Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉംപുന്‍ സൂപ്പര്‍ സൈക്ലോണാകും!! ആഞ്ഞടിക്കാന്‍ സാധ്യത, ഓറഞ്ച് അലേര്‍ട്ട്, പ്രധാനമന്ത്രി യോഗം വിളിച്ചു

ദില്ലി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട 'ഉം-പുന്‍' ചുഴലിക്കാറ്റ് മണിക്കൂറില്‍ 13 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്നു. വടക്ക്-പടിഞ്ഞാറ് ദിശയിലായി കഴിഞ്ഞ 6 മണിക്കൂറായി ഇതേ വേഗതയിലാണ് സഞ്ചാരമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ഉം-പുന്‍ സൂപ്പര്‍ സൈക്ലോണായി മാറുമെന്നാണ് മുന്നറിയിപ്പ്.

അതുകൊണ്ടുതന്നെ മഴ ശക്തിപ്പെട്ടേക്കാം. കേരളത്തില്‍ നിന്ന് ആരും കടലില്‍ പോകരുത്. ദുരന്ത സാധ്യത മുന്‍കൂട്ടി കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗം വിളിച്ചു. കൊറോണക്ക് പിന്നാലെ പ്രകൃതി ക്ഷോഭം കൂടി വരുന്നത് രാജ്യത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. വിശദാംശങ്ങള്‍ ഇങ്ങനെ....

മോദി യോഗം വിളിച്ചു

മോദി യോഗം വിളിച്ചു

തിങ്കളാഴ്ച വൈകീട്ട് നാല് മണിക്കാണ് പ്രധാനമന്ത്രി വിളിച്ച യോഗം ചേരുകയെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരും ദുരന്ത നിവാരണ അതോറിറ്റിയുടെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചുഴലിക്കാറ്റ് ഭീഷണി നിലനില്‍ക്കവെയാണ് യോഗം വിളിച്ചിരിക്കുന്നത്.

കാറ്റിന് സാധ്യതയുള്ള സ്ഥലങ്ങള്‍

കാറ്റിന് സാധ്യതയുള്ള സ്ഥലങ്ങള്‍

പശ്ചിമ ബംഗാള്‍, ഒഡീഷ, ദക്ഷിണേന്ത്യന്‍ മേഖല എന്നിവിടങ്ങളിലാണ് ശക്തമായ കാറ്റിന് സാധ്യത. മംഗലാപുരത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരളത്തിലും ചില ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. തെലങ്കാനയില്‍ ശക്തമായ കാറ്റില്‍ ബസ് മീറ്ററുകളോളം നീങ്ങി മരത്തിലിടിച്ചു ഭാഗികമായി തകര്‍ന്നു.

സൂപ്പര്‍ സൈക്ലോണ്‍

സൂപ്പര്‍ സൈക്ലോണ്‍

ഉം-പുന്‍ അതിതീവ്രമായ ചുഴലിക്കാറ്റായി മാറിയിരിക്കുന്നു. ഒഡീഷയിലെ പരാദീപ് തീരത്ത് നിന്ന് ഏകദേശം 790 കിമീയും പശ്ചിമ ബംഗാളിലെ ദക്ഷിണ ദിഖയില്‍ നിന്ന് 940 കിമീയും ദൂരെയാണിത്. അടുത്ത 12 മണിക്കൂറില്‍ ഇത് സൂപ്പര്‍ സൈക്ലോണ്‍ ആയി മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

 എങ്ങനെയാണ് തീവ്രത നിശ്ചയിക്കുക

എങ്ങനെയാണ് തീവ്രത നിശ്ചയിക്കുക

സിസ്റ്റത്തിലെ കാറ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ 167കിമീ മുതല്‍ 221 കിമീ വരെ ആകുന്ന സിസ്റ്റങ്ങളെയാണ് അതിതീവ്ര ചുഴലിക്കാറ്റെന്ന് വിളിക്കുന്നത്. സിസ്റ്റത്തിലെ കാറ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ 222 കിമീയുടെ മുകളിലാകുന്ന സിസ്റ്റങ്ങളെയാണ് സൂപ്പര്‍ ചുഴലിക്കാറ്റെന്ന് വിളിക്കുന്നത്.

അടുത്ത 24 മണിക്കൂറില്‍

അടുത്ത 24 മണിക്കൂറില്‍

അടുത്ത 24 മണിക്കൂറില്‍ വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുമെന്നും ദിശയില്‍ വ്യതിയാനം സംഭവിച്ച് പശ്ചിമ ബംഗാള്‍-ബംഗ്ലാദേശ് തീരത്തെ ലക്ഷ്യമാക്കി സഞ്ചരിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ചുഴലിക്കാറ്റിന്റെ വികാസവും സഞ്ചാരപഥവും അതുമായി ബന്ധപ്പെട്ട് ഉണ്ടാകാന്‍ സാധ്യതയുള്ള മോശം കാലാവസ്ഥയും കേന്ദ്ര കാലാവസ്ഥ വകുപ്പും ദുരന്ത നിവാരണ അതോറിറ്റിയും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

 കേരളത്തിലെ ജാഗ്രത

കേരളത്തിലെ ജാഗ്രത

അടുത്ത 24 മണിക്കൂറില്‍ കേരള തീരത്ത് നിന്ന് മല്‍സ്യ ബന്ധനത്തിനായി കടലില്‍ പോകാന്‍ പാടുള്ളതല്ല. കേരളത്തില്‍ ചിലയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. എല്ലാവരും ജാഗ്രത പാലിക്കണം. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണ് അപകട സാധ്യതയുണ്ട്.

ഓറഞ്ച് അലേര്‍ട്ട്

ഓറഞ്ച് അലേര്‍ട്ട്

ചുഴലിക്കാറ്റിന്റെ സ്വാധീനം കൂടി പരിഗണിച്ച് കൊണ്ട് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയും ഓറഞ്ച് അലേര്‍ട്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടിമിന്നലോട് കൂടിയ മഴ

ഇടിമിന്നലോട് കൂടിയ മഴ

അടുത്ത മൂന്ന് മണിക്കൂറിനിടെ തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ ,എറണാകുളം ,കണ്ണൂര്‍ ,കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ചിലയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ വരെ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

രാഹുൽ ഗാന്ധിയുടെ ഇടപെടൽ അതിവേഗം; 30 മലയാളി വിദ്യാർഥികൾ നാട്ടിലേക്ക് പുറപ്പെട്ടു, ഏതാനും കോൾ മാത്രം!!

ഞെട്ടിക്കുന്ന നീക്കവുമായി സൗദി; യുഎസ് കമ്പനികള്‍ വാങ്ങിക്കൂട്ടുന്നു, ഫേസബുക്ക്, ബോയിങ്, സിറ്റിഗ്രൂപ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+