Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവാവ് പെണ്‍കുട്ടിയോടൊപ്പം ഒളിച്ചോടി: നാട്ടുകാര്‍ കുടുംബത്തിലെ സ്ത്രീകളെ എന്തുചെയ്‌തെന്നറിയാമോ?

ലഖ്‌നൗ: രാജ്യം ഇത്രയേറെ പുരോഗമിച്ചിട്ടും ഇന്നും ആ പഴയ കാലത്ത് ജീവിക്കുന്നവരാണ് ഉത്തരേന്ത്യക്കാര്‍. നിരവധി ആചാരങ്ങളും അനാചരങ്ങളുമായി കഴിയുന്നവര്‍. ഇന്നും തൊട്ടു കൂടായ്മയും മറ്റും നിലനില്‍ക്കുന്ന സ്ഥലങ്ങള്‍ ഉത്തരേന്ത്യയില്‍ ധാരാളമുണ്ട്. പ്രത്യേകിച്ച് ഉത്തര്‍ പ്രദേശില്‍. ചിലതൊക്കെ കാണുമ്പോഴും കേള്‍ക്കുമ്പോഴും നമ്മള്‍ ഇന്ത്യയില്‍ തന്നയാണോ ജീവിക്കുന്നത് എന്ന് ഒരു നിമിഷം ചിന്തിച്ചു പോകും

യുപിയില്‍ നിന്ന് വരുന്ന വാര്‍ത്ത എന്താണെന്നു കേള്‍ക്കണോ? ഒരു ദളിത് കുടുംബത്തിലെ സ്ത്രീകളെ നഗ്‌നരാക്കി നടത്തി. ഷാജഹാന്‍പുര്‍ ജില്ലയിലാണു സംഭവം. ഇവരുടെ കുടുംബത്തിലെ യുവാവ് ഇതേ ഗ്രാമത്തിലെ പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയോടൊപ്പം ഒളിച്ചോടിയതിനെ തുടര്‍ന്നാണ് സ്ത്രീകളെ നഗ്‌നരാക്കി നടത്തി നടത്തിയത്.

shajahanpur.jpg -Properties

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം. ദളിത് കുടുംബത്തിന്റെ വീട് വളഞ്ഞ് വലിച്ചിറക്കി നഗ്‌നരാക്കി ഗ്രാമത്തിന്റെ മധ്യത്തിലൂടെ നടത്തുകയായിരുന്നു. ഗ്രാമത്തിലെ ഒരു സംഘമാളുകളും പെണ്‍കട്ടിയുടെ പിതാവുമാണ് സംഭവത്തിന് പിന്നില്‍. നടത്തുന്നതിനിടെ വടി ഉപയോഗിച്ച് ഇവരെ മര്‍ദ്ദിച്ചു. നാല് മണിക്കൂറോളം ഇത് തുടര്‍ന്നുവെന്നും പോലീസ് പറഞ്ഞു.

സംഭവുമായി ബന്ധപ്പെട്ട് പോലീസ് നാലു പേരേ അറസ്റ്റ് ചെയ്തു. ഇതില്‍ പെണ്‍കുട്ടിയുടെ പിതാവ് സര്‍വേശ് കുമാര്‍ കശ്യപും പെടുന്നു. സംഭവമറിയിച്ചശേഷം പോലീസ് സ്ഥലത്തെത്തിയത് വൈകിയാണെന്നും ആരോപണമുണ്ട്. ഏതായാലും സംഭവം ഉത്തര്‍പ്രദേശില്‍ വന്‍ തോതിലുള്ള പ്രതിഷേധത്തിനാണ് വഴിവച്ചിരിക്കുന്ത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+