ദില്ലി കലാപത്തിലെ പോലീസ് അനാസ്ഥയെ വിമർശിച്ചു; ജഡ്ജിയെ സ്ഥലം മാറ്റി
ദില്ലി; വടക്കു കിഴക്കൻ ദില്ലിയിൽ ഉണ്ടായ കലാപം സംബന്ധിച്ച അന്വേഷണത്തിലെ പോലീസ് വീഴ്ചയെ നിശിതമായി വിമർശിച്ച ജഡ്ജിക്ക് സ്ഥലം മാറ്റം. ദില്ലി അഡീഷണല്‍ സെഷന്‍സ് ജഡ്ജ് വിനോദ് യാദവിനെയാണ് സ്ഥലം മാറ്റിയത്. യാദവിനൊപ്പം 11 ജഡ്ജിമാരെ കൂടി സ്ഥലം മാറ്റിയിട്ടുണ്ട്. ഏഴ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റുമാർ, നാല് അഡീഷണൽ സെഷൻസ് ജഡ്ജിമാർ എന്നിവർക്കാണ് സ്ഥലം മാറ്റം. ദില്ലി ഹൈക്കോടതിയുടേതാണ് ഉത്തരവ്.
കര്‍ക്കര്‍ഡൂമ അഡീഷണല്‍ സെഷന്‍സ് കോടതിയിലായിരുന്നു കലാപ കേസുകൾ പരിഗണിച്ചിരുന്നത്. ഇവിടെ നിന്ന് ദില്ലി ജില്ലാ റോസ് അവന്യൂ കോടതി പ്രത്യേക ജഡ്ജിയായിട്ടാണ് വിനോദ് യാദവിന്റെ പുതിയ നിയമനം. ഇവിടുത്തെ ജഡ്ജിയായിരുന്ന വീരേന്ദർ ബട്ടാകും ഇനി കര്‍ക്കര്‍ഡൂമ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി.അതേസമയം ദില്ലി കാലപ കേസിലെ പോലീസ് വീഴ്ചയ്ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് ജഡ്ജിയെ സ്ഥലം മാറ്റിയിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.

ദില്ലി കലാപ സമയത്തിനിടെ കലാപകാരികളായ മൂന്ന് പേര് തിരിച്ചറിയാൻ സാധിച്ചതായി ഒരു പോലീസുകാരൻ കോടതിയിൽ സമ്മതിച്ചിരുന്നു. എന്നാൽ മറ്റൊരു പോലീസുകാരൻ സാക്ഷികളെ തിരിച്ചറിയാൻ സാധിച്ചില്ലന്ന് പറഞ്ഞപ്പോഴായിരുന്നു ജഡ്ജി വിമർശനം ഉന്നയിച്ചത്. ഇത് വളരെ ഖേദകരമായ അവസ്ഥയാണ് എന്നായിരുന്നു ജഡ്ജി പറഞ്ഞത്.ഇക്കാര്യത്തിൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണറോട് വിനോദ് യാദവ് റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു.
നേരത്തേ തന്നെ കലാപക്കേസുകൾ പരിഗണിക്കവെ പോലീസിനെതിരെ ജഡ്ജി വിനോദ് യാദവ് രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തേ ജഡ്ജി അംഗീകരിക്കരിച്ചിരുന്നില്ല. അന്വേഷണം നിരീക്ഷിക്കുന്നതിനും വീഴ്ച വരത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്നതിനും കഴിഞ്ഞ കുറച്ച് മാസങ്ങളായി അദ്ദേഹം ഡൽഹി പോലീസ് കമ്മീഷണർ രാകേഷ് അസ്താനയുടെ ഇടപെടൽ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു.ജൂലൈയിൽ, ഭജനപുര പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർക്കും അദ്ദേഹത്തിന്റെ മേൽനോട്ട ഉദ്യോഗസ്ഥർക്കും 25,000 രൂപ യാദവ് പിഴ ചുമത്തിയിരുന്നു.അക്രമത്തിനിടെ വെടിയേറ്റ ഒരാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നില്ലെന്ന ഹർജിയിലായിരുന്നു ജഡ്ജിയുടെ നടപടി.
ആഗസ്റ്റിൽ കേസ് പരിഗണക്കവെ അന്വേഷണ ഉദ്യോഗസ്ഥൻ കേസുമായി ബന്ധപ്പെട്ട ആവശ്യമായ തെളിവുകൾ ശേഖരിച്ചിട്ടില്ലെന്ന് യാദവ് വിമർശിച്ചിരുന്നു. അക്രമവുമായി ബന്ധപ്പെട്ട പല കേസുകളിലും പോലീസ് അന്വേഷണം വളരെ മോശമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 750 കേസുകളിൽ 35 എണ്ണത്തിൽ താഴെ കേസുകളിൽ മാത്രമാണ് കുറ്റം ചുമത്തിയിട്ടുള്ളത്.
സുന്ദരീ... റെഡിൽ അതീവ സുന്ദരിയായി ഭാവനയുടെ ചിത്രങ്ങൾ, ഏറ്റെടുത്ത് ആരാധകർ
സപ്റ്റംബറിലും കേസുകൾ പരിഗണിക്കവെ പോലീസിനെതിരെ ജഡ്ജി ആഞ്ഞടിച്ചിരുന്നു. ദില്ലി കലാപം പോലീസ് വീഴ്ചയുടെ പേരിലായിര്ക്കും അറിയപ്പെടുകയെന്നായിരുന്നു അദ്ദേഹം പറഞ്ഞു. വിഭജനത്തിന് ശേഷം നടന്ന ഏറ്റവും വലിയ കലാപത്തില്‍ ശരിയായ അന്വേഷണം നടത്താത്തത് ജനാധിപത്യത്തിന്റെ കാവല്‍ക്കാര്‍ക്ക് എക്കാലവും കളങ്കമായിരിക്കും. പോലീസ് ജനങ്ങളുടെ നികുതിപണം പാഴാക്കുകയാണ്.ഇരകൾക്ക് നീത് ഉറപ്പാക്കുന്നതിൽ ദില്ലി പോലീസ് പൂർണമായും പരാജയപ്പെടട്ു. ശാസ്ത്രീയമായി യാതൊരു അന്വേഷണത്തിനും പോലീസ് മുതിരുന്നില്ല. അനുബന്ധ കുറ്റപത്രങ്ങൾ സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയതിനാൽ കേസപകൾ പല പ്രതികളും 18 മാസക്കാലത്തോളമായി കസ്റ്റഡിയിൽ ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. അക്രമവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ മൂന്ന് പേരെ വിട്ടയച്ചുകൊണ്ടുള്ള കോടതി ഉത്തപവിലായിരുന്നു ന്യായാധിപന്റെ പ്രതികരണം.
Recommended Video
പൗരത്വ നിയമവുമായി ബന്ധപ്പെട്ട് 2020 ഫെബ്രുവരിയിലാണ് വടക്ക് കിഴക്കന്‍ ദില്ലിയിൽ കലാപം നടന്നത്. 53 പേർക്കാണ് കലാപത്തിൽ ജീവൻ നഷ്ടമായിരുന്നത്.100 കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications