ഇന്ത്യയുടെ പ്രതിരോധ കരുത്ത് തെളിയിച്ച് ഡിഫെന്‍സ് എക്സ്പോയ്ക്ക് തുടക്കമായി!
ചെന്നൈ: ഇന്ത്യന്‍ സൈനീക കരുത്ത് വെളിവാക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ കര,നാവിക സൈനിക ആയുധ പ്രർദർശന മേളയായ ഡിഫൻസ് എക്സപോയുടെ പത്താം എഡിഷന് ചെന്നൈയിലെ കാന്തീപുരം ജില്ലയിലെ തിരുവന്താടിയില്‍ തുടക്കമായി. പ്രതിരോധ ഉത്പാദന രംഗത്തെ പുതിയ ഹബ്ബായി ഇന്ത്യയെ മാറ്റാന്‍ ലക്ഷ്യം വെച്ചുള്ള ഡിഫെന്‍സ് എക്സ്പോയുടെ ഔദ്യോഗിക ഉദ്ഘാടനം 12 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വ്വഹിക്കും. 14 വരെയാണ് പ്രദര്‍ശനം.

പ്രതിരോധ രംഗത്തെ ആധുനികവത്കരിക്കുകയെന്ന ലക്ഷ്യവുമായി നടത്തുന്ന എക്സോപയില്‍ പുതിയ ആയുധ ശേഖരങ്ങള്‍ പ്രദര്‍ശനത്തിനുണ്ടാകും. 154 രാജ്യങ്ങളില്‍ നിന്നായി 670 ആയുധ നിര്‍മ്മാണ കമ്പനികളും ഇന്ത്യയില്‍ നിന്നുള്ള 539 സംരഭകരും എക്സോപയില്‍ പങ്കെടുക്കും. ഫ്രഞ്ച് കമ്പനിയായ റാഫേല്‍, സ്വീഡനില്‍ നിന്നുള്ള സ്വാബ്, യുകെയില്‍ നിന്നുള്ള സ്വാബ്, ഇസ്രായേലില്‍ നിന്നുള്ള സിബത്ത് തുടങ്ങിയ കമ്പനികളും പ്രദര്‍ശനത്തിനെത്തും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ള 300 ബില്യണാണ് സര്‍ക്കാര്‍ പ്രതിരോധ മേഖലയില്‍ മാത്രം ചെലവാക്കാന്‍ ഒരുങ്ങുന്നത്.
ഡൽഹി കേന്ദ്രീകരിച്ചായിരുന്നു കഴിഞ്ഞ നാളുകളിൽ എക്സ്പോ നടന്നിരുന്നത്. എന്നാൽ മനോഹർ പരീക്കർ പ്രതിരോധ മന്ത്രി ആയപ്പോൾ പരിപാടി സ്വന്തം നാടായ ഗോവയിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് തമിഴ്നാട്ട്കാരിയായ നിർമ്മല തൻറെ നാട്ടിൽ പരിപാടിക്ക് വേദി ഒരുക്കിയത്.












Click it and Unblock the Notifications