ദാദ്രനഗര്‍ ഹവേലി ഉപതിരഞ്ഞെടുപ്പ്: വിജയക്കൊടി പാറിച്ച് ശിവസേന, 50000 കടന്ന് ഭൂരിപക്ഷം, തകര്‍ന്നടിഞ്ഞ് ബിജെപി
ദില്ലി: ദാദ്രാനഗര്‍ ഹവേലി ലോക്‌സഭ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിച്ച് ശിവസേനയ്ക്ക് വമ്പന്‍ ജയം. അന്തരിച്ച മുന്‍ എംപി മോഹന്‍ ദേല്‍ക്കറിന്റെ ഭാര്യ കലബെന്‍ ദേല്‍ക്കറാണ് 51,300 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്.
ബിജെപിക്ക് വേണ്ടി മത്സരിച്ച മഹേഷ് ഗാവിത്താണ് പരാജയപ്പെട്ടത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റ് പ്രകാരം, ഇരുപത്തിരണ്ട് റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍, കലാബെന്‍ ദെല്‍ക്കറിന് 1,12,741 വോട്ടുകള്‍ ലഭിച്ചു, അവരുടെ അടുത്ത എതിരാളിയായ ബിജെപി സ്ഥാനാര്‍ത്ഥി മഹേഷ് ഗാവിത് 63,382 വോട്ടുകള്‍ നേടി.

കേന്ദ്രഭരണ പ്രദേശമായ ദാദ്ര നഗര്‍ ഹവേലി, ദാമന്‍ ദിയു എന്നിവയുടെ ഭാഗമായ സീറ്റിലേക്കുള്ള വോട്ടെടുപ്പ് ഒക്ടോബര്‍ 30 ന് നടന്നത്. സിറ്റിംഗ് എംപിയായിരുന്ന മോഹന്‍ ദേല്‍ക്കറുടെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 2019ലെ തിരഞ്ഞെടുപ്പില്‍ അന്നത്തെ സിറ്റിംഗ് ബി ജെ പി എംപി നതുഭായ് പട്ടേലിനെ 9,001 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി മോഹന്‍ ദേല്‍ക്കര്‍ വിജയിച്ചിരുന്നു.
2021 ഫെബ്രുവരിയാണ് മോഹന്‍ ദേല്‍ക്കറെ മുംബൈയിലെ ഹോട്ടലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ വ്യത്യസ്ത സമയങ്ങളില്‍ അദ്ദേഹം കോണ്‍ഗ്രസിലും ബിജെപിയിലും അദ്ദേഹം ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. ദാദ്ര നഗര്‍ ഹവേലിയില്‍ നിന്ന് ഏഴ് തവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ 2019ല്‍ അദ്ദേഹം സ്വതന്ത്രനായാണ് ജനവിധി തേടിയത്.












Click it and Unblock the Notifications