കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോസ്റ്റ് ഓഫീസ് ജീവനക്കാരന്റെ ബന്ധുവീട്ടില്‍ നിന്നും പുതിയ 76 ലക്ഷം രൂപ നോട്ടുകള്‍ പിടികൂടി

  • By Anwar Sadath
Google Oneindia Malayalam News

ഹൈദരാബാദ്: അസാധുവാക്കിയ കറന്‍സികള്‍ മാറ്റിവാങ്ങാന്‍ പോസ്റ്റ് ഓഫീസുകള്‍ക്ക് നല്‍കിയ അനുമതി ഉപയോഗിച്ച് ലക്ഷക്കണക്കിന് രൂപ സമ്പാദിക്കാനിറങ്ങിയ പോസ്റ്റ് ഓഫീസ് ഉദ്യോഗസ്ഥന്‍ സിബിഐയുടെ വലയിലായി. ഹൈദരാബാദിനടുത്ത് ഇഹ്രാഹിംപട്ടണം സ്വദേശിയായ കെ സുധീര്‍ ബാബുവാണ് അറസ്റ്റിലായത്. ഹൈദരാബാദില്‍ സീനിയര്‍ പോസ്റ്റ് ഓഫീസ് സൂപ്രണ്ട് ആണ് സുധീര്‍ ബാബു.

ഇയാള്‍ തന്റെ സ്വാധീനം ഉപയോഗിച്ച് പോസ്റ്റ് ഓഫീസില്‍ നിന്നും 2.5 കോടി രൂപയുടെ കറന്‍സി നോട്ടുകള്‍ പഴയ നോട്ടുകള്‍ക്ക് പകരം നല്‍കാനായി മാറ്റുകയായിരുന്നു. കമ്മീഷന്‍ വാങ്ങി ഇവ മാറ്റിയശേഷം അവ പോസ്റ്റ് ഓഫീസിന്റെ കണക്കിലെഴുതാനായിരുന്നു സുധീര്‍ ബാബുവിന്റെ നീക്കം. സംഭവത്തില്‍ രണ്ട് ഇടനിലക്കാരും അറസ്റ്റിലായിട്ടുണ്ട്.

new2000note

ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തതിന് പിന്നാലെ ബന്ധുക്കളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 76 ലക്ഷം രൂപയുടെ പുതിയ നോട്ടുകള്‍ കണ്ടെടുത്തു. എല്ലാം പുതിയ 2,000 രൂപ നോട്ടുകളായിരുന്നു. ബന്ധുവിന്റെ പക്കല്‍ ഇവ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചതാണെന്ാണ് നിഗമനം.

നേരത്തെ 17 ലക്ഷം രൂപയുടെ നോട്ടുകള്‍ കണ്ടെടുത്തിരുന്നു. ഇതുപ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ശേഷിക്കുന്ന നോട്ടുകള്‍ക്കായി സിബിഐ പരിശോധന തുടങ്ങിയിട്ടുണ്ട്. പോസ്റ്റ് ഓഫീസുകളിലെത്തുന്ന സാധാരണക്കാര്‍ക്ക് പഴയ 500, 1,000 രൂപ നോട്ടുകള്‍ക്ക് പകരം നല്‍കാനായി സൂക്ഷിച്ച പണം അനധികൃതമായി കള്ളപ്പണക്കാര്‍ക്ക് നല്‍കുകയായിരുന്നു ഉദ്യോഗസ്ഥന്‍.

English summary
Hyderabad: Rs 70 lakh in new currency seized in raids on postal official’s kin
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X