലെത്തുന്ന എംഎല്‍എമാര്‍ ബിജെപിയില്‍ ലയിക്കുന്നതായി പ്രഖ്യാപിക്കും.

ഇവരും
അറ്റാനാസിയോ മോൺസെറാട്ട്, ജെനിഫർ മോൺസെറാട്ട്, ഫ്രാൻസിസ് സിൽവീര, ഫിലിപ്പ് നെറി റോഡ്രിഗസ്, ക്ലിയോഫാസിയോ ഡയസ്, വിൽഫ്രഡ് ഡിഎസ്‌എ, നീലകാന്ത് ഹലാർങ്കർ, ഇസിഡോർ ഫെർണാണ്ടസ് എന്നിവരാണ് ചന്ദ്രകാന്ത് കാവ്ലേക്കറിന് പുറമെ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കാറാൻ ഒരുങ്ങുന്ന എംഎൽഎമാർ. മൂന്നില്‍ രണ്ടം ഭാഗം എംഎല്‍എമാര്‍ പാര്‍ട്ടി വിടുന്നതില്‍ കൂറുമാറ്റ നിരോധന നിരോധനത്തിന്‍റെ പരിധിയില്‍ വരില്ലന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ബിജെപി അംഗസഖ്യ ഉയരും
നിലവില്‍ നാല്‍പത് അംഗ ഗോവ നിയമസഭയില്‍ നിലവില്‍ ബിജെപിക്ക് 17 എംഎല്‍എമാരാണുളളത്. കോണ്‍ഗ്രസ് വിട്ട എംഎല്‍എമാര്‍ കൂടി എത്തുന്നതോടെ സഭയില്‍ ബിജെപിയുടെ അംഗസഖ്യ 27 ആയി ഉറയും. നേരത്തെ നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ 17 സീറ്റുകളുമായി കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. പിന്നീട് രണ്ട് എംഎല്‍എമാര്‍ രാജിവെച്ചതോടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ പിടിച്ചെടുത്ത് ബിജെപി അംഗസഖ്യ 17 ആയി ഉയര്‍ത്തുകയായിരുന്നു.

ഭരണം നടത്തുന്നത്
നിലവില്‍ ഗോവ ഫേര്‍വേഡ് പാര്‍ട്ടിയുടെ പിന്തുണയോടു കൂടിയാണ് ബിജെപി ഭരണം നടത്തുന്നത്. അംഗസഖ്യ 21 കടക്കുന്നതോടെ ഗോവയില്‍ തനിച്ച് ഭരണം നടത്താനുള്ള കേവല ഭൂരിപക്ഷം ബിജെപിക്ക് ലഭിക്കും. ഇതോടെ മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണിക്ക് ബിജെപി തയ്യാറായേക്കും. പാർട്ടി വിടുന്നതിനെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ ചന്ദ്രകാന്ത് കാവ്ലേക്കർ തയ്യാറായില്ല. ഇതേക്കുറിച്ച് പിന്നീട് പ്രതികരിക്കാമെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.

കോണ്‍ഗ്രസ് പ്രതികരണം
മുഖ്യമന്ത്രിയായിരുന്ന മനോഹർ പരീക്കറുടെ മരണശേഷം ഈ വർഷം മാർച്ചിലായിരുന്നു പ്രതിസന്ധികള്‍ മറികടന്ന് സാവന്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. എംഎല്‍എമാരുടെ കൂറുമാറ്റത്തിന് പിന്നാലെ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതൃത്വം രംഗത്ത് എത്തി. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് അല്ല, ഒരു രാജ്യം ഒരു പാർട്ടി ആണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. മുൻ മുഖ്യമന്ത്രിമാരായ പ്രതാപ് സിങ് റാണെ, ദിഗംബർ കാമത്ത്, രവി നായിക്, ലൂസിഞ്ഞൊ ഫെലേറിയോ എന്നിവർക്ക് പുറമെ കർട്ടോറിം എംഎൽഎ അലക്സിയോ റെജിനാൾഡോ ലൊറൻസോയുമാണ് ഗോവ നിയമസഭയില്‍ ശേഷിക്കുന്ന ശേഷിക്കുന്ന കോണ്‍ഗ്രസ് എംഎല്‍എമാര്‍.












Click it and Unblock the Notifications