Get Updates
Get notified of breaking news, exclusive insights, and must-see stories!

ദളിത് യുവാവിനെ പോലീസ് ക്രൂരമായി മർദ്ദിച്ചുവെന്ന് ആരോപണം, സ്റ്റേഷനുള്ളിൽ മൂത്രം കുടിപ്പിച്ചെന്ന്

ബെംഗളൂരു; ദളിത് യുവാവിനെ പോലീസ് ക്രൂരമായി മർദ്ദിച്ചുവെന്ന് ആരോപണം. പുനീത് എന്ന യുവാവാണ് പോലീസിനെതിരെ രംഗത്തെത്തിയത്. തന്നെ മർദ്ദിക്കുകയും പോലീസ് സ്റ്റോഷനുള്ളിൽ വെച്ച് മൂത്രം കുടിപ്പിച്ചതായും ഡിജിപി പ്രവീൺ സൂതിന് നൽകിയ പരാതിയിൽ പുനീത് പറഞ്ഞു. സംഭവത്തിൽ പിന്നിലുള്ള പോലീസുകാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും തനിക്ക് നീതി ലഭ്യമാക്കണമെന്നും പുനീത് ഹർജിയിൽ ആവശ്യപ്പെട്ടു.

police-1588167090-16

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് യാത്രക്കാരനെ കയ്യേറ്റം ചെയ്ത് കളക്ടര്‍- ചിത്രങ്ങള്‍

ചിക്കമംഗളൂരു ജില്ലയിലാണ് സംഭവം. ഒരു സ്ത്രീയോട് സംസാരിച്ചുവെന്ന് ഗ്രാമവാസികൾ നൽകിയ വാക്കാലുള്ള പരാതിയുടെ അടിസ്ഥാനത്തിൽ മെയ് 10 ന് ലോക്കൽ പോലീസ് തന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് പുനീത് പറഞ്ഞു. എന്നെ പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി മർദ്ദിച്ചു. എന്റെ കൈകാലുകൾ കെട്ടി. ദാഹിച്ചപ്പോൾ താൻ വെള്ളം ചോദിച്ചു. ഇല്ലേങ്കിൽ ഞാൻ മരിക്കുമമായിരുന്നു. ഇതോടെ പൊലീസുകാർ ഒരാളെ കൊണ്ട് തന്റെ ദേഹത്ത് മൂത്രമൊഴിപ്പിച്ചു. പുറത്ത് പോകണമെങ്കിൽ തറയിൽ നിന്ന് മൂത്രം നക്കേണ്ടി വരുമെന്ന് ആവശ്യപ്പെട്ടു. താൻ അത് ചെയ്തു, എന്നിട്ടാണ് പുറത്തേക്ക് വിട്ടത്.

പോലീസുകാർ ദലിത് സമൂഹത്തേയും അധിക്ഷേപിച്ചിരുന്നുവെന്ന് പുനീത് പറഞ്ഞു. അതേസമയം ബന്ധപ്പെട്ട പോലീസ് സബ് ഇൻസ്പെക്ടറെ സ്ഥലംമാറ്റിയതായി വകുപ്പുതല അന്വേഷണം നടത്താൻ ഉത്തരവിട്ടതായും ചിക്കമഗളൂരു ജില്ലാ പോലീസ് സൂപ്രണ്ട് അറിയിച്ചു.

സൂര്യകാന്തി പൂ പോലെ; മഞ്ഞയിൽ സുന്ദരിയായി പ്രണിത

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+