കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഫാൽ കരാർ: ഇന്ത്യയിലെ ഇടനിലക്കാരന് ദസ്സോ സമ്മാനമായി നൽകിയത് ഒരു മില്ല്യൺ യൂറോ, റിപ്പോർട്ട്

രണ്ടാം യുപിഎ കാലത്ത് തന്നെ റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിന് ചർച്ചകൾ ആരംഭിച്ചെങ്കിലും 2016ലാണ് നരേന്ദ്ര മോദി സർക്കാർ കാരറിലൊപ്പിട്ടത്

Google Oneindia Malayalam News

ഇന്ത്യൻ പ്രതിരോധ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇടപാടുകളിൽ ഒന്നാണ് റഫാൽ യുദ്ധവിമാന കരാർ. ഫ്രഞ്ച് കമ്പനിയായ ദസ്സോയുമായി 2016ലാണ് കേന്ദ്ര സർക്കാർ കരാർ ഒപ്പിട്ടത്. എന്നാൽ ഈ കരാറൊപ്പിട്ടതിന് പിന്നാലെ ഇന്ത്യയിലെ ഇടനിലക്കാരന് ഒരു മില്യൺ യൂറോ സമ്മാനമായി കമ്പനി നൽകി എന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. ഫ്രഞ്ച് മാധ്യമമായ മീഡിയപാര്‍ട്ടാണ് റഫാല്‍ ഇടപാട് സംബന്ധിച്ച നിര്‍ണായകവിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

Rafale

രണ്ടാം യുപിഎ കാലത്ത് തന്നെ റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിന് ചർച്ചകൾ ആരംഭിച്ചെങ്കിലും 2016ലാണ് നരേന്ദ്ര മോദി സർക്കാർ കാരറിലൊപ്പിട്ടത്. ഫ്രാൻസുമായി മൊത്തം 36 യൂണിറ്റുകൾക്ക് കരാർ ഒപ്പിട്ട് നാല് വർഷത്തിന് ശേഷമാണ് റാഫേൽ ജെറ്റ് ഇടപാട് ഉണ്ടായത്. 36 ജെറ്റുകളും 2022 ഓടെ ഇന്ത്യയ്ക്ക് കൈമാറും എന്നായിരുന്നു കരാർ. ദസ്സോയുമായുള്ള കരാറിൽ അഴിമതിയുണ്ടെന്ന് ചൂണ്ടികാണിച്ച് നേരത്തെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു.

റഫാല്‍ യുദ്ധവിമാനങ്ങള്‍ നിര്‍മിക്കുന്ന ദസ്സോ കമ്പനിയില്‍ നടന്ന ഓഡിറ്റില്‍ ഒട്ടേറെ ക്രമക്കേടുകള്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ദസ്സോ ഏവിയേഷന്റെ 2017 ലെ അക്കൗണ്ടുകളിൽ 'ക്ലയന്റുകൾക്ക് സമ്മാനങ്ങൾ' എന്ന തലക്കെട്ടിൽ 508,925 യൂറോ അടച്ചതായി ആരോപണമുയർന്നതിനെ തുടർന്നാണ് കൂടുതൽ അന്വേഷണങ്ങൾ ഫ്രഞ്ച് അഴിമതി വിരുദ്ധ ഏജൻസി നടത്തിയത്.

അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ മൂന്ന് റിപ്പോർട്ടുകളിൽ പുറത്തുവന്ന ആദ്യത്തേതിലാണ് ഇത്തരത്തിലൊരു ഇടപാടനെക്കുറിച്ച് പറയുന്നത്. . കരാർ ഒപ്പിട്ടതിന് പിന്നാലെ വൻ തുക ഇന്ത്യയിലുള്ള അക്കൗണ്ടുകളിലേക്ക് മാറ്റിയതിന് ഫ്രഞ്ച് കമ്പനി നൽകുന്ന ന്യായം റഫാൽ ജെറ്റുകളുടെ 50 വലിയ മോഡലുകൾ നിർമ്മിക്കുവാൻ കൈമാറിയെന്നാണ്. എന്നാൽ ഇതുസംബന്ധിച്ച് കൂടുതൽ തെളിവുകൾ നൽകാൻ അവർക്കായിട്ടില്ലെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

ഇന്ത്യന്‍ കമ്പനിയായ ഡെഫ്‌സിസ് സൊലൂഷന്‍സിന് പണം നല്‍കിയത് സംബന്ധിച്ചും വന്‍ക്രമക്കേടുകളാണ് എ.എഫ്.എ. ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഒരു വിമാന മാതൃകയ്ക്ക് 20,357 യൂറോയാണ് വിലയിട്ടിരുന്നതെന്നും ഇത് ഉയര്‍ന്ന തുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല, ഇത്തരം ചെലവുകള്‍ 'ഇടപാടുകാര്‍ക്കുള്ള സമ്മാന'മെന്ന രീതിയില്‍ അക്കൗണ്ടുകളില്‍ വിശദീകരിച്ചതിനെക്കുറിച്ചും ദസ്സോയ്ക്ക് വ്യക്തമായ മറുപടി നല്‍കാനായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

കണ്ണൂരിനെ ആവേശത്തിലാഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം

ഇന്ത്യയുമായുള്ള വിമാന പ്രതിരോധ ഇടപാടിൽ ക്രമക്കേടുകൾ ആരോപിച്ച് ഫ്രഞ്ച് പബ്ലിക് പ്രോസിക്യൂഷൻ സർവീസസിന്റെ സാമ്പത്തിക കുറ്റകൃത്യ ശാഖയായ പാർക്ക്വെറ്റ് നാഷണൽ ഫിനാൻസിയർ (പിഎൻഎഫ്) 2018 ഒക്ടോബറിൽ ഇടപാടുകളിലെ പൊരുത്തക്കേടുകളെ കുറിച്ച് നൽകിയ സൂചനയുമായി ഇപ്പോഴത്തെ ഓഡിറ്റ് റിപ്പോർട്ട് പൊരുത്തപ്പെടുന്നുമുണ്ട്. ഡെഫ്സിസ് സൊല്യൂഷൻസ് എന്ന ഇന്ത്യൻ കമ്പനിയുമായാണ് റഫാൽ ജെറ്റുകളുടെ 50 വലിയ മോഡലുകൾ നിർമ്മിക്കുവാൻ ഫ്രഞ്ച് കമ്പനി കരാറൊപ്പിട്ടതെന്നാണ് പറയുന്നത്. എന്നാൽ വലിയ തുക ഇതിനായി നൽകിയതാണ് അന്വേഷണ ഉദ്യോഗസ്ഥരെ സംശയിപ്പിക്കുന്നത്.

നാടന്‍ ലുക്കില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി പ്രീതി ശര്‍മ്മ, ആരാധകരുടെ നെഞ്ചിടിപ്പേറ്റുന്ന ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
അവസാന ലാപ്പിൽ കൃഷ്ണകുമാറിന് പറയാനുള്ളതെന്ത്? | Oneindia Malayalam

English summary
Dassault aviation paid 1 million Euro to Middleman in India for Rafale deal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X